Kerala

ഓണക്കിറ്റ് എല്ലാവർക്കുമില്ല, ആർക്കൊക്കെയെന്ന് തീരുമാനമായില്ല; ധനമന്ത്രി

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ഓണക്കിറ്റ് നൽകും, ആർക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ല.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോ പ്രതിസന്ധി തീർക്കാൻ പണം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി […]

Kerala

‘മൂലധനം ആവശ്യമാണ്’; ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി

പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും വരാനിരിക്കുന്ന ബജറ്റിലെ നികുതി വര്‍ധനവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവിലുള്ള ക്ഷേമപദ്ധതികള്‍ വരും വര്‍ഷത്തിലും തുടരുമെന്ന് ധനമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മൂന്ന് വര്‍ഷമായി നികുതിയും സര്‍വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ല. മുന്നോട്ടുപോകാന്‍ മൂലധനം അത്യാവശ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. (k n balagopal on budget 2023) കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സര്‍ക്കാരിന്റെ പേരിലാക്കി സംസ്ഥാനത്തെ അഗാധഗര്‍ത്തത്തിലേക്ക് കൊണ്ടുചെന്ന് തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി തനിക്ക് വ്യക്തിപരമായി ആശങ്കയുണ്ടാക്കുന്നുണ്ടെന്നും […]

Kerala

ഭാഗ്യക്കുറിവകുപ്പിന്റെ ആദായവിഹിതം, ഇരുപത് കോടി ആരോഗ്യവകുപ്പിന് കൈമാറി

ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിൽനിന്നുള്ള ആദായവിഹിതം ആരോഗ്യവകുപ്പിന് കൈമാറി. ഭാഗ്യക്കുറി വകുപ്പിന്റെ ആദായവിഹിതമായ 20 കോടി രൂപയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കൈമാറിയത്. കാരുണ്യ പദ്ധതിക്കായാണ് തുക വിനിയോഗിക്കുക. 2019-20 വർഷത്തിൽ 229 കോടി രൂപയും 20-21-ൽ 158 കോടി രൂപയും ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പദ്ധതിക്കായി നൽകിയിരുന്നു. 21-22 ൽ ഇതേ വരെയായി 44 കോടി രൂപ പദ്ധതിക്ക് കൈമാറിയിരുന്നു. ധനമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ കായിക […]

Kerala

നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി

നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ നിയമം ആരും ദുരുപയോഗം ചെയ്യരുത്. കേരളത്തിന്റെ നിലപാട് കൗൺസിൽ വ്യക്തമാക്കി. വലിയ കടകളിലെ ബ്രാൻഡ് ഉത്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ചില്ലറയായി വിൽക്കുന്നതിന് നികുതി ഏർപ്പെടുത്താൻ പാടില്ലെന്നാണ് നിലപാട്. 5 ശതമാനം നികുതി ഈടാക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. 75 ശതമാനം കച്ചവട സ്ഥാപനങ്ങളിലും 5 ശതമാനം നികുതി ബാധകമല്ല. കേന്ദ്ര സർക്കാർ കാര്യങ്ങൾ മനസിലാകും എന്നാണ് കരുതുന്നത്. മിൽമ […]

Kerala

കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍; സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്

കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണ്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കുമെന്ന് ധനവകുപ്പിന്റെ ആക്ഷേപം. തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും.കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്തത് 14,000 കോടിയുടെ വായ്പയാണ്. 9000 കോടി ഇതിനകം തിരിച്ചടച്ചതായി സർക്കാർ വ്യക്തമാക്കി. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് ധനവകുപ്പ് ആരോപിച്ചു. കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി സർക്കാർ […]

Kerala

കേന്ദ്രത്തിന്റെ തട്ടിപ്പ് ഡിസ്കൗണ്ട്; കേരളത്തിൽ നികുതി ഭീകരത; വി ഡി സതീശൻ

കേന്ദ്രവും സംസ്ഥാനവും ചേർന്ന് കേരളത്തിൽ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകിയത് തട്ടിപ്പ് ഡിസ്‌കൗണ്ടാണ്. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മല്‍സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും […]

Kerala

33 രൂപ വരെ വർധിപ്പിച്ചാണ് 5 രൂപ കുറച്ചത്; കേന്ദ്രം എക്സൈസ് നികുതി കുറച്ചത് മുഖം രക്ഷിക്കാൻ: ധനമന്ത്രി

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വലിയ തോതിൽ പ്രതിഷേധം വന്നപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു. 33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ […]