പ്രവാസ ജീവിതത്തിന്റെയും പ്രവാസിയുടെയും വേദനകളിലൊന്നിലേക്ക് കാഴ്ചക്കാരനെ കൊണ്ടു ചെന്നെത്തിക്കുന്ന ‘തേടി’ എന്ന ഷോർട്ട് ഫിലിമിന് കോഴിക്കോട് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് ഡോക്യൂമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരം. രണ്ടാമത്തെ ബെസ്‌റ്റ് സെക്കൻഡ് പ്രവാസി ഷോർട്ട് ഫിലിം അവാർഡ് ആണ് ഫെസ്റ്റിവലിൽ നേടിയത്. പ്രവാസ ജീവിതത്തിനിടക്ക് പെട്ടെന്ന് മരണപ്പെട്ടു പോകുകയും സാങ്കേതിക നൂലാമാലകൾ കൊണ്ടും മറ്റും അവിടെത്തന്നെ മയ്യിത്ത് ഖബറടക്കുകയും ചെയ്യേണ്ടി വരുന്നത് മിക്ക പ്രവാസികളുടെയും മനസ്സിനെ എപ്പോഴും ആകുലപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. ഇതാണ് മുഹ്സിൻ കാളികാവിന്റെ ‘തേടി’ […]
Tag: jeddah
സൗദിയില്‍ നാശം വിതച്ച് പെരുമഴ; മക്കയിലേക്കുള്ള റോഡുകള്‍ പൂട്ടി; ജിദ്ദയില്‍ രണ്ട് മരണം
സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീരദേശ നഗരമായ ജിദ്ദയില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു. മരണപ്പെയ്ത്തില്‍ റോഡുകള്‍ മുങ്ങിയതിനെത്തുടര്‍ന്ന് നിരവധി കാറുകളാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തകരെത്തി വാഹനങ്ങള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. കനത്ത മഴയെത്തുടര്‍ന്ന് അധികൃതര്‍ മക്കയിലേക്കുള്ള റോഡുകള്‍ അടച്ചുപൂട്ടി. കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുന്‍സിപ്പാലിറ്റി അറിയിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കി […]
ജിദ്ദയിൽ മലപ്പുറം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ജിദ്ദയിൽ മലപ്പുറം സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂർ ഇളയൂർ സ്വദേശിനി പി.ടി ഫാസിലയാണ് (26) മരിച്ചത്. മലപ്പുറം പൂക്കളത്തൂർ സ്വദേശി അൻവറിന്റെ ഭാര്യയാണ്. രാവിലെ ജോലിക്ക് പോയ ഭർത്താവ് അൻവർ ഉച്ചക്ക് റൂമിലെത്തിയപ്പോഴാണ് ഫാസിലയെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഷാൾ കഴുത്തിൽ കുടുങ്ങിയതായി കാണപ്പെട്ട ഇവരുടെ ജീവൻ രക്ഷപ്പെടുത്താനായി ഭർത്താവ് ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കളും നാട്ടുകാരും സാമൂഹിക പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി […]
ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതി മിസൈല്‍ ആക്രമണം
ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തി മിസൈൽ ആക്രമണം ഉണ്ടായി. ഞായറാഴ്ച വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു എണ്ണ ടാങ്കിന് തീപിടുത്തമുണ്ടായി. എന്നാൽ അപകടത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമായതായി സൗദി സഖ്യസേന അറിയിച്ചു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും സൗദി സഖ്യസേന തത്സമയം പരാജയപ്പെടുത്തിയതുകൊണ്ട് […]