Kerala

‘സില്‍വര്‍ലൈനില്‍ 10 ശതമാനം കമ്മീഷന്‍’; സ്വപ്‌നം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് കെ സുധാകരന്‍

സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സില്‍വര്‍ലൈനെതിരെ കെ സുധാകരന്‍ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും ഈ വിഷയത്തില്‍ കെ റെയില്‍ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അല്‍പ സമയത്തിന് മുന്‍പ് പറഞ്ഞിരുന്നു. […]

Kerala

രാജ്യസഭാ സീറ്റ് വിവാ​ദം; നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കെ. സുധാകരൻ

രാജ്യസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഹൈക്കമാൻഡ് മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും വിശദമായ ചർച്ച നടത്തി നാളെ തീരുമാനം കൈക്കൊള്ളുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന തലത്തിലുള്ള പ്രധാന നേതാക്കളുമായി ചർച്ച നടത്തി മാനദണ്ഡങ്ങൾ തീരുമാനിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. യുവാക്കൾക്കാണ് പ്രധാന പരി​ഗണന നൽകുന്നത്. ലിജുവും സതീശൻ പാച്ചേനിയും ഉൾപ്പടെയുള്ളവർ പരി​ഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് നിർണയത്തിൽ വിവാദമുയർന്ന പശ്ചാത്തലത്തിൽ സോണിയാ ​ഗാന്ധിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. […]

Kerala

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഐഎം പങ്ക്; സിബിഐ അന്വേഷണം വേണം; കെ.സുധാകരന്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയാംവിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സിപിഐഎം ഉന്നതരായിരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. 2020ൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാത്ത പൊലീസ് ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി പ്രതികളെ കണ്ടെത്തുകയായിരുന്നു. […]

Kerala

കെ-റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെ?; തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെ സുധാകരൻ

സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെപിസി സി അധ്യക്ഷൻ കെ സുധാകരൻ. കെ റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിന് മറുപടി നൽകണം. ഇക്കാര്യത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് നിലപാട് വ്യക്തമാണ്. പദ്ധതിക്ക് കോൺഗ്രസ് എതിരല്ല ഗുണകരമെന്ന് ബോധ്യപ്പെടുത്താനാണ് പറയുന്നതെന്നും കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർ ലൈൻ പദ്ധതിക്ക് […]

Kerala

പ്രതിഷേധ ശബ്ദങ്ങളെ നിരോധിക്കുന്നത് ഭീരുത്വം: കെ.സുധാകരന്‍

മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ പ്രതിഷേധമറിയിച്ചു. ജനാധിപത്യത്തിന്റെ മുന്നേറ്റം തന്നെ നാലാം തൂണുകൾ ആയ മാധ്യമങ്ങളുടെ കരുത്തും സ്വാതന്ത്ര്യവുമാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ പിൻവാതിൽ ഉത്തരവുകൾ വഴി മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് അണിയിക്കാൻ ഉള്ള ശ്രമങ്ങൾ ജനാധിപത്യ ഇന്ത്യ പരാജയപ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധ ശബ്ദങ്ങൾ ഉണ്ടാകണം. അവയെ നിരോധിക്കുന്നത് ഭീരുത്വമാണെന്ന് പറഞ്ഞ സുധാകരന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന മീഡിയ വൺ ചാനൽ പ്രവർത്തകർക്ക് ഐക്യദാർഢ്യമറിയിച്ചു. പത്രങ്ങളുടെ എഡിറ്റേഴ്‌സ് കോൺഫറൻസില്‍‌ ജവഹർലാൽ നെഹ്രു […]

Kerala

കെ -റെയിൽ വിഷയത്തിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ സിപിഐഎം നടത്തുന്നത് വന്യമായ ആക്രമണമെന്ന് കെ സുധാകരൻ

കെ -റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ സിപിഐഎം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സൈബർ ഗുണ്ടായിസമാണെന്നും അത് നീതീകരിക്കാനാകാത്തതാണെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. വ്യക്തിഹത്യ നടത്തുകയാണ് ഇതുവഴി സിപിഐഎം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി. വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്. സിപിഐഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചുകൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് […]

