ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയ 39 ഇന്ത്യന്‍ നാവികരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചില്ല. രണ്ടു കപ്പലുകളിലായി കുടുങ്ങി കിടക്കുന്ന 39 ഇന്ത്യന്‍ നാവികര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണം എന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ചൈന പരിഗണിക്കാത്തത് സഹചര്യങ്ങള്‍ വഷളാക്കുകയാണ്. ഇനിയും വൈകാതെ ചൈനീസ് അധികൃതര്‍ മാനുഷികപരമായ സഹായം നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ചരക്ക് കപ്പല്‍ എംവി ജാഗ് ആനന്ദ്, എംവി അനസ്താസിയ എന്നിവയാണ് ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയത്. എംവി ജാഗ് ആനന്ദ് […]
Tag: India
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. അമേരിയ്ക്കക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിയുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രണ്ടു മാസമായി പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 25,153 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,08,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. 95.21 ലക്ഷം പേർ ഇത് വരെ രോഗമുക്തരായി. 95.40 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 1,45 ലക്ഷം പേരാണ് ഇന്ത്യയിൽ […]
കോഹ്‍ലിയും രഹാനെയും പൊരുതി; ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍
അഡലെയ്ഡ് ടെസ്റ്റിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 233 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും നടത്തിയ ചെറുത്തുനില്‍പിലാണ് ടീം 200 കടന്നത്. കോഹ്‍ലി അര്‍ദ്ധ ശതകം നേടിയപ്പോള്‍ പൂജാര 47 റണ്‍സും രഹാനെ 42 റണ്‍സും നേടി. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് പരുങ്ങിയ ഇന്ത്യയെ കോഹ്‍ലിയും പൂജാരയും ചേര്‍ന്നാണ് ഒരുവിധം കരകയറ്റിയത്. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറി തികക്കുന്നതിന് […]
ഇന്ത്യ – ആസ്ത്രേലിയ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം
ഇന്ത്യ – ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഡ്‌ലേയ്ഡ് ഓവലിൽ രാത്രിയും പകലമുമായി നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കും.. ട്വന്റി-ട്വന്റി പരമ്പര നേടിയതും പരിശീലന മത്സരത്തിലെ മികച്ച പ്രകടനത്തിന്റെയും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ബോർഡർ – ഗാവസ്കർ ട്രോഫിയുടെ പതിനഞ്ചാം പതിപ്പിന് അരങ്ങുണരുമ്പോൾ ആത്മവിശ്വാസത്തിൽ ഒരു പടി മുന്നിൽ ടീം ഇന്ത്യ തന്നെയാണ്. 2017ലും 2018ലും ഇരു ടീമുകളും കൊമ്പുകോർത്തപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര ജയം. കഴിഞ്ഞ തവണ കംഗാരുക്കളെ […]
റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ വിശിഷ്ടാഥിതി ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തും. ഇന്ത്യയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള ഇന്ത്യ യു.കെ ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ ചുവടുവെപ്പുകൾക്കുള്ള തുടക്കമാകും ബോറിസ് ജോൺസന്റെ റിപ്പബ്ലിക്ക് ദിന സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ നവംബർ 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിപ്പബ്ലിക്ക് ദിനത്തിനായി ക്ഷണിച്ചത്. സ്വാതന്ത്ര ദിനത്തിലെന്ന പോലെത്തന്നെ റിപ്പബ്ലിക്ക് ദിനത്തിലും ആഘോഷപരിപാടികൾ ലഘൂകരിക്കുമെങ്കിലും […]
രണ്ട് ദശകത്തിനുള്ളിൽ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് മുകേഷ് അംബാനി
