നാഗ്രോട്ട ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. അതിനിടെ കശ്മീരിലെ നൗഷേരയിൽ പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തുടർച്ചയായ വെടിനിർത്തല്‍ കരാർ ലംഘനങ്ങളുടെ മറവിലൂടെ പാകിസ്താന്‍, ഭീകരരെ നുഴഞ്ഞു കയറ്റത്തിന് പിന്തുണക്കുന്നു എന്നാണ് കണ്ടെത്തല്‍. വ്യാഴാഴ്ച നഗ്രോട്ട ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 4 ജയ്ഷെ മുഹമ്മദ് ഭീകരരും ഇത്തരത്തില്‍ സാമ്പ വഴി എത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ഭീകരരില്‍ നിന്നും […]
Tag: India
ഇന്ത്യ- പാക് അതിർത്തിയിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ഇന്ത്യ- പാക് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം. മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാർക്ക് ജീവൻ നഷ്ടമായി. ആക്രമണത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ഒരു ബിഎസ്എഫ് സബ് ഇൻസ്‌പെക്ടർക്കുമാണ് ജീവൻ നഷ്ടമായത്. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഏഴ് പാക് ജവാന്മാർക്കും ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ബംഗറുകളും ഇന്ത്യ തകർത്തു.
രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 50, 357 കേസുകള്‍, 577 മരണം
രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 577 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 84 ലക്ഷമായി തുടരുന്നു. മൂന്നാംഘട്ട വ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. 84,62,081 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,25,562 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 92.4 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 53,920 പേര്‍ക്കാണ്. ഇതോടെ 78,19,887 പേര്‍ക്കാണ് […]
കോവിഡ് 19 : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ചൈന
വിദേശികൾ വഴിയുള്ള കോവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ, ബ്രിട്ടൺ, ബെൽജിയം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചൈന വിലക്കേർപ്പെടുത്തി. വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യ ഡൽഹി-വുഹാൻ ഫ്ലൈറ്റുകൾ യാത്രക്കാരുമായി ഇന്നടക്കം നാല് ഘട്ടങ്ങളിലായി മടങ്ങാനിരിക്കെയാണ് ചൈനയുടെ പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ ഫ്ലൈറ്റുകൾ പുനർക്രമീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. നവംബർ 13,20,27 ഡിസംബർ 4 എന്നീ ദിവസങ്ങളിലായിരുക്കും പുതിയ ഫ്ലൈറ്റുകൾ. ഒക്ടോബർ 30ന് ചൈനയിലെത്തിയ എയർ ഇന്ത്യ ഫ്ലൈറ്റിലെ […]
പുനെ എഫ്.ടി.ഐ.ഐ വിദ്യാർത്ഥികൾ നിർമിച്ച സിനിമ ഈ വർഷത്തെ കാൻ ചലച്ചിത്രപുരസ്കാര പട്ടികയിൽ ഒന്നാമത്
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥികൾ നിർമിച്ച ക്യാറ്റ്ഡോഗ് എന്ന സിനിമക്ക് ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം. വിദ്യാർത്ഥികൾക്കായുള്ള സിനെ-ഫോണ്ടേഷൻ വിഭാഗത്തിലാണ് ക്യാറ്റ്ഡോഗ് തെരഞ്ഞെടുക്കപ്പെട്ടത്. എഫ്.ടി.ഐ.ഐ 2013 ബാച്ചിലെ അഷ്മിത ഗുഹ നിയോഗി ആണ് സിനിമയുടെ സംവിധായിക . വിനീത നേഗി, കുശാൽ നേരൂർകർ, നീരജ് സിംഗ് എന്നീ വിദ്യാർത്ഥികളാണ് ക്യാറ്റ് ഡോഗിന്റെ എഡിറ്റിംഗ്, ശബ്ദം, നിർമാണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. “ഇത് ഇവിടത്തെ ഓരോ വിദ്യാർത്ഥിയുടെയും അഭിമാനമുയർത്തുന്ന വാർത്തയാണ്. സിനെ-ഫോണ്ടേഷനിലേക്ക് […]
രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. അതേസമയം, മരണസംഖ്യ വീണ്ടും 500 കടന്നത് ആശങ്കയായി. ഇതുവരെ 1,21,090 പേര്‍ക്കാണ് വൈറസ് […]
ഡല്‍ഹിയില്‍ വായുമലിനീകരണം തീവ്രനിലയില്‍
ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം തീവ്രനിലയില്‍. എ.ക്യൂ.ഐയില്‍ ശരാശരി റീഡിങ് 402 ആണ് രേഖപ്പെടുത്തിയത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സാധാരണ നിലയിലാവാന്‍ ആഴ്ച്ചകളെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ശാദിപുര്‍, പദ്പര്‍ഗഞ്ജ്, ജഹാംഗീര്‍പൂരി, വിവേഗ്പൂരി തുടങ്ങി 16 സ്ഥലത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശരാശരി രേഖപ്പെടുത്തുന്നു. 301-400നും ഇടയിലാണ് ഏറ്റവും മോശം അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇന്നലെ 400ഉം കടന്നിരിക്കുന്നത് മലിനീകരണത്തിന്‍റെ രൂക്ഷതയാണ് കാണിക്കുന്നത്. ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ചക്കും ഞായറാഴ്ച്ചക്കും ഇടയില്‍ ശക്തമായ കാറ്റ് ഉണ്ടായതാകാം ഈ ഗുരുതര സാഹചര്യത്തിന് […]
ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന്; ചൈനയുടെ കടന്നുകയറ്റം തടയുക ലക്ഷ്യം
ഇന്ത്യ-യുഎസ് ടു പ്ലസ് ടു ചർച്ച ഇന്ന് 10 മണിക്ക് ഹൈദരാബാദ് ഹൌസില്‍ നടക്കും. ഇന്‍ഡോ-പസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം.ബേസിക് എക്സ്ചേഞ്ച് ആന്‍റ് കോപ്പറേഷന്‍ കരാറിലും ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പ് വയ്ക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിന് ശേഷം ഇന്ത്യയും അമേരിക്കയും നടത്തുന്ന നിർണായക നയതന്ത്ര ചർച്ചയാണ് 2+2. യു എസ് സെക്രട്ടറി മൈക് പോംപിയോ, ഡിഫെന്സ് സെക്രട്ടറി മാർക്ക് എസ്പർ എന്നവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുക. ഇന്ത്യയുടെ […]
രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു.പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തിരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 43,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടക-5356, […]
റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു
റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. സ്പുട്‌നിക്ക് V ന്റെ പരീക്ഷണമാണ് ആരംഭിക്കുന്നത് ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാകും പരീക്ഷണം പുനരാരംഭിക്കുക. അതേസമയം, വാക്‌സിന്റെ യുഎസ് ഓതറൈസേഷന് വേണ്ടി അപേക്ഷിക്കാൻ ഒരുങ്ങുകയാണ് മരുന്നിന്റെ നിർമാതാക്കളായ ഫൈസർ. ഇതോടെ ഫൈസറിന്റെ വാക്‌സിൻ നവംബറോട് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി അടുത്ത മാസത്തോടെ അമേരിക്കയിൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിട്ടുണ്ട്. റഷ്യയുടെ കൊവിഡ് വാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം […]