വടകര എംഎൽഎ കെ കെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് എ. വിജയ രാഘവന്റെ പ്രതികരണം . മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ നിയമസഭയില്‍ കെ കെ രമയെ […]
Tag: K K Rema
അനുപമയുടെ വിഷയത്തില്‍ വീഴ്ച വരുത്തിയ എല്ലാവരും വിചാരണ ചെയ്യപ്പെടണം; കെ കെ രമ
അനുപമയുടെ കുഞ്ഞിനെ തിരികെ കിട്ടിയതുകൊണ്ട് മാത്രം ബഹുജന പ്രതിരോധം അവസാനിപ്പിക്കാനാകില്ലെന്ന് കെ കെ രമ എംഎല്‍എ. ഈ വിജയം പൗരവാകാശങ്ങളുടെ വിജയം കൂടിയാണ്. സംഭവത്തില്‍ വീഴ്ച വരുത്തിയ മുഴുവന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണമെന്നും കെ കെ രമ എംഎല്‍എ പ്രതികരിച്ചു. ഈ വിജയം അനുപമയുടേത് മാത്രമല്ല. ആയിരത്താണ്ടുകള്‍ കൊണ്ട് മനുഷ്യകുലം ആര്‍ജിച്ച നീതി ബോധത്തിന്റെയും ഭരണഘടനാദത്തമായ പൗരാവകാശങ്ങളുടെയും വിജയമാണ്. പ്രതിഭാധനരായ മനുഷ്യര്‍ ചര്‍ച്ച ചെയ്തും ചിന്തിച്ചും രൂപപ്പെടുത്തിയ നിയമസംഹിതകളെ ഭരണമുന്നണിയിലെയും അധികാര സ്ഥാപനങ്ങളിലെയും സ്വാധീനവും പാര്‍ട്ടി […]
ദത്ത് വിവാദം നിയമസഭയിൽ; അനുപമ ദുരഭിമാന കുറ്റകൃത്യത്തിന് ഇരയെന്ന് കെ കെ രമ
പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവം നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. ദുരഭിമാന കുറ്റകൃത്യത്തിന് ഇരയാണ് അനുപമയെന്ന് കെ കെ രമ പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ പ്രദേശിലെ ദമ്പതികളോടും ഭരണകൂടും ക്രൂരത കാണിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കുറ്റകരമായ മൗനം പുലർത്തിയെന്നും കെ കെ രമ നിയമസഭയിൽ ആരോപിച്ചു. ഈ വിഷയത്തിൽ നടന്ന ഉന്നതതല രാഷ്ട്രീയ ഭരണ ഗൂഢാലോചനയെ കുറിച്ച് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ച് ജുഡീഷ്യൻ അന്വേഷണം നടത്തണെമെന്നും ശിശുക്ഷേമ […]
യുഡിഎഫ് പിന്തുണയില്‍ ജയിച്ചുകയറി രമ; വടകരയില്‍ എല്‍ഡിഎഫിന് തിരിച്ചടി
രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ വടകര മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് കെ.കെ.രമ. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.കെ.രമയുടെ ചരിത്ര വിജയം. എൽഡിഎഫിൽ നിന്ന് എൽജെഡി കളത്തിലിറങ്ങിയ പോരാട്ടത്തിൽ കെ.കെ.രമയുടെ വിജയം എൽഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരൻ വധത്തെ തുടർന്നാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെ.കെ.രമ ആർഎംപിഐ-യുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും, ഇടതുപക്ഷ നിലപാടുകൾക്ക് എതിരെയും ശബ്ദമുയർത്തി പൊതു പ്രവർത്തന രംഗത്ത് കെ.കെ.രമ […]