Uncategorized

ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതി കേസില്‍ നിന്നും രക്ഷപെടാന്‍; സര്‍ക്കാരിനെതിരെ കെ.സുധാകരന്‍

ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതി കേസില്‍ നിന്ന് രക്ഷപെടാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കിയാണ് നടപടിയെന്നും കെ സുധാകരന്‍ പറഞ്ഞു. ലോകായുക്തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിയില്‍ വിശദീകരണവുമായി നിയമ മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. എജിയുടെ നിയമോപദേശം അനുസരിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമം കൂടി പഠിച്ചാണ് തീരുമാനം. നിയമഭേദഗതി വിശദമായി ചര്‍ച്ച ചെയ്തു എന്നുമാണ് നിയമമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായ കേസുമായി ഓര്‍ഡിനന്‍സിനു ബന്ധമില്ല. ലോകായുക്ത തന്നെ ചില […]

Kerala

കെ-റെയിൽ; വീട് കയറി പ്രചാരണം, പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും: കെ സുധാകരൻ

കെ-റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അടുത്താഴ്ച മുതൽ ലഘുലേഖകളുമായി യു ഡി എഫ് വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിർത്തി സമരമുഖത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. സ്വന്തം ഏജൻസിയെ വച്ച് പണം തട്ടിപ്പ് സ്വപ്നം കാണേണ്ട. സാമൂഹികാഘാത പഠനം വൈകിവന്ന വിവേകമെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ഇതിനിടെ കെ റെയിൽ സിൽവർ ലൈൻ പദ്ധതി വരേണ്യ […]

Kerala

‘ഒരു പന്തിയില്‍ രണ്ട് വിളമ്പ് പാടില്ല’; പാതിരാ കുര്‍ബാനയ്ക്കും ഇളവ് വേണമെന്ന് കെ സുധാകരന്‍

പുതുവര്‍ഷാരംഭത്തിലെ പാതിരാ കുര്‍ബാനയ്ക്ക് ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിവാശി മൂലം പ്രാര്‍ത്ഥ ഉപേക്ഷിക്കേണ്ടി വരുന്നത് പ്രതിഷേധാര്‍ഹമാണ്. ഒരു വിഭാഗത്തോട് കാണിക്കുന്ന വിവേചനം വിവേക രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. രാത്രി കാലത്തു നടത്തുന്ന ചില തീര്‍ത്ഥാടനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവു നല്‍കിയിട്ടുണ്ട്. ഇതേ ആനുകൂല്യം ക്രൈസ്തവര്‍ക്കും നല്‍കണമെന്നാണ് അവരാവശ്യപ്പെടുന്നത്. ഒരു പന്തിയില്‍ രണ്ട് തരത്തില്‍ വിളമ്പുന്നതിന് പകരം എല്ലാവരെയും സമഭാവനയോടെയാണ് കാണേണ്ടത്. രാത്രി പത്തുമണിക്ക് ശേഷമാണ് മിക്കയിടങ്ങളിലും പള്ളികളില്‍ ക്രൈസ്തവര്‍ പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന […]

Uncategorized

കെ-റെയിൽ; മുഖ്യമന്ത്രിയുടെ വികസനം ശാപമാകരുത്; സിപിഐഎമ്മിലും എതിർപ്പ്; കെ സുധാകരൻ

കെ-റെയിൽ പദ്ധതി അശാസ്ത്രീയമെന്ന് ആവർത്തിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. പദ്ധതി നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. പോരായ്മകൾ ഇല്ലെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം. പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നത് വ്യാജ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിൽവർലൈൻ നടപ്പാകുന്നതിൽ സിപിഐഎമ്മുകാർക്കും വിയോജിപ്പുണ്ട്. പാർട്ടി വ്യതാസമില്ലാതെ പദ്ധതിയെ ജനങ്ങൾ എതിർക്കും. ജനത്തിന് ആവശ്യമില്ലാത്ത വികസനമാണ് സിൽവർലൈനെന്നും സുധാകരൻ പറഞ്ഞു. സർക്കാർ പാരിസ്ഥിക ആഘാത പഠനം നടത്തിയിട്ടില്ല. വികസനത്തിന് വാശിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാൻ പാടില്ലെന്നും അദ്ദേഹം […]