ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ച മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി. ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി നടത്തിയ പ്രധാന വാദം ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നായിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇതു സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണം. ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് […]
Tag: IT secretary Sivasankar
ലൈഫ് മിഷന്‍: വിജിലന്‍സ് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി
ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് സംഘം ജയിലിലെത്തി ചോദ്യംചെയ്തു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ലൈഫ് സിഇഒയുടെ അടക്കം നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശിവശങ്കറിനെ കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തത്. അഞ്ചാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറാം […]
ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം തുടങ്ങി
ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം ആരംഭിച്ചു. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇ.ഡിയുടെ നീക്കം. ബാങ്ക് അക്കൌണ്ടടക്കം എല്ലാ സ്വത്തുകളും മരവിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇ.ഡിയുടെ പല ചോദ്യങ്ങളോടും ശിവശങ്കര്‍ മുഖം തിരിക്കുകയാണെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും ശിവശങ്കരന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡിയുള്ളത്. ഇക്കാര്യത്തില്‍ മൊഴികളും ലഭിച്ചിട്ടുണ്ട്. സ്വപ്ന അക്കൌണ്ടില്‍ ഇട്ട പണം ഇതാണോ എന്നതാണ് […]
ശിവശങ്കര്‍ അഞ്ചാം പ്രതി: ഏഴ് ദിവസം എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വിട്ടു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഒരാഴ്ചത്തേക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇ.ഡി ചുമത്തിയ കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. വൈദ്യപരിശോധനക്ക് ശേഷം രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. രണ്ടാഴ്ച ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഗുരുതരമായ നടുവേദന ഉണ്ടെന്നും അന്വേഷണസംഘം അനാവശ്യമായി ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണെന്നും ശിവശങ്കർ നേരിട്ട് […]
ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം; ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ചോദ്യം ചെയ്തു
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള നാല് പേരുടെ കൂടി അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സാമ്പത്തിക ഇടപാടിൽ കസ്റ്റംസ് അന്വേഷണം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള നാല് പേരുടെ കൂടി അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയേക്കും. ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ ഇന്നലെ […]
ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി ഊര്‍ജിതമാക്കി ഇന്ത്യ: ദുബൈയിലുള്ള കൂടുതല്‍ പേര്‍ എന്‍ഐഎ നിരീക്ഷണത്തില്‍
ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും യു.എ.ഇയിൽ നിന്ന് ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടുക എളുപ്പമാകില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ യു.എ.ഇ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജ്ജിതമാക്കി. ദുബൈയിലുള്ള മറ്റ് ചിലര്‍ കൂടി എന്‍ഐഎ നിരീക്ഷണത്തിലാണ്. ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജൻസികൾ തമ്മിൽ മികച്ച ഏകോപനമാണുള്ളതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഫൈസൽ ഫരീദ് മൂന്ന് ദിവസങ്ങളായി ആർക്കും പിടികൊടുക്കാതെ ദുബൈയിൽ […]
സ്വപ്നക്ക് റൂം ബുക്ക് ചെയ്ത ഐടി വകുപ്പ് ജീവനക്കാരന്‍ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കി
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ശിവശങ്കറിന്‍റെ നിർദേശപ്രകാരം ഫ്ലാറ്റ് താൻ ബുക്ക് ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഇന്നലെയാണ് വെളിപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോയ്ക്കെതിരെയും നടപടി. ഐടി വകുപ്പിലെ കരാർ ജീവനക്കാരനായിരുന്ന അരുൺ ബാലചന്ദ്രനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുറി ബുക്ക് ചെയ്യാൻ ശിവശങ്കറിന്‍റെ നിർദ്ദേശ പ്രകാരം സെക്രട്ടറിയേറ്റിൽ നിന്ന് വിളിച്ചത് അരുണ്‍ ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് കേസിലെ […]