Kerala

ധർമ്മടത്തെ സ്ഥാനാർത്ഥിത്വം: കെ.സുധാകരനുമായി ചർച്ച നടത്തുന്നു; രണ്ട് പേരുകൾ പരിഗണനയിൽ

ധർമ്മടത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കെ.സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് സുധാകരൻ അറിയിച്ചു. ധർമ്മടത്ത് വാളയാറിലെ അമ്മയെ പിന്തുണയ്ക്കുന്നതിനോട് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്. പ്രാദേശിക വികാരം മാനിക്കണമെന്ന് കെ.സുധാകരൻ പറഞ്ഞു. ധർമ്മടത്ത് കെ.സുധാകരൻ അല്ലെങ്കിൽ സി.രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ധർമ്മടത്ത് കെപിസിസി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാകും. ധർമ്മടത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

Kerala

ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍; സോണിയ ഗാന്ധിക്ക് ഇ-മെയില്‍ പ്രവാഹം

ധര്‍മ്മടം മണ്ഡലത്തില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ -മെയില്‍ പ്രവാഹമാണ്. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ് ഇ-മെയിലുകള്‍. കെ.സുധാകരന്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്ന് ഡിസിസി നേതാവ് മമ്പറം ദിവാകരനും പ്രതികരിച്ചു. ധര്‍മ്മടം സീറ്റ് വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിച്ചാല്‍ അത് ജയത്തിലേക്ക് എത്തുമെന്നാണ് […]

Kerala

‘കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം’; കെ.സുധാകരനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി കള്ള വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതിന് കെ.സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. 2016ൽ ബേക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരനെതിരായ പരാതി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഉദുമ എം.എൽ.എ കെ കുഞ്ഞിരാമന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിൽ കെ. സുധാകരൻ ഹോസ്ദുർഗ് കോടതിയിൽ നേരിട്ടെത്തി ജാമ്യം എടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സുധാകരൻ മണ്ഡലത്തിലെ ഒരു കുടുംബയോഗത്തിൽ നടത്തിയ പ്രസംഗമാണ് […]

Kerala

‘സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെ; പിന്തുണച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ.സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല, അങ്ങനെ അപമാനിക്കുന്നയാളല്ല സുധാകരനെന്നും ചെന്നിത്തല പറഞ്ഞു. തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത […]

Kerala

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകാന്‍ സാധ്യത

കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏല്‍പിക്കാന്‍ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരനെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷനെന്ന ഉത്തരവാദിത്വം കൂടി അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ പരിഗണിക്കുന്നത്. എന്നാല്‍ ഇത് താത്കാലികമാണോ സ്ഥിരമാണോ എന്നതില്‍ അവ്യക്തതയുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ അന്തിമ തീരുമാനം എടുക്കും. ഹൈക്കമാൻഡ് അനൗപചാരിക ചർച്ചകൾ ആരംഭിച്ചു. കെ സുധാകരനെ […]