HEAD LINES Kerala

ആദിവാസികൾ പ്രദർശന വസ്തുക്കളല്ല; ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ.ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ […]

Kerala

‘ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന് നിര്‍ദേശം’; വിവാദമായതോടെ പിന്‍വലിച്ചു

ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന പൊലീസിന്റെ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയില്‍ എല്ലാവരെയും പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. കോടതി നിര്‍ദേശപ്രകാരമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടന സീസണ് മുന്നോടിയായിട്ടാണ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ശബരിമലയില്‍ മുമ്പുണ്ടായിരുന്ന രീതിയില്‍ തന്നെ പ്രവേശനം തുടരും. പുസ്തകത്തിലുള്ളത് അച്ചടി പിശക് മാത്രമാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കുലറില്‍ പിശക് പറ്റിയതാണെന്ന് ആഭ്യന്തര വകുപ്പും സമ്മതിച്ചു. 2018ലെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. സര്‍ക്കാര്‍ […]

Kerala

വടക്കഞ്ചേരി ബസ് അപകടം; അടിയന്തര ധനസഹായം എത്തിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ ട്വന്റിഫോറിനോട്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും അടിയന്തര സഹായം എത്തിക്കും. ധനസഹായം വൈകാതെ തന്നെ ലഭ്യമാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാത്രി 11 30 ഓടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ചതുപ്പിലേക്കാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ മരിച്ചു. […]

Kerala

അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി; മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ടു

വെള്ളമില്ലാത്തതിനെ തുടർന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങിയ വിഷയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു. ആരോഗ്യം, വൈദ്യുതി മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.  കുടിവെള്ള വിതരണം പത്ത് മണിയോടെ സാധാരണ നിലയിലാകും. അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങില്ല. ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വെള്ളമില്ലാത്ത ലാഹചര്യത്തിൽ മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി. ആശുപത്രിയിൽ […]

Kerala

ആദിവാസി ബാലനെ മർദിച്ച സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ

തൃശൂര്‍ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ മധു വിദ്യാര്‍ത്ഥിയെ മുളവടി കൊണ്ട് പുറത്ത് അടിച്ചെന്നാണ് പരാതി. സംഭവത്തില്‍ അതിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലാണ് വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ബഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കിയതിനായിരുന്നു […]

Kerala

പട്ടികജാതി – വർഗ വിഭാ​ഗങ്ങൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ

പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മൂന്നു വർഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം ഈ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷം 418 കോടി രൂപ ലൈഫ് മിഷനിലേക്ക് പട്ടികജാതി – വർഗ വകുപ്പുകൾ കൈമാറിയിട്ടുണ്ട്. ഈ വർഷം 440 കോടി രൂപ ലൈഫ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഓരോ പട്ടിക വിഭാഗം കുടുംബങ്ങളുടെയും വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ കഴിയുന്ന വിധത്തിലുള്ള […]

Kerala

വിവാദങ്ങൾ അവസാനിപ്പിക്കണം, പട്ടികവര്‍ഗ്ഗ മേഖലകളില്‍ പ്രവേശന വിലക്കില്ല: നിലപാട് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണന്‍

കേരളത്തിൽ പട്ടികവര്‍ഗ്ഗ മേഖലകളില്‍ പ്രവേശിക്കുന്നതിനും സര്‍വ്വേ നടത്തുന്നതിനും ഒരുവിധ വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. രാധാകൃഷ്ണന്‍. ഇത്തരം സര്‍വ്വേകളും ക്യാമ്പുകളും മറ്റും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്. പട്ടികവര്‍ഗ്ഗ ജനതയുടെ സാമൂഹ്യ സാഹചര്യങ്ങളെ മറയാക്കി ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത പലരും ഇവര്‍ക്കിടയിലെത്തി പലവിധ ചൂഷണങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന്-മദ്യപ സംഘങ്ങളിലേക്ക് ആദിവാസി യുവാക്കളെ പലവിധ പ്രലോഭനങ്ങളും നല്‍കി വീഴ്ത്തുന്ന നിരവധി സംഭവങ്ങളുമുണ്ട്. മാത്രമല്ല പ്രണയം നടിച്ചും മറ്റും വലയിലാക്കപ്പെട്ട നിരവധി ആദിവാസി പെണ്‍കുട്ടികള്‍ […]

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി; അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. പഴകിയതും വാടിക്കരിഞ്ഞതുമായ കൂവളമാലകള്‍ വഴിപാടായി വിതരണം ചെയ്യന്നതായാണ് ആക്ഷേപം ഉയര്‍ന്നുവന്നത്. ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനും മന്ത്രി നിര്‍ദേശിച്ചു.