International

ജോ ബൈഡന്റെ പ്രസംഗമെഴുത്തുകാരന്‍ ഇന്ത്യന്‍ വംശജന്‍; ഇതാ അയാള്‍

വാഷിങ്ടണ്‍: പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജോ ബൈഡന്‍ നടത്തിയ ആദ്യ പ്രസംഗം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപത് മിനിറ്റിലേറെ നീണ്ട പ്രസംഗത്തില്‍ ഐക്യത്തെ കുറിച്ചും പാരസ്പര്യത്തെ കുറിച്ചുമാണ് പുതിയ യുഎസ് പ്രസിഡണ്ട് സംസാരിച്ചിരുന്നത്. മനോഹരമായ ഈ പ്രസംഗത്തിനു പിന്നില്‍ ഒരിന്ത്യന്‍ ബന്ധമുണ്ട് എന്നതാണ് രസകരമായ വസ്തുത. ഇന്ത്യന്‍ വംശജനായ വിനയ് റെഡ്ഢിയുടെ കരങ്ങളാണ് ഈ പ്രസംഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തെലങ്കാന കരിംനഗര്‍ ജില്ലയില്‍ വേരുകളുള്ള പ്രൊഫഷണലാണ് പ്രസിഡണ്ടിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. കരിംനഗര്‍ ജില്ലയിലെ ഹുസൂറാബാദിലെ പോതിരെഡ്ഡിപ്പേട്ടയിലാണ് വിനയ് […]

International

അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടു നില്‍ക്കും; നന്നായെന്ന് ബൈഡന്‍

വാഷിങ്ടണ്‍: ജനുവരി 20ന് തന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം നന്നായെന്ന് നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് രാജ്യത്തിന് നാണക്കേടാണ് എന്നും ബൈഡന്‍ പറഞ്ഞു. വില്‍മിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അദ്ദേഹം നാടു ഭരിക്കാന്‍ യോഗ്യനല്ല. യുഎസ് ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട ഭരണാധികാരിയാണ് ട്രംപ്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിനെ സ്വാഗതം ചെയ്തില്ല എങ്കിലും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിനെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ക്ഷണിച്ചതായി അദ്ദേഹം വ്യക്തമാക്കി. […]

International

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനമാർഥി ജോ ബൈഡൻ ചരിത്ര ജയത്തിനരികിലെന്ന് സൂചന. ബൈഡന് 264 ഉം ഡോണൾഡ് ട്രംപിന് 214 ഉം ഇലക്ടറൽ വോട്ടാണ് ഇതുവരെ ലഭിച്ചത്. വരാനിരിക്കുന്ന ഫലങ്ങൾ നിർണായകമെങ്കിലും അവസാന വിവര പ്രകാരം ജോ ബൈഡനാണ് വിജയ സാധ്യത. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടിലേക്ക് ബൈഡൻ എത്തി. ഏഴ് കോടിയിലധികം വോട്ടാണ് ബൈഡൻ നേടിയത്. 6.94 കോടി വോട്ടെന്ന ബാരക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ മറികടന്നത്. എന്നാൽ […]

International

തോറ്റ് പോയാല്‍ നിങ്ങളോട് മിണ്ടില്ല, ഞാന്‍ രാജ്യം തന്നെ വിട്ടേക്കും: ട്രംപ്

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ രാജ്യം തന്നെ വിട്ടേക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയോടാണ് താന്‍ മത്സരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തോറ്റാല്‍ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നാണ് ഡോമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ മറുപടി. വിവിധ റാലികളില്‍ ട്രംപ് ആവര്‍ത്തിച്ച ‘ഞാന്‍ തോറ്റുപോയാല്‍’.. പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ജോ ബൈഡന്‍ തന്നെയാണ് രസകരമായ വീഡിയോ പങ്കുവെച്ചത്. ഈ പറയുന്നതൊക്കെ ഉറപ്പാണോ എന്നാണ് ബൈഡന്‍റെ ചോദ്യം. ‘ഞാന്‍ […]

International

അമേരിക്കയില്‍ സ്ഥാനാര്‍ഥി സംവാദം ഇന്ന്; ആകാംക്ഷയോടെ ലോകം

റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ഥി സംവാദം ഇന്ന്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള വാക്പോരിനായി കാത്തിരിക്കുകയാണ് ലോകം. ഒരു മാസവും വിരലിലെണ്ണാവുന്ന ദിവസങ്ങളും മാത്രമേ ഇനി യു.എസ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളു. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം. പ്രചാരണ രംഗത്ത് കോവിഡ് […]