സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെ ബെയ്ജിങ്ങില്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ഏഴ് വര്‍ഷം മുമ്പ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ച ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം പുനരാരംഭിക്കുന്നത്.(Saudi – Iranian Foreign Ministers met in Beijing) സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിവേഗം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കും. […]
Tag: Iran
ഹിജാബ് വിരുദ്ധ പ്രതിഷേധം: പെണ്‍കുട്ടികള്‍ക്ക് വിഷം കൊടുത്ത് സ്‌കൂളുകള്‍ പൂട്ടിക്കാന്‍ ശ്രമിച്ചതില്‍ അന്വേഷണം നടത്തുന്നുവെന്ന് ഇറാന്‍
നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കി പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ പൂട്ടിക്കാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയില്‍ അന്വേഷണം നടക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിലെ യുവതികളുടെ പങ്കാളിത്തത്തില്‍ രോഷംകൊണ്ട് അതിന് പ്രതികാരമെന്ന നിലയിലാണ് പെണ്‍കുട്ടികള്‍ക്ക് മേല്‍ വിഷപ്രയോഗം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. (Iranian officials to investigate ‘revenge’ poisoning of schoolgirls) നവംബര്‍ മാസം മുതല്‍ക്ക് 700ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വാതകങ്ങളായും മറ്റും വിഷയപ്രയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമുണ്ടായില്ലെങ്കിലും […]
ഇറാന്റെ തോല്‍വി ആഘോഷിച്ചു; ഇറാനി സാമൂഹികപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു.ഇറാനി സാമൂഹ്യപ്രവര്‍ത്തകനായ മെഹ്‌റാന്‍ സമക്കാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇറാന്റെ തോല്‍വി ആഘോഷിച്ചത്. ഇറാനിലെ ബന്ദര്‍ അന്‍സാലിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മെഹ്‌റാനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.തലയില്‍ വെടികൊണ്ട മെഹ്‌റാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കാറിന്റെ ഹോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് മെഹ്‌റാന്‍ ആഘോഷത്തില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്നാണ് […]
ഇറാൻ മസ്ജിദ് ഭീകരാക്രമണത്തിൽ 13 മരണം: 40 പേർക്ക് പരുക്ക്
തെക്കൻ ഇറാനിയൻ നഗരമായ ഷിറാസിലെ ഷിയാ മുസ്ലീം ആരാധനാലയത്തിൽ ഭീകരാക്രമണം. സായുധരായ ഭീകരർ നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്ന് ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. മൂന്ന് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തു.
പതിറ്റാണ്ടുകളായി കുളിക്കാത്തയാൾ; ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ മരിച്ചെന്ന് റിപ്പോർട്ട്
ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ എന്നറിയപ്പെടുന്നയാൾ മരിച്ചെന്ന് റിപ്പോർട്ട്. ഇറാൻ സ്വദേശിയായ അമോ ഹാജി മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. 94 വയസായിരുന്നു. 50 വർഷത്തിലധികമായി ഇയാൾ കുളിച്ചിരുന്നില്ല. അവിവാഹിതനായ അമോ ഹാജി ഞായറാഴ്ചയാണ് മരണപ്പെട്ടത്. കുളിച്ചാൽ അസുഖമുണ്ടാവുമെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ഭയം. കുറച്ച് മാസങ്ങൾക്കു മുൻപ് ഗ്രാമത്തിലെ ആളുകളെല്ലാവരും ചേർന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
ഹിജാബ് ധരിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഇറാനിലെ ഹിജാബ് പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹാദിസ് നജാഫിയാണ് കൊല്ലപ്പെട്ടത്. ( Hadis Najafi shot dead ) ഹിജാബ് ധരിക്കാതെ മുടി പിന്നിലേക്ക് പോണി ടെയിൽ കെട്ടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോയിലെ സ്ത്രീയാണ് മരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ഹാദിസിന്റെ വയറിലും കഴുത്തിലും ഹൃദയത്തിലും കൈയിലുമാണ് വെടിയേറ്റത്. നിരവധി പേരാണ് കൊലപാതകത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നത്. സെപ്റ്റംബർ 16ന് മഹ്‌സ അമിനി എന്ന യുവതിയെ ശരിയായി […]
ആയത്തുള്ള ഖൊമൈനിയുടെ ഫത്വയുടെ നിഴലില്‍ മുപ്പതാണ്ട്; ആരാണ് സല്‍മാന്‍ റുഷ്ദി?
അല്‍പസമയം മുന്‍പ് ന്യൂയോര്‍ക്കിലെ ഒരു സ്‌റ്റേജില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുഖത്തേറ്റ കുത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകൂടിയാണെന്നാണ് സാഹിത്യലോകം പ്രതികരിക്കുന്നത്. സതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം വലിയ അതിജീവന പോരാട്ടം നടത്തിയ റുഷ്ദി ഇന്നുണ്ടായ ആക്രമണത്തെയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് റുഷ്ദിയുടെ എഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍. ലെക്ച്വറിനിടെ സ്റ്റേജിലേക്ക് പാഞ്ഞുവന്ന് റുഷ്ദിയെ രണ്ട് തവണ കുത്തിയ അക്രമി പിടിയിലായിട്ടുണ്ട്. കുത്തേറ്റ ഉടന്‍ റുഷ്ദിക്ക് വിദഗ്ധ ചികിത്സ […]
ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു
ദക്ഷിണ ഇറാനിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു. സംഭവത്തിൽ ഇറാനിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ദക്ഷിണ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനാൽ യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1.32നാണ് 10 കി.മീറ്റർ ദൂരത്തിൽ […]
ഇറാൻ റെവല്യൂഷണറി ഗാർഡിലെ കേണൽ കൊല്ലപ്പെട്ടു
ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ ഒരു കേണൽ ടെഹ്‌റാനിൽ വെടിയേറ്റ് മരിച്ചു. മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ കേണൽ സയാദ് ഖോഡായിയെ അഞ്ച് തവണ വെടിവെച്ചതായി റിപ്പോർട്ട്. ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. 2020-ൽ ഒരു പ്രമുഖ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതിന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് വിലയിരുത്തൽ. വീട്ടുമുറ്റത്തെ കാറിൽ ഇരിക്കവെയാണ് കേണൽ സയാദിന് വെടിയേൽക്കുന്നത്. ‘എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിലെ’ മുതിർന്ന അംഗമായിരുന്നു […]
എഎഫ്സി വനിതാ ഏഷ്യാ കപ്പ്; ഇന്ത്യയെ സമനിലയിൽ തളച്ച് ഇറാൻ
എഎഫ്സി വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് സമനിലയോടെ തുടക്കം. ഇറാനാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും വിജയിക്കാൻ കഴിയാത്തത് ഇന്ത്യക്ക് നിരാശയാണ്. ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരം വജയിച്ച ചൈനയാണ് ഒന്നാമത്. ഇറാൻ മൂന്നാമതും ചൈനീസ് തായ്പേയ് നാലാമതുമാണ്. മുംബൈ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 ഷോട്ടുകളാണ് ഇന്ത്യ ഇറാൻ പോസ്റ്റിലേക്ക് പായിച്ചത്. അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റ് ആയി. ഇതിൽ […]