Kerala

എറണാകുളത്ത് പൊലീസ് ഡ്രൈവറുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം

എറണാകുളം മൂവാറ്റുപുഴയിലെ പൊലീസ് ഡ്രൈവറുടെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണം. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആത്മഹത്യാക്കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇന്നലെയാണ് പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനടുത്തുനിന്ന് കണ്ടത്തിയ ആത്മഹത്യാ കുറിപ്പിൽ സഹപ്രവർത്തകരുടെ പേരുമുണ്ട്. തൻ്റെ ശവശരീരം കാണാൻ ഇവർ വരരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ […]

Kerala

ഉമ്മൻ ചാണ്ടിയുടെ സ്തൂതം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരക്ക് സമീപം പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തതിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ്പൊലീസ് അന്വേഷണം നടത്തുന്നത്. സ്തൂപം അടിച്ചു തകർത്തതിന് പിന്നിൽ ആരാണ് എന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സ്ഥാപിച്ച സ്തൂപം ഇന്നലെ വൈകിട്ടാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.

Kerala

നയന സൂര്യൻ്റെ മരണം; ക്രൈംബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും

യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും. സാക്ഷികൾക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാർക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടതിനാൽ തെളിവ് ശേഖരണം ഉൾപ്പടെ കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ.  വിശദമായ മൊഴി ശേഖരിക്കലാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്. പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരിൽ ചെന്ന് കൊണ്ടുമാണ് മൊഴി ശേഖരിക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന […]

Kerala

വിദേശ യുവതി പീഡനത്തിനിരയായ കേസ്; അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും

കരിപ്പൂർ വിമാനത്താവളത്തിന് സമീപം വിദേശ യുവതി പീഡനത്തിനിരയായെന്ന കേസിൽ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. അന്വേഷണത്തോട് യുവതി സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പൊലീസ് പറഞ്ഞു. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാൽ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെ സുരക്ഷാ സേന പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ ഡോക്ടറോടാണ് പീഡനത്തിനിരയായെന്ന് പറഞ്ഞത്. പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.

Kerala

ഇലന്തൂർ നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ് എന്നിവർ വിയ്യൂർ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്. കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. സെപ്റ്റംബർ 26നാണ് തമിഴ്നാട് സ്വദേശിയായ പത്മം കൊല്ലപ്പെട്ടത്. ജൂണിലാണ് കാലടി സ്വദേശി റോസ്‌ലിൻ കൊല്ലപ്പെടുന്നത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന പൂർണമായും പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ട് […]

Kerala

എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത

മലപ്പുറം താനൂരിൽ പത്തൊമ്പതുകാരനെ കാണാതായതിൽ ദുരൂഹത. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് യുവാവിനെ കാണാതായത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്താണ് യുവാവ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. താനൂർ കമ്പനിപ്പടി പടിഞ്ഞാറ് വശം താമസിക്കുന്ന ചന്ദ്രശേഖരൻ, സുധ ദമ്പതികളുടെ മകനാണ് എപി ശ്രീഹരി. ലോട്ടറി കടയിൽ ജോലി ചെയ്തിരുന്ന യുവാവ് ഇക്കഴിഞ്ഞ ആറാം തീയതി കടയിൽ നിന്ന് നേരത്തെ ഇറങ്ങുന്നു. തുടർന്ന് വീട്ടിൽ വീടിന് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കുന്നു. രാത്രി […]

Kerala

കാറിൽ ചാരി നിന്നതിനെ ആറുവയസുകാരനെ മർദ്ദിച്ച കേസ്; പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കാറിൽ ചാരി നിന്നതിനെ ആറുവയസുകാരനെ മർദ്ദിച്ച കേസിൽ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്.സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്ഐമാർക്കും റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ വിമർശനമുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ട്വെൻ്റിഫോറിന് ലഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെ ഡിജിപി തന്നെ ഇതിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് റൂറൽ എസ്പി പിവി രാജീവ് അന്വേഷണ റിപ്പോർട്ട് […]

Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ കുത്തിവെപ്പിന് പിന്നാലെ രോഗി മരിച്ച സംഭവം; ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് പൊലീസിന്റെ റിപ്പോർട്ട്. രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നാണ് കണ്ടെത്തൽ. അസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഹെഡ് നേഴ്സും പിന്നീട് വന്ന ഡോക്ടറും വിഷയം കാര്യമായി എടുത്തില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്നോ നാളെയോ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കൂടരിഞ്ഞി സ്വദേശിയായ സിന്ധുവിൻ്റെ മരണത്തിലും […]

Kerala

പഴക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്ത്; വിജിൻ കൂടുതൽ കമ്പനികളെ ഉപയോഗിച്ചെന്ന് സൂചന

പഴക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്തിയതിന് പിടിയിലായ കൊച്ചി സ്വദേശി വിജിൻ ലഹരിക്കടത്തിന് കൂടുതൽ കമ്പനികളെ ഉപയോഗിച്ചെന്ന് സൂചന. എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മോർഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. കാലടി കൂടാതെ കൊച്ചി നഗരത്തിൽ രണ്ടിടത്തും കോഴിക്കോട് ഒരിടത്തും വിജിൻ വർഗീസിന് സംഭരണശാല ഉള്ളതായി ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. വിജിൻ്റെ പേരിൽ കേരളത്തിലെത്തിയ കണ്ടെയ്നറുകളുടെ എണ്ണം ഡിആർഐ പരിശോധിക്കുകയാണ്.  പ്രതി വിജിന് എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മറ്റൊരു സ്ഥാപനം […]

Kerala

വടക്കഞ്ചേരി വാഹനാപകടം; ഇന്ന് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും

വടക്കഞ്ചേരി വാഹനാപകടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി നാളെ വീണ്ടും രേഖപ്പെടുത്തിയേക്കും. (wadakkanchery accident investigation report) അപകടത്തിന്റെ യഥാര്‍ത്ഥ കാരണവും ഇതുവരെയുളള അന്വേഷണപുരോഗതിയുമാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം നടന്നതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ […]