വിജിലൻസ് പിടിച്ചെടുത്ത പണം വിട്ടു നൽകാനുള്ള ഹൈക്കോടതി ഉത്തരവ് തനിക്കെതിരായ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയെന്ന് കെ.എം.ഷാജി. ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ട്.(km shaji fb post on high court order) കെട്ടിച്ചമച്ച ഒരു കേസ് കൂടിപൊളിഞ്ഞിരിക്കുന്നു. വ്യക്തിപരമായ സന്തോഷത്തിനപ്പുറം, ഈ കേസിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വന്ന പ്രിയപ്പെട്ട പ്രവർത്തകരുടെ ആഹ്ളാദ നിമിഷം കൂടിയാണിത്. തിരിച്ചു കിട്ടിയ പണത്തേക്കാൾ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് ഈ വിധിയെ കാണുന്നതെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ […]
Tag: K M Shaji
റെയ്ഡിൽ പിടിച്ചെടുത്ത 47,35,000 രൂപ തിരികെ വേണമെന്ന് കെ.എം ഷാജി; ഹൈക്കോടതി വിധി ഇന്ന്
കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടാൻ നടപടി ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിക്കുക.(km shajis plea in high court) തെരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം […]
‘സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണ് ചന്ദ്രിക”; ആശങ്കപ്പെടുന്നുവെങ്കിൽ അവിടെയാണ് ലീഗിന്റെ ഇടമെന്ന് കെഎം ഷാജി
ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം അവസനാപ്പിക്കുന്നതിൽ പ്രതികരണവുമായി ലീഗ് നേതാവ് കെഎം ഷാജി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകൾ ഉദ്ദരിച്ചാണ് കെഎം ഷാജിയുടെ പ്രതികരണം. ചന്ദ്രികക്ക് ഒരു പ്രയാസം എന്ന് കേട്ടപ്പോൾ നമുക്ക് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും പല തരത്തിൽ പ്രതികരിക്കാൻ വരുന്നുണ്ട്. ഇതൊരു സമൂഹത്തിന്റേയും സമുദായത്തിന്റേയും ശബ്ദമായിരുന്നു. അവർക്ക് വേണമെങ്കിലും വേണ്ടെങ്കിലും അവർക്ക് വേണ്ടി സംസാരിക്കാനാണ് മഹാരധന്മാരായ നേതാക്കൾ ഇതുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയ്ക്കായി സംസാരിക്കുന്നവർ വരിക്കാരാവണമെന്നും ലീഗിന്റെ മെമ്പർഷിപ്പ് എടുക്കണമെന്നും […]
രമേശ് ചെന്നിത്തലക്കും കെ എം ഷാജിക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി
ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കി. ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപ ചെന്നിത്തലക്ക് കോഴ നല്‍കി എന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. ആദ്യം ഗവര്‍ണറുടെ അനുമതി തേടാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ചെന്നിത്തല മന്ത്രി അല്ലായിരുന്നു എന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. […]
പത്ത് വർഷത്തിനിടെ 49 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് കെ.എം ഷാജി എംഎൽഎ
കെ.എം ഷാജി എം.എല്‍.എ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ മീഡിയവണ്ണിന്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 49 വിദേശ യാത്രകള്‍ നടത്തിയെന്നാണ് ഷാജിയുടെ മൊഴി. ഭൂരിഭാഗം യാത്രകളും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നുവെന്നും വിശദീകരിച്ചു. ഇത് സത്യമാണോയെന്നറിയാനുള്ള അന്വേഷണത്തിലാണ് ഇ.ഡി. രണ്ടാമത്തെ ദിവസത്തെ ചോദ്യം ചെയ്യലിലാണ് വിദേശയാത്രകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇ.ഡി കെ.എം ഷാജിയോട് ചോദിച്ചത്. 10 വര്‍ഷത്തിനിടെ 49 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ഷാജി മറുപടി നല്‍കി. നാല്‍പ്പതിലധികം യാത്രകളും മുസ്‍ലിം ലീഗിന്‍റെ പോഷക സംഘടനയായ കെ.എം.സി.സി […]
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജി; കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലൻസ് കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടത്. എം.എൽ.എ എന്ന നിലയിൽ നേടാവുന്നതിന്റെ നാലിരട്ടിയെങ്കിലും അധികം ഷാജിക്ക് സമ്പാദ്യമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. വിവിധ ജില്ലകളിലായി എംഎൽഎ നേടിയ വീടും ഭൂസ്വത്തും ഏത് തരത്തിലാണ് സ്വന്തമാക്കിയതെന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ശമ്പളമില്ലാത്ത എം.എൽ.എ എന്ന നിലയിൽ തുടരുമ്പോഴും ഷാജിയുടെ സമ്പാദ്യത്തിന് കുറവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. […]