Cricket Sports

തിരുമ്പി വന്തിട്ടേ ഡാ!… ചെന്നൈക്ക് ആദ്യ വിജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ദുബെയുടെയും ഉത്തപ്പയുടെയും സൂപ്പര്‍ പോരാട്ടമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. 23 റണ്‍സിനാണ് ചെന്നൈ ആര്‍സിബിയെ തോല്പിച്ചത്. ടോസ് നേടിയ ആര്‍സിബി ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റ് ചെയ്ത ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് അടിച്ചുകൂട്ടി. 46 പന്തില്‍ എട്ടു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 95 റണ്‍സ് നേടിയ ശിവം ദുബെയും 50 പന്തില്‍ ഒമ്പതു സിക്സും നാലു ഫോറുമടക്കം 88 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുമാണ് […]

Cricket Sports

രാഹുൽ ത്രിപാഠിക്കും വാഷിംഗ്ടൺ സുന്ദറിനും പരുക്ക്; സൺറൈസേഴ്സിനു തിരിച്ചടി

ഐപിഎലിൽ വിജയവഴിയിലേക്ക് തിരികെയെത്തിയെങ്കിലും സൺറൈസേഴ്സിനു തിരിച്ചടിയായി താരങ്ങളുടെ പരുക്ക്. ടോപ്പ് ഓർഡർ ബാറ്റർ രാഹുൽ ത്രിപാഠിക്കും സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ താരങ്ങൾ എന്ന് തിരികെയെത്തുമെന്നതിൽ വ്യക്തതയില്ല. മൂന്ന് ഓവർ മാത്രം എറിഞ്ഞാണ് വാഷിംഗ്ടൺ സുന്ദർ മടങ്ങിയത്. 3 ഓവറിൽ വെറും 14 റൺസ് മാത്രമേ താരം വഴങ്ങിയിരുന്നുള്ളൂ. വാഷിംഗ്ടണ് രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. മത്സരത്തിൻ്റെ 14ആം ഓവറിലാണ് ത്രിപാഠിയ്ക്ക് പരുക്കേറ്റത്. രാഹുൽ […]

Cricket Sports

ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയവർ ഇനി ടീമിലെത്തിയേക്കില്ല; ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയവർ ഇനി ടീമിലെത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ. നേരത്തെ തന്നെ ബംഗ്ലാദേശ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയ താരങ്ങൾക്കെതിരെ എൽഗർ നിലപാടെടുത്തിരുന്നു. ക്യാപ്റ്റൻ്റെ പുതിയ വെളിപ്പെടുത്തൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തന്നെ വലിയ ചലനങ്ങളുണ്ടായേക്കും. “ഐപിഎൽ കളിക്കാൻ പോയവർ ഇനി എപ്പൊഴെങ്കിലും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നറിയില്ല. അത് എൻ്റെ കയ്യിലല്ല.”- എൽഗർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഗീസോ റബാഡ, മാർക്കോ ജാൻസൺ, ലുങ്കി എങ്കിഡി, ആൻറിച് നോർക്ക്യെ, റസ്സി […]

Cricket

ഐപിഎല്‍: രാജസ്ഥാനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം

ഐപിഎലില്‍ രാജസ്ഥാനെതിരെ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് ആണ് നേടിയത്. 70 റണ്‍സ് എടുത്ത ജോസ് ബട്‌ലര്‍ ആയിരുന്നു റോയാല്‍സിന്റെ ടോപ്പ് സ്‌കോറര്‍. മറുപടിയില്‍ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും ദിനേശ് കാര്‍ത്തിക്കും , ഷഹബാസ് അഹമ്മദും ടീമിനെ രക്ഷിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സ് ആണ് […]

Cricket

ഐപിഎൽ സംപ്രേഷണാവകാശത്തിനായി മുടക്കേണ്ടത് 32,890 കോടി രൂപ!

ഇന്ത്യൻ പ്രീമിയർ ലീഗ് 2023-27 സീസണുകളുടെ സംപ്രേഷണാവകാശത്തിനായി മുടക്കേണ്ടത് 32,890 കോടി രൂപ. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് 32,890 കോടി രൂപ ബിസിസിഐക്ക് ലഭിക്കുക. ജൂൺ 12നാണ് സംപ്രേഷണാവകാശത്തിനുള്ള ലേലം നടക്കുക. ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ […]

Cricket

ഐപിഎൽ; സ്റ്റേഡിയത്തിൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങി ബിസിസിഐ

ഐപിഎൽ മത്സരങ്ങളിൽ കൂടുതൽ കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങി ബിസിസിഐ. സ്റ്റേഡിയത്തിൻ്റെ 65-70 ശതമാനം സീറ്റുകളിൽ ബിസിസിഐ ഏറെ വൈകാതെ കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവന്നേക്കും. നിലവിൽ 25 ശതമാനം കാണികളെയാണ് സ്റ്റേഡിയങ്ങളിൽ അനുവദിക്കുന്നത്. അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് 61 റൺസിന്റെ ജയം കുറിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് രാജസ്ഥാൻ റോയൽസ് നേടിയത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ഹൈദരാബാദിന് […]

Uncategorized

ഐപിഎൽ: സഞ്ജുവും സംഘവും ഇന്നിറങ്ങും; നേരിടേണ്ടത് ഹൈദരാബാദിനെ

ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കെയിൻ വില്ല്യംസൺ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ആണ് രാജസ്ഥാൻ റോയൽസിൻ്റെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ സീസണിൽ കിരീടധാരികളായതിനു ശേഷം മൂന്ന് തവണ മാത്രം പ്ലേ ഓഫ് കളിച്ച രാജസ്ഥാൻ ടീം സ്ട്രക്ചറും ഫിലോസഫിയുമൊക്കെ മാറ്റിയാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ലേലത്തിൽ സമർത്ഥമായി ഇടപെട്ട അവർ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. ഡെത്ത് ബൗളിംഗ് ഇപ്പോഴും […]

Sports

ക്യാപ്റ്റനെ കളിയാക്കി; രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമ ടീമിനെതിരെ നടപടി

ഐപിഎല്‍ പതിനഞ്ചാം സീസണിന് നാളെ തുടക്കമാകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമ ടീമിന് വിലക്ക്. ക്യാപ്റ്റന്‍ സഞ്ജു വി സാംസണിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിന് സഞ്ജുവിന്റെ പരാതിയെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയത്. സഞ്ജുവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് പ്രചരിപ്പിച്ചത്. ടീമിന്റെ ബസിലിരിക്കുന്ന സഞ്ജുവിനെ, തലപ്പാവും കണ്ണടയുമൊക്കെയായി കളിയാക്കുന്ന തരത്തിലായിരുന്നു ചിത്രം. സഞ്ജു പരാതി ഉന്നയിച്ചതോടെ ചിത്രം നീക്കം ചെയ്യുകയുമുണ്ടായി. സുഹൃത്തുക്കളാണ ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല, പക്ഷേ ഇവിടെ ടീം പ്രൊഫഷണലായിരിക്കണം എന്ന് […]

Football

ഐപിഎൽ 2022; നാളെ ചെന്നൈ കൊൽക്കത്ത പോരാട്ടം; വിദേശ താരങ്ങള്‍ എത്താന്‍ വൈകും

ഐപിഎൽ പതിനഞ്ചാം സീസണിന് നാളെയാണ് മുംബൈയിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ […]