ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശത്തുള്ള വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്ക് ശേഖരിക്കാന്‍ സമിതി രൂപീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഈക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.പരിസ്ഥിതിലോല മേഖല വനത്തിനുള്ളില്‍ തന്നെ പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി ചെയര്‍മാന് നിവേദനവും നല്‍കി. കേരളം നല്‍കിയ പുന പരിശോധനാ ഹര്‍ജിക്കെതിരെ താമരശേരി രൂപത രംഗത്തെത്തി. നിര്‍ദിഷ്ട ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ വനം കയ്യേറിയവരും ആദിവാസികളുമാണെന്ന പ്രസ്താവന […]
Tag: jose k mani
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് യോഗ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോൺഗ്രസിന് തന്നെ നൽകാൻ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമായത്. എൽഡിഎഫിൽ എത്തിയതിനെ തുടർന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. രാജ്യ സഭയിലേത്ത് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഐഎമ്മും ജോസ് കെ മാണി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് വർഷം […]
കേരള കോൺഗ്രസ് എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നു
യുഡിഎഫിൽ നിന്ന് നേതാക്കളെ എത്തിച്ച് പാർട്ടി ശക്തിപ്പെടുത്താനുള്ള ജോസ് കെ മാണിയുടെ നീക്കത്തിൽ കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തി. രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയത രൂപപ്പെട്ടത്. ചെയർമാന് കൂടുതൽ പ്രാധാന്യം നൽകാനാണ് പാർട്ടിയുടെ കേഡർ സംവിധാനത്തിലേക്കുള്ള മാറ്റമെന്നാണ് വിലയിരുത്തൽ. ഇടതുമുന്നണിയിലായതിനാൽ പോര് പരസ്യമാക്കുന്നില്ലെങ്കിലും നേതാക്കൾ രണ്ട് ധ്രുവങ്ങളിലെത്തി എന്നതാണ് പുറത്തുവരുന്ന സൂചനകൾ. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ അധികാരമുള്ള മന്ത്രിക്കൊപ്പമാണ്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കുന്നതിൽ ഉൾപ്പെടെ ഇരു പക്ഷവും തമ്മിൽ […]
യുഡിഎഫില്‍ നിന്ന് പ്രധാനപ്പെട്ട ചില നേതാക്കള്‍ തന്‍റെ പാര്‍ട്ടിയിലെത്തുമെന്ന് ജോസ് കെ മാണി
കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും മുതിർന്ന നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി. പലരുമായും ചർച്ച നടത്തി കഴിഞ്ഞു. പതിനാലിന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരു സർക്കാർ പദവിയും ഏറ്റെടുക്കാൻ ഇല്ലെന്നും ജോസ് കെ മാണിപറഞ്ഞു. ഭരണപരിഷ്കാര കമ്മീഷന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും ജോസഫ് ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാക്കള്‍ […]
അപകീര്‍ത്തികരമായ പ്രചാരണം; ജോസ് കെ മാണിക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി
പാലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇലക്ഷന്‍ കമ്മീഷന് പരാതി. വൈദികന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതി. സന്ദേശത്തിന് പിന്നില്‍ യുഡിഎഫാണെന്ന് ഇടത് മുന്നണി ആരോപിച്ചു. അതേസമയം ലൗ ജിഹാദ് വിവാദത്തില്‍ ഇടത് മുന്നണിയില്‍ ഒറ്റപ്പെട്ട ജോസ് കെ മാണി മുന്‍ നിലപാട് തിരുത്തി രംഗത്തെത്തി. എല്‍ഡിഎഫിന്റെ അഭിപ്രായം തന്നെയാണ് തനിക്കെന്നും വികസന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ജോസ് കെ […]
പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണം
പിറവം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യൂത്ത് ഫ്രണ്ട് നേതാവും പിറവം നഗരസഭാ കൗണ്‍സിലറും കൂടിയായ ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇന്ന് പുലര്‍ച്ചെ വരെ തന്നെയാണ് പരിഗണിച്ചിരുന്നത്. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോടികള്‍ക്ക് വിറ്റെന്ന് ജില്‍സ് പെരിയപുറം ആരോപിച്ചു. താന്‍ കത്തോലിക്കന്‍ ആയതിനാല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് […]
കാപ്പനെ ജയിപ്പിക്കാനുള്ള ശ്രമത്തില്‍ ജോസഫ് വിഭാഗം
ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുന്ന പാലായിൽ മാണി സി.കാപ്പനെ വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ജോസ് വിഭാഗത്തെ പരാജയപ്പെടുത്താൻ എല്ലാ ആയുധങ്ങളും പുറത്തെടുക്കാൻ തന്നെയാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം. മാണി സി. കാപ്പൻ ആണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നത് എങ്കിലും അഭിമാന പോരാട്ടം ആയിട്ടാണ് ജോസഫ് വിഭാഗം പാലായിലെ തിരഞ്ഞെടുപ്പിനെ കാണുന്നത്. അത്കൊണ്ട് തന്നെ അരയും തലയും മുറുക്കി ജോസഫ് വിഭാഗം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ജോസ് കെ.മാണി തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായി എത്തുന്ന […]
എന്തു വന്നാലും പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ
എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ […]
തങ്ങള്‍ തകര്‍ന്നടിഞ്ഞുവെന്നത് വസ്തുതാ വിരുദ്ധമാണെന്ന് പി.ജെ ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തകർന്നടിഞ്ഞുവെന്നു പറയുന്നത് വസ്തുതകൾക്ക് വിരുദ്ധമാണെന്നു പി.ജെ ജോസഫ്. 2015 ലെ തെരഞ്ഞെടുപ്പിനേക്കാൾ ജോസഫ് വിഭാഗം നേട്ടം ഉണ്ടാക്കിയെന്നും പാലാ നഗരസഭയിലും പാല മണ്ഡലത്തിലെ പഞ്ചായത്തുകളിലും ജോസ് കെ മാണി വിഭാഗം വലിയ നേട്ടമുണ്ടാക്കി എന്ന് പറയുന്നത് തെറ്റാണെന്നും കണക്കുകൾ നിരത്തി പി.ജെ ജോസഫ് പറയുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പിൽ തകർന്നു എന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാഴ്ചപ്പാടാണ്. ഇടുക്കി ഉൾപ്പെടെ മധ്യകേരളത്തിൽ നേട്ടമുണ്ടാക്കിയെന്ന് പി.ജെ ജോസഫ് കണക്കുകൾ […]
താരമായി ജോസ് കെ മാണി
ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടം. പാലാ നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫ് 17 സീറ്റുകളാണ് സ്വന്തമാക്കിയത്. ഇതില്‍ ജോസ് വിഭാഗം 11 സീറ്റുകളാണ് നേടിയത്. 13 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫ് മുന്നേറുന്നതിലും കേരള കോണ്‍ഗ്രസ്(എം)ന് പങ്ക് അവകാശപ്പെടാം. കോതമംഗലം മുന്‍സിപ്പാലിറ്റി യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയല്‍ […]