Kerala

കെ-റെയിൽ അശാസ്ത്രീയം; പാർട്ടി നിലപാടിന് ശശി തരൂരിന്റെ അഭിപ്രായം ഗുണകരമല്ല: കെ സുധാകരൻ

കെ -റെയിൽ അശാസ്ത്രീയമെന്ന് ആവർത്തിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ശശി തരൂർ എം പിയുടെ നിലപാട് സംബന്ധിച്ച് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാടിന് ശശി തരൂരിന്റെ അഭിപ്രായം ഗുണകരമല്ലെന്നും അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശി തരൂർ എംപിയെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയാണ്. കെ റെയിൽ പദ്ധതി ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും […]

Kerala

വഖഫ്; മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍ എംപി

ശബരിമല വിഷയത്തില്‍ ഒരു മത വിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വഖഫ് പ്രശ്‌നത്തില്‍ കാട്ടിയ മലക്കംമറിച്ചില്‍ വിശ്വസനീയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍, സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമനം പി.എസ്.സിക്ക് വിടാന്‍ വഖഫ് ആവശ്യപ്പെട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. അത് ഉള്‍ക്കൊള്ളാൻ പൊതുസമൂഹത്തിന് കഴിയില്ല. സമുദായത്തിന്റെ മൗലികാവകാശത്തില്‍ സര്‍ക്കാരിന് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന […]

Kerala

ലൈഫ് പദ്ധതി പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഭവന രഹിതരെ വഞ്ചിച്ചെന്ന് കെ സുധാകരന്‍

രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് സിപിഐഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വീടില്ലാത്ത പാവപ്പെട്ടവര്‍ കൊവിഡും പ്രളയവും മൂലം നരകയാതന അനുഭവിക്കുമ്പോഴാണ് ഈ വഞ്ചനയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം 22 ശതമാനം അപേക്ഷകള്‍ മാത്രമാണ് ലൈഫ് പദ്ധതിക്കായി പരിശോധന പൂര്‍ത്തിയായത്. ഇത് വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞതിനുശേഷമാണ്. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി തദ്ദേശ-കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് […]

Kerala

‘ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ : കെ സുധാകരൻ

മമ്പറം ദിവാകരന്റെ സസ്‌പെൻഷനിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. യുഡിഎഫ് യോഗത്തിൽ നേതാക്കൾ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ട് തളർന്നിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. ( k sudhakaran mambaram divakaran ) പാർട്ടി തീരുമാനം ലംഘിച്ചാൽ അച്ചടക്കനടപടിയെന്നത് സ്വാഭാവികമാണെന്നും, അച്ചടക്ക നടപടിക്ക് വലിയ ആൾ ചെറിയ ആൾ എന്ന വ്യത്യാസം ഇല്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി. പതിനായിരങ്ങൾ കോൺഗ്രസിലേക്ക് എത്തുന്നുവെന്നും പ്രസ്ഥാനം ശക്തിപ്പെടുന്നുവെന്നും സുധാകരൻ പറഞ്ഞു. എല്ലാ […]

Kerala

കർഷകർക്ക് മുന്നിൽ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; കെ സുധാകരന്‍

രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭ സൂചന നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യ നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. […]

Kerala

മുല്ലപ്പെരിയാർ മരം മുറിക്കൽ; മുഖ്യമന്ത്രി കള്ളം പറയുന്നു, : കെ സുധാകരൻ

മുല്ലപ്പെരിയാർ മരം മുറിക്കൽ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാർ അറിഞ്ഞു കൊണ്ടാണ് എല്ലാം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തിയത്തിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. ജല വിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്. എന്നാൽ സംയുക്ത പരിശോധന സർക്കാരിന് എതിരെ ഉന്നയിച്ചായിരുന്നു നിയമസഭയിൽ പ്രതിപക്ഷത്തിന്റെ മറുനീക്കം. അതേസമയം […]

Kerala

ഇന്ധനവില; കോൺ​ഗ്രസ് സമരം ശക്തമാക്കും; കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും. ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ […]

Kerala

ഇന്ധന നികുതി; സര്‍ക്കാരിനെ സമരങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കും; കെ സുധാകരന്‍

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 18,355 കോടി രൂപയാണ് ഇന്ധനനികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മോദി സര്‍ക്കാര്‍ ഇന്ധന വിലയും നികുതിയും കൂട്ടിയപ്പോള്‍ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലില്‍ പങ്കുപറ്റി. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഹെലിക്കോപ്റ്റര്‍ വാങ്ങാനും കൊലയാളികള്‍ക്കുവേണ്ടിയും പാര്‍ട്ടിക്കാര്‍ക്കുവേണ്ടിയും ഖജനാവില്‍ നിന്ന് കോടാനുകോടി […]

Kerala

ഇന്ധനവിലയില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല; പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ്

സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നികുതി കുറച്ചില്ലെങ്കില്‍ പ്രഖ്യാപിത സമരങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ‘പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനമെടുത്തതിന് നന്ദിയുണ്ട്. പക്ഷേ കേരളം കൂടി ഇന്ധനനികുതി കുറച്ചാലേ കാര്യമുള്ളൂ. കേന്ദ്രം കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്കുനീങ്ങും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍പ് ചെയ്ത മാതൃക പിണറായി […]

Kerala

പുനഃസംഘടനയുമായി മുന്നോട്ട് പോകും; : കെ സുധാകരൻ

കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയും ക്യാമ്പയിനും കൃത്യമായി നടത്തും. ഉത്സവം പോലെ വീടുകളിൽ കയറി മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനാ വേണ്ടന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണെന്ന് പറഞ്ഞ അദ്ദേഹം അടിയന്തിരമായി പുനഃസംഘടനാ പൂർത്തിയാക്കാൻ എഐസിസി നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. പുനഃസംഘടനാ ചർച്ചകൾക്ക് ശേഷം വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, പുനഃസംഘടന നിർത്തിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗ്രൂപ്പ് നേതാക്കൾ. കെ […]