പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. മൂസൈവാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. കുടുംബം ആവശ്യപ്പെടുന്ന എൻഐഎ, സിബിഐ അന്വേഷിക്കണം ആവശ്യമെങ്കിൽ അതിനും തയാറാണെന്നാണ് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേകസംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. […]
Tag: investigation
റിഫ മെഹ്‍നുവിന്‍റെ മരണം; ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ല, കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം
വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ മരണത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ല. മരണകാരണം എന്താണെന്ന് അറിയണം. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരാണ്. റിഫയുടെ മരണത്തിന് കാരണം മെഹ്നാസാണ്. മെഹ്നാസ് ഒളിവിൽ തുടരുന്നത് ദുരൂഹതയുള്ളതിനാലാണെന്ന് പിതാവ് ആരോപിച്ചു. കേസുമായി മുന്നോട്ട് പോകുമെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിഫയുടെ അമ്മ ഷെറിന പറഞ്ഞു. കോഴിക്കോട് സ്വദേശിയായ വ്ളോഗര്‍ റിഫ തൂങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫ മെഹ്നുവിന്‍റെ കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവെക്കുന്നതാണ് […]
കൊടകര കള്ളപ്പണ കവർച്ചാ കേസ്; 1.40 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെത്തി
കൊടകര കള്ളപ്പണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തുക കണ്ടെത്തിയാതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ സംഘം 1.40 ലക്ഷം രൂപ കൂടി കണ്ടെടുത്തു. മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ സുഹൃത്തിന് കൈമാറിയ പണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സ്ഥലം വിറ്റ വകയിൽ ലഭിച്ച തുകയെന്ന പേരിലാണ് സുഹൃത്തിന് പണം കൈമാറിയത്. പ്രതിയുടെ ചാലക്കുടിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മൂന്നരക്കോടി കവർന്ന കേസിൽ ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു. കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം […]
കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ്; എന്‍ഐഎക്ക് വിടാന്‍ പൊലീസ് ശുപാര്‍ശ
കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ് എന്‍ഐഎയ്ക്കു വിടാന്‍ പൊലീസ് ശുപാര്‍ശ. സംഭവത്തില്‍ ചാരവൃത്തി സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ് എന്‍ഐഎയ്ക്കു കൈമാറാന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണം എന്നാണ് പൊലീസ് നിലപാട്. സംഭവത്തില്‍ ചാരവൃത്തി സംശയിക്കുന്നതായും അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റിലായ ഈദ്ഗുല്‍ വര്‍ഷങ്ങളോളം പാകിസ്താനില്‍ […]
വാളയാര്‍ കേസ്; സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത
വാളയാർ കേസിൽ വിചാരണ കോടതിൽ സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത. കേസിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിക്കും. പെൺകുട്ടികളുടെ രക്ഷിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും. വാളയാറിലെ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ 4 പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. പുനർ വിചാരണക്ക് ഉത്തരവിട്ട കോടതി പുനരന്വേഷണം വിചാരണ കോടതിയിൽ ആവശ്യപ്പെടാമെന്നും പറയുന്നു. ഇത് പ്രകാരം പുനരന്വേഷണം സർക്കാർ തന്നെ ആവശ്യപ്പെടാനാണ് സാധ്യത. നിലവിലെ തെളിവുകൾക്കെപ്പം കൂടുതൽ […]
വി. മുരളീധരനെതിരായ പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് സ്വജനപക്ഷപാതം കാട്ടിയതായുള്ള പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവിസി നിര്‍ദേശിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തികാരിക്കാനും സിവിസി ഉത്തരവിട്ടു. യു.എ.ഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ മാനേജരായ സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നെങ്കിലും അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ […]