National

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു; കപ്പലില്‍ 15 ഇന്ത്യക്കാരുള്‍പ്പെടെ 21പേര്‍

സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു. ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോള്‍ക്ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം. സോമാലിയന്‍ തീരത്തുനിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് […]

Latest news National

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായവുമായി കരസേന

സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും. (On Duty Agniveer Dies In Siachen) അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും. ഇതിന് പുറമെ നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് ഇനി അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും […]

National

നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു, ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

മുംബൈ തീരത്ത് അറബിക്കടലിന് സമീപം ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പതിവ് പട്രോളിംഗിനിടെയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ പട്രോളിംഗ് കപ്പൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെയോടെയാണ് സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങൾ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ […]

India National

ഇന്ത്യയുടെ സമുദ്ര അതിർത്തിയിൽ മയക്കുമരുന്ന് വേട്ടയുമായി ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ

രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇനി ഇന്ത്യൻ നേവി നേരിട്ട് നടത്തും. മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവി ഒപ്പറേഷൻ ആരംഭിച്ചതായി ഡിഫൻസ് പി.ആർ.ഒ കമാന്റർ അതുൽ പിള്ള 24നോട്‌ വെളിപ്പെടുത്തി. നേവിയുടെ കീഴിലുള്ള സമുദ്ര അതിർത്തിയിൽ ഉടനീളം പരിശോധന നടത്തും. ഇന്ത്യൻ സമുദ്ര അതിർത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും. […]

Kerala

ചരിത്രം; നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ സാന്നിധ്യമറിയിക്കാനൊരുങ്ങി പെണ്‍പട

നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ സാന്നിധ്യമറിയിക്കാനൊരുങ്ങി പെണ്‍പട. യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥര്‍ കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി. ചരിത്രത്തിലാദ്യമായാണ് വനിതാ നാവികസേന ഉദ്യോഗസ്ഥര്‍ യുദ്ധക്കപ്പലുകളില്‍ നിയോഗിക്കപ്പെടുന്നത്. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗിയും റിതി സിങ്ങുമാണ് ചരിത്രനേട്ടത്തിലേക്ക് ചുവട് വയ്ക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റര്‍ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യത്തിന് നിയോഗിക്കപ്പെട്ട ആദ്യ വനിതാ ഉദ്യോഗസ്ഥരാണിവര്‍. ബി ടെക്ക് പൂര്‍ത്തിയാക്കിയ രണ്ട് പേരും 2018 ലാണ് നാവികസേനയില്‍ ചേര്‍ന്നത്.കൊച്ചിയിലെ നാവിക […]