National

ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്ന 20 കാരൻ ദമ്പതികൾക്ക് മേൽ മൂത്രമൊഴിച്ചെന്നാണ് ആരോപണം. ഉത്തർപ്രദേശിൽ നിന്നുള്ള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾക്കാണ് ദുരനുഭവം നേരിട്ടത്. സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന്റെ ബി 3 കോച്ചിനുള്ളിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികൾ. ലോവർ ബർത്തുകളിൽ കിടക്കുകയായിരുന്ന ഇവർക്ക് മേൽ മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രികരാണ് വിവരം കോച്ച് അറ്റൻഡന്റിനെയും […]

National

കുട്ടികളുടെ യാത്രാക്കൂലി പരിഷ്കരിച്ച് ഏഴ് വർഷം കൊണ്ട് റെയിൽവേ നേടിയത് 2,800 കോടി

കുട്ടികൾക്കുള്ള യാത്രാ നിരക്ക് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിലൂടെ ഏഴ് വർഷം കൊണ്ട് ഇന്ത്യൻ റെയിൽവേയ്ക്ക് 2,800 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായതായി റിപ്പോർട്ട്. 2022-23 ൽ മാത്രം അധിക വരുമാനമായി റെയിൽവേയ്ക്ക് ലഭിച്ചത് 560 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരം സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 മാർച്ചിലാണ് റെയിൽ കുട്ടികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തിയത്. അഞ്ചിനും പന്ത്രണ്ടു വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് പ്രത്യേക […]

National

യാത്രക്കാരിൽ നിന്നും ഒരുകോടി രൂപ പിഴ ഈടാക്കി വനിതാ ടിക്കറ്റ് ഇൻസ്പെക്ടർ; അഭിനന്ദനുമായി റെയിൽവെ മന്ത്രാലയം

യാത്രക്കാരിൽ നിന്നും ഒരു കോടി രൂപ പിഴ ഈടാക്കിയ വനിതാ ടിക്കറ്റ് ഇൻസ്പെക്ടറെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് പരിശോധകയായ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്. ജോലിയോടുള്ള ആത്മാർഥതയാണ് റോസലിൻ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവർ മാറിയെന്നും അടിക്കുറിപ്പോടെയായിരുന്നു റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ്. മേരി യാത്രക്കാരിൽ നിന്ന് പിഴ […]

National

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ഐആര്‍ടിസി ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി

സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം. ഒരു മാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഇരട്ടിയാക്കി. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനി മുതൽ 12 ടിക്കറ്റ് മാസം ബുക്ക് ചെയ്യാം. അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് 24 ടിക്കറ്റും ബുക്ക് ചെയ്യാം. റെയിവേ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ന് മുതൽ യാത്രക്കാർക്ക് സംവിധാനം പ്രയോജനപ്പെടുത്താം. ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് […]

National

വൈദ്യുതി ക്ഷാമം: കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ റദ്ദാക്കി

കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മെയ് 24 വരെയാണ് 657 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയവയില്‍ അഞ്ഞൂറോളം ദീര്‍ഘദൂര മെയിലുകളും 148 എണ്ണം പാസഞ്ചറുകളുമാണ്. കല്‍ക്കരി നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 16 ട്രെയിനുകള്‍ വീതം മുന്‍പ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി […]

India

സ്‌പെഷ്യൽ സർവീസ് നിർത്തലാക്കി കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാൻ ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന ‘സ്‌പെഷ്യൽ ട്രെയിനുകൾ’ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സർവീസ് സ്ഥിരം യാത്രികർക്കും സാധാരണക്കാർക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണൽ ഓഫീസർമാർക്ക് വെള്ളിയാഴ്ച റെയിൽവേ ബോർഡ് അയച്ച […]

India

ലോകോത്തര നിലവാരത്തില്‍ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്‌റ്റേഷന്‍; ഉദ്ഘാടനം ഈ മാസം 15ന്

ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് രാജ്യത്തിന് സമര്‍പ്പിക്കും. ഭോപ്പാലിലെ ഹബിബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷനാണിത്. റെയില്‍വേ സ്റ്റേഷന്റെ നടത്തിപ്പ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ളതാണ്. 450 കോടി ചിലവില്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആണ് സ്റ്റേഷന്‍ നവീകരിച്ചത്.

India

‘ഹൈഡ്രജന്‍ ട്രെയിന്‍’; പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന, കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്നോണം ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതിക വിദ്യ സജ്ജമാക്കി ഹരിയാനയിലെ ഡെമു ട്രെയിനുകളെ പരിഷ്കരിക്കാനാണ് ഉദ്ദേശം. പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനം വായുമലിനീകരണം നിയന്ത്രിക്കാന്‍ ഉപകാരപ്രദമാണ്. ഡീസല്‍ ജനറേറ്റര്‍ നീക്കം ചെയ്ത് ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ട്രെയിനുകളില്‍ ക്രമീകരിച്ചാണ് ഇന്ധനമാറ്റം സാധ്യമാവുക. ആദ്യഘട്ട പദ്ധതി വഴി വര്‍ഷം 2.3 കോടി ലാഭിക്കാന്‍ […]

India National

ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തുമോ? വിശദീകരണവുമായി റെയില്‍വെ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തുമോ എന്നതാണ് യാത്രക്കാര്‍ക്കിടയിലെ ആശങ്ക. കഴിഞ്ഞ തവണ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഇന്ത്യൻ റെയിൽവെ ബോർഡ് അധ്യക്ഷനും സി.ഇ.ഒയുമായ സുനീത് ശർമ വ്യക്തമാക്കിയത്. യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എവിടെയും ലഭ്യതക്കുറവില്ല. ഇതു തുടരുമെന്നും സുനീത് ശർമ പറഞ്ഞു. നിലവിൽ 1400 […]

Uncategorized

പ്ലാറ്റ്ഫോം ടിക്കറ്റ് വിലവര്‍ധന; വിശദീകരണവുമായി റെയില്‍വേ

പ്ലാറ്റ്ഫോം ടിക്കറ്റ് കുത്തനെ വർധിപ്പിച്ചതിൽ വിശദീകരണവുമായി റെയിൽവേ. ടിക്കറ്റ് വർധന താത്കാലികമാണെന്നും കോവിഡ് പശ്ചാതലത്തിൽ അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാ​ഗമാണെന്നും റെയിൽവേ അറിയിച്ചു. മുപ്പത് രൂപ മുതൽ അൻപത് രൂപ വരെയാണ് പ്ലാറ്റ്ഫോം ടിക്കറ്റിന് വില വർധിപ്പിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് വില വര്‍ധനയെന്ന് റെയിൽവേ നെരത്തെ അറിയിച്ചിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന പതിവ് കാലങ്ങൾക്ക് മുന്നേ ഉണ്ടെന്നും അധികൃതർ വിശദീകരിച്ചു. ആഘോഷനേളകളിൽ വില വർധിപ്പിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നേരത്ത, മധ്യ […]