കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു മദ്യപാനത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ശേഷം ബാറിന് പുറത്തിറങ്ങിയ റിയാസിനെ മൂന്നുനിരത്ത് സ്വദേശിയായ നിഷാൻ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Tag: India
പിടി 7ന് കാഴ്ച നഷ്ടമായി?; എയർ ഗൺ പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി
പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാൻ കാരണമെന്ന് സംശയം.കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണു പ്രതീക്ഷ ആനയെ പിടികൂടുമ്പോൾതന്നെ വലതുകണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. കൂട്ടിലടച്ചതിന്റെ പിറ്റേന്ന് മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസ്സു മാത്രമുള്ള ആനയുടെ […]
ചേലക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി; വനംവകുപ്പ് സ്ഥലത്ത്
ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജഡത്തിന് കുറെ ദിവസത്തെ പഴംമുണ്ടെന്നാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് രാവിലെ പരിശോധന നടത്തിയത്. കേസിൽ നിരവധി പ്രതികൾ ഉണ്ടെന്നാണ് സൂചന. വനംവകുപ്പിന്റെ അറിയിക്കാതെ ഷോക്കേറ്റ ആനയെ കുഴിച്ചു മൂടിയത് വലിയ നടപടികൾക്ക് വഴിയൊരുക്കും.
കോന്നിയിൽ പുലിയുടെ ആക്രമണം; ആടിനെ കടിച്ചുകൊന്നു
പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി.വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ പുലിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.പത്തനംതിട്ടയിലെ മലയോര മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരമായി കാണുന്നുണ്ട്. മേഖലയിലെ റബര്‍ തോട്ടങ്ങള്‍ എല്ലാം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. റബറിന്റെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ റബര്‍ ഉപേക്ഷിച്ച മട്ടാണ്. ഇതുമൂലം വന്യമൃഗങ്ങള്‍ക്ക് എളുപ്പം ഒളിഞ്ഞിരിക്കാന്‍ […]
ജസ്റ്റിസ്. അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്
കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് ആയി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.വി. ഭാട്ടി സുപ്രീംകോടതി ജഡ്ജിയായി മാറിയതോടെയാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജസ്റ്റിസ് എസ്.വി. ഭാട്ടി നാളെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും. ജസ്റ്റിസ് ഉജ്ജ്വൽ ഭുയാനും നാളെ സത്യപ്രതിജ്ഞ ചെയ്യും. 2014 ജനുവരി 23ന് അഡീഷണൽ ജഡ്ജിയായാണ് അലക്‌സാണ്ടർ തോമസ് ഹൈക്കോടതിയിൽ നിയമിതനായത്. 2016 മാർച്ച് 10ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. കേരളാ ഹൈക്കോടതി […]
നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവം; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില് പ്രതികൾ അറസ്റ്റിൽ. ചൊക്ലി സ്വദേശികളായ സനൂപ് (32) , ശരത് (33) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഇവർ മർദിച്ചത്. ആശുപത്രിയിൽ കാഷ്യാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ ഭരത് കൃഷ്ണയ്ക്ക് നേരെയാണ് രാത്രി 12 മണിയോടെ കൈയ്യേറ്റം നടന്നത്. ചെവി അടഞ്ഞെന്ന് പറഞ്ഞ് രണ്ട് പേരാണ് ഡോക്ടറുടെ അടുത്തെത്തിയത്. വയനാട്ടിൽ നിന്ന് വരുന്നതാണെന്നും കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും […]
പ്രതികള്‍ക്ക് ശിക്ഷ എന്തായാലും എന്നെ അത് ബാധിക്കുന്നേയില്ല, ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ല: പ്രഫ. ടി ജെ ജോസഫ്
കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രഫ. ടി ജെ ജോസഫ്. പ്രതികള്‍ക്ക് കിട്ടുന്ന ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ലെന്ന് ടി ജെ ജോസഫ് ആവര്‍ത്തിച്ചു. പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും അത് തന്നെ ബാധിക്കുന്നില്ലെന്ന് ടി ജെ ജോസഫ് പറഞ്ഞു. ശിക്ഷ കൂടിപ്പോയോ കുറഞ്ഞുപോയോ എന്നതൊക്കെ നിയമപണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ സാക്ഷി പറയുക എന്നത് മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വമെന്ന് ടി ജെ ജോസഫ് പറയുന്നു. വിധി അറിഞ്ഞപ്പോള്‍ […]
കേരളത്തിൽ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ജൂലൈ പതിനാറോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച (ജൂലൈ 14) വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 13), വെള്ളി […]
കോടതിയലക്ഷ്യ കേസ്: നിപുണ്‍ ചെറിയാന് നാലുമാസം തടവും 2000 രൂപ പിഴയും ശിക്ഷ
കോടതിയലക്ഷ്യ കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നല് മാസം വെറും തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് ഹൈക്കോടതിയുടെ വിധി. കോടതിയലക്ഷ്യ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിപുണ്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 25ന് ചെല്ലാനത്ത് വച്ചുനടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് […]
ആലപ്പുഴയിൽ വീടിനുള്ളിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ പുന്നപ്രയിൽ വീടിനുള്ളിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് മരിച്ച സുജീഷ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.