ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. അതേസമയം കൊക്കർ നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലിനിടെ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ശിപായി പ്രദീപ് സിംഗിനാണ് ജീവൻ നഷ്ടമായത്. ഏഴുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച 27 കാരനായ പ്രദീപ് പഞ്ചാബിലെ പട്യാല സ്വദേശിയാണ്. സെപ്റ്റംബർ […]
Tag: Indian army
ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജില്ലയിലെ ദിഗ്വാർ ഉപമേഖലയിലെ നിയന്ത്രണരേഖയിൽ രണ്ടിലധികം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ഭീകരരുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. സ്ഥലത്ത് തെരച്ചിൽ നടക്കുകയാണ്. മൂന്ന് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക […]
കിളികൊല്ലൂർ പൊലീസ് മർദ്ദനം; വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി
കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണ്. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് […]
വെടിയേറ്റിട്ടും രാജ്യത്തിനായി പൊരുതി; ജമ്മു കശ്മീരിൽ തീവ്രവാദികളോട് പോരാടുന്നതിനിടെ പരിക്കേറ്റ ‘സൂം’ ചികിത്സയിൽ
ജമ്മു കശ്മീരിൽ ഭീകരരുമായി പോരാടുന്നതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ സൂം എന്ന നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സൂം ഇപ്പോൾ ശ്രീനഗറിലെ ആർമി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് തങ്പാവയിൽ ഞായറാഴ്ച സേന ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടിക്കിടെയാണു ‘സൂം’ രണ്ട് ലഷ്കർ ഭീകരരെ നേരിട്ടത്. വെടിയേറ്റിട്ടും ധീരമായി പോരാടുകയായിരുന്നു സൂം. ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ ആർമിയുടെ നായ അവരെ ആക്രമിക്കുകയായിരുന്നു. രണ്ട് തവണ വെടിയേറ്റിട്ടും സൂം ഭീകരരുമായി പോരാടി. പിന്നീട് ആർമി എത്തി ഭീകരരെ […]
Agneepath Recruitment; അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15 മുതൽ കൊല്ലത്ത്; 7 ജില്ലക്കാർക്ക് പങ്കെടുക്കാം
കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴു തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായാണ് ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ആഗസ്റ്റ് 01 മുതൽ 30 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, […]
ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴു സൈനികർ മരിച്ചു
ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 19 പേരെ ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നാവികസേനയുടെ സാഹയത്തോടെ എയർലിഫ്റ്റ് ചെയ്താണ് ഇവരടെ രക്ഷിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി […]
അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട 7 സൈനികർ മരിച്ചു
അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി 6 നാണ് കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെകാണാതായത്. രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടുതൽ നടപടിക്രമങ്ങൾക്കായി സൈനികരുടെ […]
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ചാക്-ഇ-ചോളൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേന മേഖലയിൽ തെരച്ചിലിൽ നടത്തുകയായിരുന്നു. തെരച്ചിൽ നടത്തുകയായിരുന്ന സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയാണ് ഉണ്ടായത്. തുടർന്ന് സേനയും തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിലുള്ള വെടിവയ്പിൽ ഒരാൾ ആദ്യം തന്നെ കൊല്ലപ്പെട്ടു. ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ കൂടി വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമീർ ഹുസൈൻ, റയീസ് […]
ശ്രീലങ്കൻ സന്ദർശനം; കരസേനാ മേധാവി യാത്ര തിരിച്ചു
ശ്രീലങ്കൻ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എം എം നരവാനെ യാത്ര തിരിച്ചു. 5 ദിവസത്തേക്കാണ് സന്ദർശനം. കരസേനാ മേധാവി എന്ന നിലയിലെ ആദ്യ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി, അദ്ദേഹം രാജ്യത്തെ മുതിർന്ന സൈനിക, സിവിലിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും. ഇന്ത്യ-ശ്രീലങ്ക പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. പ്രതിരോധ സഹകരണത്തിലും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറും. ശ്രീലങ്കൻ സൈന്യത്തിന്റെ ആസ്ഥാനം, ഗജബ റെജിമെന്റൽ ആസ്ഥാനം, […]
എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം
എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം. കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം. കാല്‍മുട്ടിന്റെ ആഴത്തിലുള്ള മഞ്ഞ് കടന്നാണ് സൈന്യം ഗര്‍ഭിണിയെ കശ്മീരിലെ ആശുപത്രിയിലെത്തിച്ചത്. ഈ ആഴ്ചയില്‍ കനത്ത മഞ്ഞുവീഴ്ചയാണ് കശമീരില്‍ റിപ്പോര്‍ട്ട് ചെയ്തത്. കരല്‍പുരയിലെ ഇന്ത്യന്‍ ആര്‍മിയുടെ ബേസില്‍ ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് മന്‍സൂര്‍ അഹമ്മദിന്റെ സന്ദേശം എത്തുന്നത്. ഭാര്യക്ക് പ്രസവവേദനയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിക്കണം എന്നുമായിരുന്നു സന്ദേശം. മണിക്കൂറുകളോളം കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല […]