Football

പ്രീസീസൺ; ഡെംബലെയുടെ ഡബിളിന് മോയ്സെ കീനിന്റെ മറുപടി; ബാഴ്സ-യുവന്റസ് മത്സരം സമനിലയിൽ

പ്രീസീസൺ പോരിൽ ബാഴ്സലോണ-യുവൻ്റസ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ബാഴ്സക്കായി ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകൾ നേടിയപ്പോൾ യുവൻ്റസിനു വേണ്ടി മോയ്സെ കീനും രണ്ട് ഗോളുകൾ സ്വന്തമാക്കി. കളിയിൽ ആകെ മികച്ചുനിന്നിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്. 34 ആം മിനിട്ടിൽ ബാഴ്സയാണ് സ്കോറിംഗ് ആരംഭിച്ചത്. സെർജീഞ്ഞോ ഡെസ്റ്റിൻ്റെ അസിസ്റ്റിൽ നിന്ന് ഡെംബലെ വല ചലിപ്പിച്ചു. 5 മിനിട്ടിനുള്ളിൽ യുവൻ്റസ് തിരിച്ചടിച്ചു. ക്വാഡാർഡോയുടെ പാസിൽ നിന്നാണ് കീൻ തൻ്റെ ആദ്യ ഗോൾ […]

Football Sports

റൊണാൾഡോ യുവന്റസ് വിടുന്നു

ലയണൽ മെസിക്ക് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോർട്ടുകൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് വിടുന്നതായി ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു. ചുവട് മാറ്റം മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന സൂചന. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചെന്നാണ് സൂചന. അതേസമയം, കിലിയൻ എംബാപ്പെക്കായി റയൽ മാഡ്രിഡും രംഗത്തെത്തി. ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാൾഡോ അതൃപ്തനെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 36കാരനായ റോണാൾഡോയും യുവൻറസും തമ്മിലുള്ള […]

Football Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ്​ വിടുന്നു? റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്​

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്​. ക്ലബ്​ വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്​. ഷെഡ്യൂള്‍ അനുസരിച്ച്‌​ ജൂലൈ 25ന്​ അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ്​ പറഞ്ഞു.. കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി എയില്‍ ടോപ്​ സ്​കോറര്‍ ആയിരുന്നു. അടുത്ത […]

Uncategorized

ഗോള്‍ മഴയില്‍ ബാഴ്സ; യുവന്‍റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി

സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയല്‍ സോസിഡാഡിനെതിരെ ബാര്‍സലോണക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ലെസ്റ്റർ സിറ്റി സെമിയിൽ പ്രവേശിച്ചു. ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ചെൽസിയും സെമിയിൽ കടന്നു. ഗോള്‍മഴയായിരുന്നു ആരാധകര്‍ക്കായി ബാഴ്സ ഒരുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും സെര്‍ജിയോ ഡെസ്റ്റിന്‍റെയും ഷോയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനെ സോസിഡാഡ് താരങ്ങള്‍ക്കായുള്ളു. ബാഴ്സക്കായി മെസ്സിയും സെര്‍ജിനോ ഡെസ്റ്റിന്റെയും ഇരട്ടഗോളകള്‍ നേടി. ജയത്തോടെ ബാഴ്സ പോയിന്റ് പട്ടിയില്‍ രണ്ടാമതെത്തി. അതിനിടെ […]

Football Sports

ന്യൂക്യാമ്പില്‍ ‘യുവന്‍റസിന്‍റെ പ്രതികാരം’; ബാഴ്സയെ പിന്‍തള്ളി പട്ടികയില്‍ ഒന്നാമത്

ചാമ്പ്യന്‍സ് ലീഗിൽ ബാഴ്സിലോണക്കെതിരെ തകർപ്പൻ ജയവുമായി യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ ബാഴ്സയെ മറികടന്ന് യുവന്റസ് ഒന്നാം സ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ തന്നെ കൃത്യമായ ആധിപത്യം പുലര്‍ത്താന്‍ യുവന്‍റസിനായിരുന്നു. തുടക്കത്തില്‍ തന്നെ ഹൈ പ്രസിങ്ങും അഗ്രസീവ് അറ്റാക്കിങ്ങും കൊണ്ട് ഇറ്റാലിയന്‍ ക്ലബ് കളം നിറഞ്ഞിരുന്നു. അപ്പോഴാണ് പതിനഞ്ചാം മിനുറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. ആദ്യ ഗോള്‍ റൊണാള്‍ഡോയുടെ വക. ഒട്ടും വൈകിയില്ല, ഇരുപതാം മിനുറ്റില്‍ […]

Football Sports

ബാഴ്‌സയിലെത്തുന്ന പാനിച്ച് റയല്‍ മാഡ്രിഡ് ആരാധകന്‍

ബാഴ്‌സക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്നും ആരോപണമുണ്ട്. ബാഴ്‌സക്ക് 23കാരനായ ആര്‍തറിനെ നഷ്ടമാകുമ്പോള്‍ പകരം ലഭിക്കുന്നത് 30കാരനെയാണ് നിരവധി കാരണങ്ങളെക്കൊണ്ട് വിവാദമാണ് ബാഴ്‌സലോണയും യുവന്റസും തമ്മില്‍ നടക്കുന്ന കൈമാറ്റ കരാര്‍. ബാഴ്‌സലോണയിലെ ആര്‍തറിനേയും യുവന്റസിലെ പാനിച്ചിനേയുമാണ് ക്ലബുകള്‍ പരസ്പരം കൈമാറുന്നത്. ബാഴ്‌സലോണക്ക് സാമ്പത്തികമായി മെച്ചപ്പെട്ട കരാറെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ദീര്‍ഘകാലത്തേക്ക് ഗുണമാവില്ലെന്ന ആരോപണങ്ങളുമുണ്ട്. 72 ദശലക്ഷം യൂറോ ആര്‍തറിനായി യുവന്റസ് നല്‍കുന്നുണ്ട്. തിരികെ പാനിച്ചിന് 60 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണ ചിലവിടുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന […]

Football Sports

നാപോളിക്ക് ഇറ്റാലിയന്‍ കപ്പ്, തുടര്‍ച്ചയായ ഫൈനലുകളില്‍ റൊണാള്‍ഡോക്ക് ആദ്യ തോല്‍വി

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സൂപ്പര്‍കോപ്പ ഇറ്റാലിയാനയില്‍ ലാസിയോയോട് ഫൈനലില്‍ തോറ്റ യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പരാജയമാണിത്. ആറാം തവണയാണ് നാപോളി കോപ ഇറ്റാലിയ ചാമ്പ്യന്മാരാകുന്നത്… നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ച നാപോളിക്ക് ഇറ്റാലിയന്‍ കപ്പ്. കരിയറില്‍ ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായി ഫൈനലുകളില്‍ പരാജയപ്പെടുന്നത്. പുതിയ നിയമപ്രകാരം എക്‌സ്ട്രാ ടൈം ഒഴിവാക്കിയ ഫൈനലില്‍ ഷൂട്ടൗട്ടിനിടെ യുവന്റസിന്റെ ഡിബാലയും ഡാനിലോയും അവസരങ്ങള്‍ പാഴാക്കി. ബാറിന് കീഴില്‍ ജിയാന്‍ലൂജി ബഫണിന്റെ മനോഹരമായ […]