2014നു ശേഷം ഇന്ത്യ കളിച്ച ആദ്യ ടെസ്റ്റ് മത്സരമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ സമാപിച്ചത്. മത്സരം സമനില ആയിരുന്നു. പക്ഷേ, വെറും സമനില എന്നതിനപ്പുറം ഒരു ടെസ്റ്റ് മാച്ചിൻ്റെ എല്ലാവിധ ആവേശവും നിറഞ്ഞ മത്സരമായിരുന്നു കഴിഞ്ഞത്. തോൽവി ഉറപ്പിച്ച ഇടത്തുനിന്ന് ഇന്ത്യൻ വനിതകൾ നടത്തിയ ചെറുത്തുനിൽപ്പാണ് ടെസ്റ്റ് മത്സരത്തിൻ്റെ സൗന്ദര്യം. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ആഷസ് മത്സരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഒരു ടീമും ഇടക്കിടെ വൈറ്റ് […]
Tag: India
രാജ്യത്ത് 62,224 പേർക്കു കൂടി കോവിഡ്; ചികിത്സയിലുള്ള രോഗികള്‍ ഒമ്പത് ലക്ഷത്തില്‍ താഴെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,07,628 പേർക്ക് രോഗമുക്തിയുണ്ടായി. 2542 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തിൽ താഴെയെത്തിയത് ആശ്വാസമാവുകയാണ്. 8,65,432 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 2,96,33,105 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,83,88,100 പേർക്ക് രോഗമുക്തിയുണ്ടായി. 3,79,573 പേർ രോഗം ബാധിച്ച് മരിച്ചു. നിലവില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. […]
24 മണിക്കൂറിനിടെ 70,421 പേർക്ക് കോവിഡ് ; രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നു
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളും 3,921 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,95,10,410 കോവിഡ് കേസുകളും 3,74,305 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ 14,106 കേസുകളും കേരളത്തിൽ 11,584 കേസുകളും 10,442 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ കേന്ദ്രം നീട്ടി
കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങള്‍ കേന്ദ്ര സർക്കാർ നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവണം. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക […]
1.86 ലക്ഷം പുതിയ കോവിഡ് കേസുകൾ; 3660 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.86 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 23.43 ലക്ഷമായി. 20.70 ലക്ഷം സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 33.90 കോടി സാംപിളുകൾ പരിശോധനക്ക് വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു. 3660 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ […]
പുറത്തുവന്നതല്ല യഥാർത്ഥ ചിത്രം: ഇന്ത്യയിലെ കോവിഡ് മരണസംഖ്യയെക്കുറിച്ച് വിദേശമാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍
ഇന്ത്യയിലെ കോവിഡ് മരണസംഖ്യ മൂന്നു ലക്ഷം കടന്നെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഇതാണോ രാജ്യത്തെ യഥാർത്ഥ കോവിഡ് ചിത്രമെന്ന സംശയം നേരത്തെ തന്നെ സാമൂഹിക, ആരോഗ്യ പ്രവർത്തകർ ഉയർത്തിയതാണ്. ഇപ്പോൾ അന്താരാഷ്ട്ര പഠനങ്ങളെ കൂട്ടുപിടിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്ഥിതി ഇതിലും ഇരട്ടി ഭീകരമാണെന്നാണ്. നിലവിലെ മരണസംഖ്യയുടെ ഇരട്ടിപേർ ഏറ്റവും ചുരുങ്ങിയത് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മരണം പത്തുലക്ഷത്തിനു മീതെ രണ്ടുഘട്ടങ്ങളിലായി ഇന്ത്യയിൽ പത്തുലക്ഷത്തിലേറെ പേർക്ക് മഹാമാരിയുടെ ഇരകളായി ജീവൻ […]
കോവിഡ്; രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കൂടുന്നതില്‍ ആശങ്ക
രാജ്യത്ത് പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നതിൽ ആശങ്ക. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും നാലായിരത്തിന് മുകളിൽ തന്നെയാണ് പ്രതിദിന മരണസംഖ്യ. വാക്സിൻ ഉത്പാദനം വർധിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . കോവിഡ് രൂക്ഷമായിരുന്ന മഹാരാഷ്ട്ര, ഡൽഹി , യു പി എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തലെങ്കിലും , ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു . 2,59,591 പേർക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് […]
രാജ്യത്ത് വാക്സിനേഷന്‍ മന്ദഗതിയില്‍; ശരാശരി പ്രതിദിന കുത്തിവെപ്പില്‍ ഇടിവ്
കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിക്കുകയും മൂന്നാം തരംഗം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാകുന്നു. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോള്‍ ഏഴു ദിവസം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മാര്‍ച്ച് 14നു ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും വളരെ താഴെയാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ രാജ്യത്ത് […]
രാജ്യത്ത് കോവിഡ് മരണം കൂടുന്നു
രാജ്യത്ത് കോവിഡ് മരണനിരക്ക് 4500 കടന്നു. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതുവരെ 2,54,96,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേർക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 33,059 രോഗികളുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം […]
രാജ്യത്ത് കൊവിഡ് ബാധ അതിതീവ്രം; 24 മണിക്കൂറിനിടെ 4329 മരണം; ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്
രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി. രണ്ടരക്കോടി കൊവിഡ് ബാധിതർ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളിൽ എത്തിയത്. […]