HEAD LINES Kerala Latest news

കേരളത്തില്‍ ഭീകരാക്രമണത്തിനും, ആരാധനാലയങ്ങൾ കൊള്ളയടിക്കാനും പദ്ധതി; ഐഎസ് ഭീകരന്‍ നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്റ്റിലായ ഐ എസ് ഭീകരൻ നബീലിന്റെ മൊഴി. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു. നബീലിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതില്‍ നബീലിന് മുഖ്യ പങ്കെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു.(NIA Arrested ISIS Leader Nabeel) വിശദമായി ചോദ്യം ചെയ്യാന്‍ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ നബീലാണ്. നേരത്തെ […]

World

അഫ്ഗാനില്‍ ഐഎസ്‌ഐഎസ് വേഗത്തില്‍ വളരുന്നു; യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി

അഫ്ഗാനിസ്ഥാനില്‍ ഐഎസ്‌ഐഎസ് അനിയന്ത്രിതമായി വളരുകയാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി. ഐഎസ്‌ഐഎസിന്റെ വളര്‍ച്ച തടയുന്നതിന് താലിബാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അമേരിക്ക കരുതുന്നതെന്നും യുഎസ് സെന്റര്‍ കമാന്‍ഡ് മേധാവി ജനറല്‍ കെനത്ത് മകെന്‍സി പറഞ്ഞു. ‘തങ്ങളുടെ കേഡര്‍ വികസിപ്പിക്കുന്നതിന് ഐഎസ്‌ഐഎസ് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഐഎസ്‌ഐഎസിനെ താലിബാന്‍ എങ്ങനെ നേരിടും എന്നത് കാത്തിരുന്ന് കാണണം. താലിബാന് ഒരു വലിയ കടമ്പയാണുള്ളത്’. മകെന്‍സി കൂട്ടിച്ചേര്‍ത്തു. മുന്‍പുണ്ടായിരുന്ന ഐഎസ്‌ഐഎസ് അല്ല ഇപ്പോള്‍ ഉള്ളതെന്നും അവര്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തി […]

Kerala

സമൂഹമാധ്യമങ്ങൾ വഴി ഐ.എസ് പ്രചാരണം; മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

സമൂഹമാധ്യമങ്ങൾ വഴി ഐ.എസ് ആശയ പ്രചാരണം നടത്തിയെന്ന കേസിൽ മൂന്ന് മലയാളികൾക്കെതിരെ യുഎപിഎ അടക്കം ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മലപ്പുറം സ്വദേശി അബു യാഹിയ എന്ന മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. ഡൽഹി എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ടെലഗ്രാം, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഐ.എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ആരോപണം. ആശയപ്രചാരണത്തിനായി കൂടുതൽ ആൾക്കാരെ റിക്രൂട്ട് ചെയ്‌തെന്നും എൻഐഎ കുറ്റപത്രത്തിൽ […]

India

അഫ്​ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്റലിജന്‍സ് ബ്യൂറോ

അഫ്​ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലേക്ക് മടങ്ങുന്ന സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാബൂളിലെ രണ്ട് ജയിലുകളിലായാണ് ഇവരെ അടിച്ചിരുന്നത്. ബാ​ഗ്രാം ജയിലിലാണ് പുരുഷന്മാരെ അടച്ചിരുന്നത്. പുൾ -ഇ ഛർകിയിലാണ് സ്ത്രീകളെ പാർപ്പിച്ചിരുന്നത്. ഈ രണ്ട് ജയിലുകളിലുള്ളവരാണ് ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. ജയിൽ മോചിതരായ ഇവർ നേരത്തെ നം​ഗർഹാറിലേക്ക് പോയി എന്നായിരുന്നു വിവരം. എന്നാൽ ഇവർ നം​ഗർഹാറിലേക്ക് പോയിട്ടില്ലെന്നും മറിച്ച് […]

India National

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍. ദക്ഷിണേന്ത്യയില്‍ ഐ.എസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞു. ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധ എഴുതി നല്‍കിയ ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി പറയുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ഐ.എസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ വിവരം പങ്കുവെക്കുക, ഏറ്റവും സ്വാധീനമുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ ഏതൊക്കെയാണ്?, ഇവര്‍ക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. […]

India National

കേരളത്തിലും കര്‍ണാടകയിലും ഐഎസ്‌ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് യുഎന്‍ റിപ്പോര്‍ട്ട്

കേരളത്തിലും കര്‍ണാടകയിലും ഐഎസ്ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ലോകത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാംഗ്്ന്‍സ് മോണിട്ടറിംഗ് ടീമിന്റെ റിപ്പോര്‍ട്ടിലാണ് ഇരുസംസ്ഥാനങ്ങളിലും ഐഎസ്‌ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം പരമര്‍ശിക്കുന്നത്. ഇന്ത്യന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേല്‍മന്ദ്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാനു കീഴിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വെയ്ദ പ്രവര്‍ത്തിക്കുന്നത്. ഒസാമ മഹ്മൂദ് ആണ് നിലവിലെ തലവന്‍. അസിം ഉമര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് […]