Cricket Sports

രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ; ഇംഗ്ലണ്ട് സ്കോറിൽ നിന്ന് 56 റൺസ് അകലെ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 191 റൺസിനു പുറത്തായിരുന്നു. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 290 റൺസിൽ നിന്ന് ഇനിയും 56 റൺസ് അകലെയാണ് ഇന്ത്യ. ലോകേഷ് രാഹുൽ (22), രോഹിത് ശർമ്മ (20) എന്നിവർ ക്രീസിൽ തുടരുകയാണ്. (india 43 england test) ഇംഗ്ലണ്ട് ഇന്നിംഗ്സിനെക്കാൾ 99 റൺസ് പിന്നിൽ നിന്ന് രണ്ടാം ഇന്നിംഗ്സിൽ […]

India

അഫ്​ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്റലിജന്‍സ് ബ്യൂറോ

അഫ്​ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലേക്ക് മടങ്ങുന്ന സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാബൂളിലെ രണ്ട് ജയിലുകളിലായാണ് ഇവരെ അടിച്ചിരുന്നത്. ബാ​ഗ്രാം ജയിലിലാണ് പുരുഷന്മാരെ അടച്ചിരുന്നത്. പുൾ -ഇ ഛർകിയിലാണ് സ്ത്രീകളെ പാർപ്പിച്ചിരുന്നത്. ഈ രണ്ട് ജയിലുകളിലുള്ളവരാണ് ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. ജയിൽ മോചിതരായ ഇവർ നേരത്തെ നം​ഗർഹാറിലേക്ക് പോയി എന്നായിരുന്നു വിവരം. എന്നാൽ ഇവർ നം​ഗർഹാറിലേക്ക് പോയിട്ടില്ലെന്നും മറിച്ച് […]

India

ചരിത്രത്തിലിടം പിടിച്ച് സുപ്രിംകോടതി ജഡ്ജിമാരുടെ സ്ഥാനാരോഹണം

ചരിത്രത്തിലിടം പിടിച്ച് ഒന്‍പത് സുപ്രിംകോടതി ജഡ്ജിമാരുടെ സ്ഥാനാരോഹണം. സുപ്രിംകോടതിയുടെ ചരിത്രത്തിലാദ്യമായി ഒരേ ദിവസം ഒന്‍പത് പേര്‍ ജഡ്ജിമാരായി സ്ഥാനമേറ്റു. മൂന്ന് വനിതാ ജഡ്ജിമാര്‍ ഒരേ ദിവസം അധികാരമേല്‍ക്കുന്നതും ചരിത്രം. പുതിയ ജഡ്ജിമാരിലെ മലയാളി സാന്നിധ്യം ജസ്റ്റിസ് സി.ടി. രവികുമാറാണ്. സാധാരണയായി ചീഫ് ജസ്റ്റിസ് കോടതി മുറിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്താറുള്ളത്. ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സുപ്രിംകോടതിയുടെ പുതിയ കെട്ടിടത്തിലെ വലിയ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഒന്‍പത് പുതിയ ജഡ്ജിമാര്‍ക്കും സത്യവാചകം ചൊല്ലി […]

India

ഡൽഹിയിൽ കനത്ത മഴ, വെള്ളക്കെട്ട്

രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ഡൽഹിയിലെ പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. എയിംസ് ഫ്ലൈഓവർ, ഹയാത്ത് ഹോട്ടലിനരികെയുള്ള റിംഗ് റോഡ്, മഹാറാണി ബാഘ് തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്ഥലങ്ങളിൽ നിന്ന് പരാതികൾ വരുന്നുണ്ടെന്ന് പിഡബ്ല്യുഡി അറിയിച്ചു. (Heavy Rain Delhi Waterlogging) അതേസമയം, അസമിൽ കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തിരുന്നു. 17 ജില്ലകളിലായി ഉണ്ടായ പ്രളയം 3.63 ലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 1.3 […]

India

സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാര്‍ ഉള്‍പെടെ ഒൻപത് ജഡ്ജിമാരാണ് ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയ്ക്കുന്നത്. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാരും സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്‌ന ഉള്‍പ്പെടെ മൂന്ന് വനിതാ ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10. […]

India

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46759 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46759 കൊവിഡ് കേസുകളും 509 മരണങ്ങളുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ 24 മണിക്കൂറിനിടെ 32801 കേസുകളും 179 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 31374 രോഗികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം 359775 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 32649947 ആയി. 24 മണിക്കൂറിനിടെ 10335290 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം […]

India

ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്

ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. കുവൈത്ത് അംഗീകൃത വാക്സിൻ സ്വീകരിച്ച താമസ വീസക്കാർക്കുമാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും പ്രവേശനാനുമതിയുണ്ട്. അതേസമയം സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ […]

Kerala

ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി

ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി. നേരത്തെ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന വിലക്ക് നിലനിന്നിരുന്നു. അത് ഈ മാസം അഞ്ചാം തിയതി മുതൽ ഒഴിവാക്കിയിരുന്നു. പക്ഷേ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. പുതിയ തീരുമാനം പ്രകാരം ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്കും യുഎഇയിലേക്ക് […]

India Sports

ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ മടങ്ങിയെത്തി

ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് കൊടിയിറങ്ങി, മികച്ച പ്രകടനം കാഴ്ച വച്ച് രാജ്യത്തിന്‍റെ അഭിമാന താരങ്ങള്‍ മടങ്ങിയെത്തി. വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും. അശോക ഹോട്ടലിൽ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമാവും ടീമംഗങ്ങൾ നാട്ടിലേയ്ക്ക് മടങ്ങുക. കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേര്‍ന്നാണ് കായിക താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കുന്നത്. […]

India

രാജ്യത്ത് 42,982 കൊവിഡ് കേസുകള്‍; 533 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ നാല്‍പതിനായിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42,982 ആയി. ഇതോടെ ആകെ കൊവിഡ് രോഗബാധയുണ്ടായവരുടെ എണ്ണം 31,812,114 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.(india daily covid cases) മരണനിരക്കില്‍ ഒരിടവേളയ്ക്ക് ശേഷമാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്. 533 പേര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 4,26,290ആയി. 4,11,076 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.37 ശതമാനമാണ് രോഗമുക്തരാകുന്നവരുടെ നിരക്ക്. 16,64,030 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. 41,726 […]