ഇന്ത്യയില്‍ ആഭ്യന്തര വിമാന യാത്രാനിരക്ക് കൂട്ടും. 10 മുതല്‍ 30 ശതമാനം വരെ നിരക്ക് കൂട്ടാൻ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. ആഭ്യന്തര വിമാന സെക്ടറുകളുടെ നിരക്ക് നിയന്ത്രിക്കാന്‍ വ്യോമയാന വകുപ്പ് നിശ്ചയിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് പുനരാരംഭിച്ച ആഭ്യന്തര സെക്ടറുകളില്‍ കുറഞ്ഞ നിരക്കും കൂടിയ നിരക്കും നിശ്ചയിച്ചിരുന്നു. മാര്‍ച്ച് 31ന് ഈ നിയന്ത്രണം അവസാനിക്കാനിരിക്കെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ […]
Tag: India
”കോവിഡിനെ അതിജീവിക്കാൻ ഇന്ത്യയും ബ്രിട്ടനും ഒന്നിച്ച് പോരാടുകയാണ്”; റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
മനുഷ്യരെ കോവിഡ് മഹാമാരിയിൽ നിന്നും കരകയറ്റാൻ ഇന്ത്യയും ബ്രിട്ടനും കൈകോർത്ത് പരിശ്രമിക്കുകയാണെന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ബോറിസ് ജോൺസൺ ആയിരുന്നു വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത്. എന്നാൽ ബ്രിട്ടനിൽ അതിവേഗ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വമേധയാ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. ”എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന ദിനത്തിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ […]
അതിവേഗ കോവിഡ്: ഇന്ത്യക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ ആരോഗ്യ വിദഗ്ധർ
അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകർ ആകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും, മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും, എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, […]
ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന്
ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന്. ചുഷുലിലെ മോൾഡോയിൽ വെച്ച് നടക്കുന്ന ചർച്ചയിൽ കോർപ്സ് കമാണ്ടറും മലയാളിയുമായ ലഫ്റ്റണന്റ് ജനറൽ പി.കെ.ജി മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. മാസങ്ങൾക്ക് ശേഷമാണ് സൈനിക തല ചർച്ച നടക്കുന്നത്. നേരത്തെ നടന്ന നയതന്ത്ര ചർച്ചകളൊന്നും പ്രശ്നപരിഹാരത്തിന് ഉതകുന്ന തലത്തിലായിരുന്നില്ല. എട്ട് മാസത്തിലേറെയായി അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യം മുഖാമുഖം തുടരുകയാണ്. ചൈന സേനവിന്യാസം കുറക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ […]
”സാമൂഹിക ഐക്യം തകർത്തിട്ട് സാമ്പത്തിക വളർച്ച സാധ്യമെന്ന് കരുതുന്നത് വിവരക്കേട്”; മോദിയോട് രാഹുൽ ഗാന്ധി
രാജ്യത്ത് വൈവിധ്യവും ഐക്യവും കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ, സാമ്പത്തിക വളർച്ചയെ കുറിച്ച് വാചാലനാകുന്നത് പ്രധാനമന്ത്രിയുടെ വിവരക്കേട് ആണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ചെറുകിട സംരംഭകരുടെ ഘടകവുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കോവിഡ് മഹാമാരിക്ക് മുമ്പേ സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനവും പിഴവുകളോടെ ജി.എസ്.ടി നടപ്പിലാക്കിയതും ഇതിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാമൂഹിക ഐക്യം തകർത്തത് ബിസിനസ്സ് മേഖലയെയും പലരീതിയിൽ ബാധിച്ചുവെന്നും, വിദ്വേഷം നിലനിൽക്കുമ്പോൾ […]
കോഹ്‍ലി ക്യാപ്റ്റന്‍; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
ആസ്ട്രേലിയൻ പര്യടനത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്‍ലി നായകനായി തിരികെ ടീമിൽ മടങ്ങിയെത്തി. കോഹ്‍ലിക്ക് പിന്നാലെ പേസ് ബൌളര്‍ ഇശാന്ത് ശർമ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ആസ്ട്രേലിയൻ പര്യടത്തിൽ മോശം പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷാ, നവദീപ് സൈനി എന്നിവർ ടീമിന് പുറത്തായപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച […]
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പുതിയ ഗ്രാമം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് നാലര കിലോമീറ്റര്‍ മാറി സുബാൻ സിരി ജില്ലയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദേശീയമാധ്യമമായ എന്‍.ഡി.ടി.വി ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഏകദേശം നാലര കിലോമീറ്ററോളം കയറിയാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നുവെന്നാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പങ്കുവെച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 101ഓളം വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് […]
വാക്സിന്‍ സുരക്ഷിതം; ദുഷ്പ്രചരണങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി
വാക്‌സിൻ സുരക്ഷിതമാണെന്നും ദുഷ്പ്രചരണങ്ങളിൽ വീഴരുതെന്നും പ്രധാനമന്ത്രി. വാക്സീൻ വിതരണം രണ്ടാം ഘട്ടത്തിൽ 30 കോടിയിൽ എത്തിക്കും. വാക്സിൻ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് വാക്സിനെത്തിയെന്ന് മോദി പറഞ്ഞു. രാജ്യത്തുള്ള എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. വാക്സിന് വേണ്ടി അശ്രാന്തരം പരിശ്രമിച്ചു. രാജ്യത്തിന്‍റെ ഏറെ നാളത്തെ ചോദ്യത്തിനുള്ള മറുപടിയാണിത്. വലിയ ദൗത്യമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. കോവിഡ് വാക്സിൻ കുത്തിവെപ്പ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. […]
ഇന്ത്യയിലെ ന്യൂനപക്ഷ വേട്ട; വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ വേണമെന്ന് ബ്രിട്ടീഷ് എം.പിമാര്‍
ഇന്ത്യ- യു.കെ വാണിജ്യകരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാർ. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യുനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബ്രിട്ടീഷ് നിയമ വിദഗ്ധർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെയും വളർച്ചയെയും ഇത്തരം സംഘർഷങ്ങൾ തടസ്സപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ”ഭാവി വാണിജ്യ-നിക്ഷേപ കരാറുകളിൽ എത്രയും പെട്ടെന്ന് മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര സംഘർഷങ്ങളിലേക്ക് നയിക്കും. ഇത് […]
രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച വാക്സിൻ ഡ്രൈ റൺ
രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച കോവിഡ് വാക്സിൻ ഡ്രൈ റൺ. രണ്ടാം ഘട്ട ഡ്രൈ റൺ ആണ് മറ്റന്നാൾ നടത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നാളെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു. കോവിഡ് വാക്‌സിന് അനുമതി നൽകിയതോടെ വളരെ തിടുക്കത്തിലുള്ള നടപടികളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഏതാനും ജില്ലകളിൽ ഡ്രൈ റൺ കേന്ദ്രം നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ്, രണ്ടാം […]