Kerala

രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; ഹെലികോപ്റ്റർ ഉടൻ എത്തും

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. ഹെലികോപ്റ്റർ ഉടൻ എത്തും. മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ഇട്ടുകൊടുത്തിരുന്നു. എന്നാൽ, ഈ കയറിൽ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതിൽ സംശയമുണ്ട്. ബാബുവിനെ ഉയർത്താനുള്ള ശ്രമവും നടക്കുകയാണ്. മറ്റൊരു കയറിലൂടെ സേനാംഗങ്ങൾ താഴേക്കിറങ്ങാനും ശ്രമിക്കുന്നുണ്ട്. മലമ്പുഴയിലെ ചെറാട് മലയിൽ ബാബു കുടുങ്ങിയിട്ട് 73 മണിക്കൂർ പിന്നിടുകയാണ്. (babu rescue helicopter malampuzha) രക്ഷാപ്രവര്‍ത്തകര്‍ റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തേക്ക് എത്താന്‍ […]

Kerala

നിങ്ങളുടെ പൊന്നിന്‍കുടം ഉടഞ്ഞുപോയതിന്റെ വിഷമം എനിക്ക് മനസിലാവും; വിമര്‍ശനത്തിന് സഭയില്‍ കെ.ബാബു

തൃപ്പൂണിത്തുറയില്‍ ബി.ജെ.പി വോട്ടുവാങ്ങി വിജയിച്ചെന്ന സി.പി.എം അംഗങ്ങളുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ.ബാബു. തൃപ്പൂണിത്തുറയില്‍ നിന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ അടക്കമുള്ള പ്രഗത്ഭരായ സി.പി.എം നേതാക്കളെ പരാജയപ്പെടുത്തിയാണ് താന്‍ മുമ്പും വിജയിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2006ല്‍ 4000 വോട്ടാണ് ബി.ജെ.പി നേടിയത്. 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 5000 വോട്ടായിരുന്നു. 2016ല്‍ ബി.ഡി.ജെ.എസ് പിന്തുണയോടെയാണ് ബി.ജെ.പി മത്സരിച്ചത്. അന്ന് പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുത്ത ഏക പ്രചാരണ സമ്മേളനം തൃപ്പൂണിത്തുറയിലായിരുന്നു. അന്ന് അവിടെ മത്സരിച്ച തുറവൂര്‍ വിശ്വംഭരനെന്ന സ്ഥാനാര്‍ത്ഥി എല്ലാവര്‍ക്കും സ്വീകാര്യനായ […]

Kerala

തൃപ്പൂണിത്തുറയിൽ കെ ബാബുവിന് നേരിയ ഭൂരിപക്ഷത്തിൽ ജയം

നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തൃപ്പൂണിത്തുറ മണ്ഡലം. വാശിയേറിയ പോരാട്ടം തന്നെയാണ് ഇക്കുറിയും തൃപ്പൂണിത്തുറയിൽ നടന്നത്. കാൽ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസിന് വേണ്ടി കെ ബാബു തന്നെ രംഗത്തിറങ്ങിയതോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് മത്സരം കടുത്തത്. അപ്രതീക്ഷിത വിജയമായിരുന്നു കഴിഞ്ഞ തവണ സ്വരാജിനെങ്കിൽ ഇക്കുറി നേരിയ ഭൂരിപക്ഷത്തോടെയാണ് കെ ബാബു വിജയച്ചത്. 204 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ ബാബുവിന് ലഭിച്ചത്.