യൂറോ കപ്പ് സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇറ്റലി സ്പെയിനെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. 32 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന ഇറ്റലി തന്നെയാണ് കരുത്തരെങ്കിലും ലൂയിസ് എൻറിക്കെ എന്ന മികച്ച ടാക്ടീഷ്യൻ പരിശീലിപ്പിക്കുന്ന സ്പെയിനെ തള്ളിക്കളയാനാവില്ല. ലോക ഒന്നാം നമ്പർ താരം ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് റോബർട്ടോ മാൻസീനിയുടെ സ്വപ്ന സംഘം സെമി ഉറപ്പിച്ചത്. 2018 ലോകകപ്പ് യോഗ്യത നേടാനാവാതെ നിന്ന ഇറ്റലി […]
Tag: Italy
കൊവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശനവിലക്കേർപ്പെടുത്തി
കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശനവിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് ഇറ്റലി ഇന്നു മുതൽ പ്രവേശനം വിലക്കിയത്. അതേസമയം ഇന്ത്യയിലുള്ള ഇറ്റാലിയൻ പൗരൻമാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനാനുമതി നൽകും. ഇവർ ക്വാറൻ്റീനിൽ പ്രവേശിക്കണം. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ നിന്നെത്തിയവർ […]
ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി; പോർച്ചുഗലിനും ഇറ്റലിക്കും തകർപ്പന്‍ ജയം
അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലാന്‍റിനോടാണ് ഫ്രാന്‍സ് തോറ്റത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി എസ്റ്റോണിയയെയും പോര്‍ച്ചുഗല്‍ അന്‍റോറയെയും തോല്‍പിച്ചു. മാര്‍ക്കസ് ഫോര്‍സും ഒനി വലക്കരിയും ഫിന്‍ലാന്‍റിനായി ഗോള്‍വല ചലിപ്പിച്ചപ്പോളാണ് ഫ്രാന്‍സിന് ഒരു അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന്‍ നെതര്‍ലെന്‍റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്പെയിനും ഫ്രാന്‍സും ശരാശരിയില്‍ താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറുഭാഗത്ത് മറ്റ് സൂപ്പര്‍ […]
കോവിഡ് രണ്ടാംഘട്ട വ്യാപനം; ഇറ്റലിയില്‍ തിയറ്ററുകളും ജിംനേഷ്യങ്ങളും വീണ്ടും അടക്കും
കോവിഡ് രണ്ടാംഘട്ട വ്യാപനമെത്തിയതോടെ ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ സിനിമ തിയറ്റര്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടയ്ക്കും. ബാറുകളും റസ്റ്ററന്റുകളും വൈകുന്നേരം ആറു വരെ മാത്രമേ പ്രവര്‍ത്തിക്കൂ. മറ്റു കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ സിനിമ തിയറ്ററുകള്‍ അടക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയായ എ.എന്‍.ഇ.സി രംഗത്ത് വന്നു. തിയറ്ററുകള്‍ അടക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു. നവംബര്‍ 24 വരെയാണ് തിയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടച്ചിടുക. രാത്രി കർഫ്യൂ […]
കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റാലിയന്‍ ഗവേഷണസ്ഥാപനം
അതേസമയം, വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റാലിയന്‍ കമ്പനിയുടെ അവകാശവാദത്തെ ഭാഗീകമായി മാത്രമേ ഇന്ത്യയിലെ വിദഗ്ധര്‍ അംഗീകരിക്കുന്നുള്ളൂ… കഴിഞ്ഞ ദിവസമാണ് ഇസ്രയേലില്‍ നിന്നും കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റമുണ്ടായെന്ന അവകാശവാദം വരുന്നത്. ഇപ്പോഴിതാ കോവിഡിനെതിരായ വാക്‌സിന്‍ എലികളില്‍ വിജയിച്ചെന്ന് അറിയിച്ചുകൊണ്ട് ഇറ്റാലിയന്‍ കമ്പനി രംഗത്തെത്തിയിരിക്കുന്നു. മനുഷ്യരിലും ഈ വാക്‌സിന്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നതില്‍ ഫലപ്രദമായേക്കുമെന്നാണ് ടാകിസ് എന്ന കമ്പനിയുടെ ഗവേഷകരുടെ അവകാശവാദം. റോമിലെ ആശുപത്രിയില്‍ നടത്തിയ ഗവേഷണത്തിലാണ് എലികളില്‍ വിജയകരമായി കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചത്. എലികളില്‍ കുത്തിവെച്ച വാക്‌സിന്‍ […]
ഇറ്റലിക്ക് ഇനി കുറച്ച് ആശ്വസിക്കാം; ലോകത്തെ ഏറ്റവും വലിയ ദേശീയ ലോക്ക് ഡൌണിന് അവസാനം
കോവിഡ് ബാധിച്ച് ഇറ്റലിയിൽ 28,884 പേരാണ് മരിച്ചത്. 2,10,717 പേർ രോഗബാധിതരാണ്. 81,654 പേർ രോഗമുക്തരായി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഏർപ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണിനാണ് ഇതോടെ അവസാനമായത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. എന്നാൽ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. ഫാക്ടറികളും നിർമാണ മേഖലകളും തുറന്നുപ്രവർത്തിക്കും. റസ്റ്ററന്റുകൾ തുറക്കുമെങ്കിലും ഭക്ഷണം […]
ഒരൊറ്റദിവസം 627 മരണം, മൃതദേഹങ്ങള്‍ നീക്കാന്‍ ഇറ്റലി സൈന്യത്തെ വിളിച്ചു
കോവിഡ് 19 വ്യാപിച്ച് തുടങ്ങിയതിന് ശേഷം ഒരു രാജ്യത്തെ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 627 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഇറ്റലി സൈന്യത്തെ വിളിച്ചിരിക്കുകയാണ്. അതേസമയം അത്യന്തം ഗുരുതരമായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വടക്കന്‍ മേഖലയില്‍ പലയിടത്തും മരിച്ചവരുടെ എണ്ണം എടുക്കാന്‍ പോലും മുതിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ മാസത്തില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ടു ചെയ്ത വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി മേഖലയിലാണ് രോഗം കനത്തനാശം വിതച്ചത്. […]