ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രായേലാണ് കപ്പലിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുർദ് എന്ന ഇറാനിയൻ കപ്പലിനു നേരെയാണ് അടുത്തിടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ ചെറിയ അഗ്നിബാധ രൂപപ്പെെട്ടങ്കിലും ആർക്കും പരിക്കില്ല. അന്താരാഷ്ട്ര സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഇറാൻ ആരോപിച്ചു. അമേരിക്കയുടെ പിന്തുണയോടെ […]
Tag: Iran
ഇറാന്‍ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക
2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു. പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമായെന്നുള്ള യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇറാനുമായി നയതന്ത്ര നീക്കം തന്നെയാണ് […]
ആണവ കരാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ
ഈ മാസം 21നകം വൻശക്തി രാജ്യങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ആണവ കരാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ. ഈ മാസം 21നകം വൻശക്തി രാജ്യങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആണവോർജ സമിതിയുടെ പരിശോധക സംഘത്തിനും വിലക്ക് ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ഇറാന്‍റെ താക്കീത്. 2015ൽ ഒപ്പുവെച്ച കരാർ വ്യവസ്ഥകൾ ലംഘിച്ചത് അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളാണെന്ന നിലപാടിലാണ് ഇറാൻ. […]
ആണവായുധ നിർമാണ നീക്കം ഉപേക്ഷിക്കണം; ഇറാനെതിരെ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ രാജ്യങ്ങള്‍
ഇറാനെതിരെ നിശിത വിമർശവുമായി ആണവ കരാറിന്‍റെ ഭാഗമായ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ. വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇറാൻ, യുറേനിയം ലോഹനിർമിതി നടത്തിയെന്ന അന്താരാഷ്ട്ര ആണേവാർജ സമിതിയുടെ റിപ്പോർട്ടിന്‍റെ വെളിച്ചത്തിലാണ് എതിർപ്പുമായി വൻശക്തി രാജ്യങ്ങൾ രംഗത്തു വന്നത്. നയതന്ത്ര നീക്കത്തിലൂടെ ആണവ കരാർ പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്നതാണ് ഇറാന്‍റെ നിലപാടെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ കുറ്റപ്പെടുത്തി.ആണവായുധം നിർമിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഇറാന്‍റെ രഹസ്യനീക്കമെന്നാണ് അമേരിക്കയും മറ്റും ആരോപിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് […]
ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ; ഇസ്രായേലിനെ ഉൻമൂലനം ചെയ്യുമെന്ന് ഇറാൻ
ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ വേണ്ട നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ സൈനിക മേധാവി അവിവ് കൊഹാവിയാണ് വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാജ്യത്തിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന ഇസ്രായേൽ പ്രഖ്യാപനം തികച്ചും അസാധാരണമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ച ഇറാൻ, ആക്രമണം നടത്തിയാൽ തെൽ അവീവ് ഉൾപ്പെടെ ഇസ്രായേലിനെ ഒന്നാകെ അവസാനിപ്പിക്കുമെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു. ഇറാനുമായി ആണവ കരാർ […]
ആയുധ ഉപരോധം; അമേരിക്കയുടെ ഭീഷണി, മുന്നറിയിപ്പുമായി ഇറാന്‍
ഉപരോധത്തിലൂടെയും ആക്രമണത്തിലൂടെയും ഇറാനെതിരെ തിരിഞ്ഞാൽ കടുത്ത രീതിയിൽ തിരിച്ചടിക്കുമെന്നും ഹസൻ റൂഹാനി ഉപരോധം അടിച്ചേൽപിക്കാനുള്ള അമേരിക്കൻ നീക്കം തിരിച്ചടിയാകുമെന്ന് ട്രംപിന് ഇറാൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. 2015ലെ ആണവ കരാർ പ്രകാരമുള്ള ആയുധ ഉപരോധം അടുത്ത മാസം അവസാനിക്കാനിരിക്കെ, അമേരിക്കയുടെ പുതിയ സമ്മർദ തന്ത്രങ്ങൾ വിജയിക്കില്ലെന്നും ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകി. ഇറാന് മേൽ പരമാവധി സമ്മർദം ചെലുത്താനാണ് യു.എസ് നീക്കം. എന്നാൽ ലോകത്തിനു മുമ്പാകെ പരമാവധി ഒറ്റപ്പെടുന്ന അവസ്ഥയാകും അമേരിക്കക്ക് സംഭവിക്കുക. ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി […]
ഇറാനെതിരെ കടുത്ത സമ്മർദ തന്ത്രവുമായി അമേരിക്ക
ഇറാനുമേലുള്ള യുഎന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം. ഇറാനെതിരെ കടുത്ത സമ്മർദ തന്ത്രവുമായി ട്രംപ് ഭരണകൂടം വീണ്ടും രംഗത്ത്. ഇറാനെതിരെ ആയുധ ഉപരോധം നീട്ടാനുള്ള പ്രമേയം യുഎൻ രക്ഷാസമിതി തള്ളിയതോടെ സ്വന്തം നിലക്ക് ഉപരോധ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് വൈറ്റ് ഹൗസിന്‍റെ മുന്നറിയിപ്പ്. ആണവ കരാറിന്‍റെ ഭാവി ചർച്ച ചെയ്യാൻ സംയുക്ത സമിതി അടുത്ത മാസം ഒന്നിന് ബ്രസൽസിൽ യോഗം ചേരും. ഇറാനുമേലുള്ള യുഎന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ […]
ആയിരം കിലോമീറ്റർ ദൂരത്തിൽ പ്രഹരശേഷിയുള്ള ക്രൂയിഷ് മിസൈൽ വികസിപ്പിച്ചതായി ഇറാൻ
ഇറാന്റെ അതിർത്തി സംരക്ഷണവും പ്രതിരോധവുമാണ് ലക്ഷ്യമെന്ന് ഇറാന്‍ അവകാശപ്പെട്ടു ആയിരം കിലോമീറ്റർ ദൂരത്തിൽ പ്രഹരശേഷിയുള്ള ക്രൂയിഷ് മിസൈൽ വികസിപ്പിച്ചതായി ഇറാൻ. അയൽ രാജ്യങ്ങളെ ലക്‌ഷ്യം വെച്ചല്ല മിസൈൽ നിർമിതിയെന്നു ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. ഇറാന്റെ അതിർത്തി സംരക്ഷണവും പ്രതിരോധവുമാണ് ലക്ഷ്യമെന്ന് ഇറാന്‍ അവകാശപ്പെട്ടു.