രണ്ട് ദശകത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി. രാജ്യത്തിന്റെ ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്നും അംബാനി പറഞ്ഞു. ഫേസ്ബുക് മേധാവി മാർക് സക്കർബർഗുമായി നടത്തിയ ഫയർ സൈഡ് ചാറ്റിലാണ് ഓയിൽ-ടു- റീട്ടെയിൽ-ടു ടെലികോം കോൺഗ്ലോമെറേറ്റ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്. “അമ്പത് ശതമാനത്തോളം വരുന്ന ഇന്ത്യയിലെ മധ്യവർഗം ഓരോ വർഷവും മൂന്ന് മുതൽ നാല് ശതമാനം വരെ വളർന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങളുടെ നേത്രത്വത്തിൽ രാജ്യം […]
പരമ്പര നഷ്ടം; കോഹ്‍ലിക്കെതിരെ ഗംഭീര്‍, ഏറ്റെടുത്ത് ആരാധകര്‍
ഓസ്ട്രേലിയക്കെതിരെ പരമ്പര കൈവിട്ടതോടെ വിരാടിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം. തുടര്‍ച്ചയായ രണ്ടാം ഏകദിനവും തോറ്റതോടെയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്. സിഡ്നിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഓസീസിന്‍റെ സ്കോര്‍ 370 കടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിരാടിന്‍റെ ക്യാപ്റ്റന്‍സിക്ക് നേരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നത്. ക്യാപ്റ്റന്‍സിയിലെ പോരായ്മയെചൊല്ലിയുള്ള ആദ്യവെടി പൊട്ടിച്ചത് മുന്‍ ഇന്ത്യന്‍ താരമായ ഗൌതം ഗംഭീര്‍ ആണ്. ക്യാപ്റ്റന്‍സിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. മുന്‍നിരയുടെ വിക്കറ്റുകൾ എടുത്താണ് ഒരു കളിയില്‍ മുൻതൂക്കം നേടേണ്ടത്. എന്നാല്‍ […]
ഗൾഫ് സഹകരണത്തിൽ ഊന്നി ഇന്ത്യ; സാമ്പത്തിക മാന്ദ്യം മറികടക്കുക ലക്ഷ്യം
ഗൾഫുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ സന്ദർശനം നടത്താനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം. സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പായിരിക്കെ, എണ്ണ സമ്പന്ന ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്ക് നിർണായകമാണ്. ഇന്ത്യയിലെ എല്ലാ തുറകളിലും ഗൾഫിൽ നിന്ന് പരമാവധി നിക്ഷേപം ഉറപ്പാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചേംബർ, ഫിക്കി ഉൾപ്പെടെയുള്ള വേദികൾക്കു ചുവടെ വെർച്വൽ യോഗങ്ങൾ ചേരും. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിദേശ രാജ്യങ്ങളിൽ […]
മുന്‍നിര തകര്‍ന്നു; ആദ്യ ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് തോല്‍വി
ആസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് റണ്‍സ് തോല്‍വി. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ നിറം മങ്ങിയതോടെയാണ് ടീം തോല്‍വി ഏറ്റുവാങ്ങിയത്. 375 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 66 റണ്‍സിനാണ് പരാജയപ്പെട്ടത്. ആഡം സാംപയും ഹേസല്‍വുഡും ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയതോടെ നിശ്ചിത 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനും ആറാമനായി ഇറങ്ങിയ ഹാര്‍ദ്ദിക പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ തിളങ്ങിയത്. ഇന്നിങ്സിന്‍റെ തുടക്കത്തില്‍ മായാങ്ക് അഗര്‍വാളും(22) ശിഖര്‍ […]
‘ക്വാറന്‍റയിൻ രാഷ്ട്രീയം’ ചൂടുപിടിക്കുന്നു; കേന്ദ്രസർക്കുലർ തള്ളിയ കേരളത്തിനെതിരെ പ്രതിഷേധം
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആരോപണം ശക്തം. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ. മൂന്നു ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റി നെഗറ്റീവ് റിസൽട്ടുമായി വരുന്ന പ്രവാസികൾക്ക് ക്വാറൻറയിൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഈ മാസം അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത്. എന്നാൽ പതിനാലു ദിവസത്തെ ക്വാറൻറയിൻ […]