സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേടും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി. ഓപ്പറേഷൻ സത്യ ഉജാലയിൽ വിജിലൻസിന്റെ ഇന്നത്തെ മിന്നൽ പരിശോധന വഴിയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം രൂപ വിജലൻസ് പിടിച്ചെടുത്തു. മാത്രമല്ല സ്ക്വയർ ഫീറ്റ് കുറച്ച് കെട്ടിടങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി വിജിലൻസ് കണ്ടെത്തി. ക്രമക്കേടുകൾ കണ്ടെത്തിയ ഇടങ്ങളിൽ തുടര്‍പരിശോധനകൾ നടത്താനും വിജിലൻസ് തീരുമാനിച്ചു. രജിസ്ട്രാർ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് നേരത്തെ ചില രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോഴിക്കോട് […]
Tag: irregularities
സീതത്തോട് ബാങ്കിലെ ക്രമക്കേട്; പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി
പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിൽ പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി. തട്ടിപ്പ് നടത്തിയ തുക തിരിച്ചടിച്ചതായി കെ.യു ജോസ് വ്യാജരേഖ ഉണ്ടാക്കിയെന്ന ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പുറത്തുവിട്ടു. എന്നാൽ തട്ടിപ്പിൽ ഒപ്പമുണ്ടായിരുന്ന വിരമിച്ച സെക്രട്ടറി എൻ.സുഭാഷ് പണം തിരിച്ചടച്ചതിനാൽ സംഘടന നടപടി ഒഴിവാക്കിയെന്നാണ് സിപിഐഎം വിശദീകരണം. സീതത്തോട് സഹകരണ ബാങ്കിൽ 1.62 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിലാണ് സെക്രട്ടറി കെ.യു. ജോസിനെ സസ്പെൻഡ് ചെയ്തത്. കോന്നി എംഎൽഎയും സിപിഐഎം നേതൃത്വവും തന്നെ ബലിയാടാക്കുന്നുവെന്ന് […]