രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ 18833 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 3% വർധനയാണ് ഉണ്ടായത്. മരണ നിരക്കിലും വർധനയുണ്ടായി. 24 മണിക്കുറിനിടെ 278 പേർ മരണമടഞ്ഞു. രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 246687 ആണ്. രാജ്യത്തെ ടിപിആർ നിരക്ക് 1.34 ശതമാനമാണ്. ( india reports 18833 covid cases ) രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ 52 % വും കേരളത്തിൽ […]
Tag: India
വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ കുത്തനെ കൂട്ടി
വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരും. ( vehicle registration price india ) 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതു പ്രകാരം അടുത്ത ഏപ്രിൽ ഒന്നു മുതൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ […]
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 55 ശതമാനം കേസുകളും കേരളത്തില്‍ നിന്ന്
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 200 ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തുന്നത്. എന്നാല്‍ രാജ്യത്തെ ആകെ കേസുകളില്‍ 55 ശതമാനവും നിലവില്‍ കേരളത്തില്‍ നിന്നുമാണ്. india covid cases 24 മണിക്കൂറില്‍ രാജ്യത്ത് 18,795 കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 26,030 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി. 179 പേരുടെ മരണമാണ് ഇന്നലെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ആകെ […]
ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില്‍ കനത്ത മഴ; വടക്കന്‍ കേരളത്തിലും മഴ കനക്കും
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ തുടരുന്നു. കനത്ത മഴയില്‍ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. rain in north india ആന്ധ്രപ്രദേശിലെ കൃഷ്ണ, വിശാഖപട്ടണം ജില്ലകളിലെ ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. gulab cyclone തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 14 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് തെലങ്കാന ഹൈക്കോടതിയിലെ നടപടികള്‍ സെപ്തംബര്‍ 30 വരെ […]
ക്വാഡ് ഉച്ചകോടി 24ന്; ബൈഡനുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ച
പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡില്‍ ചര്‍ച്ചാ വിഷയമാകും. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ യുഎന്‍ പൊതുസഭയില്‍ ഉന്നയിക്കും. ക്വാഡ് ഉച്ചകോടിയില്‍ ജോ ബൈഡന്‍ അധ്യക്ഷത വഹിക്കും. quad submitt ഈ വരുന്ന 24നാണ് ക്വാഡ് രാജ്യങ്ങളുടെ യോഗം അമേരിക്കയില്‍ നടക്കുക. ഇതിനുമുന്നോടിയായാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്‌മോറിസണ്‍, ജപ്പാന്‍ […]
പ്രതിദിന കൊവിഡ് കേസ് മുപ്പതിനായിരത്തിന് താഴെ; സെപ്റ്റംബര്‍ 14ന് ശേഷം ആദ്യം
രാജ്യത്തെ പ്രതിദിന കേസുകളില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും 13.6% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 252 പേര്‍ മരണമടഞ്ഞു. രോഗമുക്തി നിരക്ക് 97.75 ശതമാനമായി. രാജ്യത്ത് രണ്ടാം തരംഗം അവസാനിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ദേശീയ കണക്കിലെ പകുതിയിലേറെ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്ന സംസ്ഥാനം കേരളമാണ്. വാക്‌സിനേഷന്റെ കാര്യത്തില്‍ […]
രാജ്യത്ത് പുതിയ 30,256 കൊവിഡ് കേസുകളും 295 മരണവും
രാജ്യത്ത് പുതിയ 30,256 കൊവിഡ് കേസുകളും 295 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. കൊവിഡിന്റെ രണ്ടുതരംഗങ്ങളും കൂടുതലായി ബാധിച്ച മഹാരാഷ്ട്രയില്‍ 2,413 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 49 മരണവും. india latest covid cases അതേസമയം രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ ഇന്നലെ […]
ടി-20 ലോകകപ്പിനു മുൻപ് സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ
ടി-20 ലോകകപ്പിനു മുന്നോടിയായി സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ. രണ്ട് സന്നാഹമത്സരങ്ങളാണ് ഇന്ത്യ ലോകകപ്പിനു മുൻപ് കളിക്കുക. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. ഒക്ടോബർ 18ന് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ഇന്ത്യ 20ന് ഓസ്ട്രേലിയക്കെതിരെയും സന്നാഹമത്സരത്തിൽ കളിക്കും. (india warm up matches) കഴിഞ്ഞ മാസം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് […]
രാജ്യത്ത് ഇന്ന് 35662 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു; രോഗമുക്തി 97.6 ശതമാനം
രാജ്യത്ത് ഇന്ന് 35662 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 97.6 ശതമാനം, ചികിത്സയിൽ ഉള്ളവർ 3 ലക്ഷത്തിൽ താഴെ. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് 3,40,639 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ആകെ 3,26,32,222 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്. കേരളത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,260 പേർക്കാണ്. കേരളത്തിലെ […]
മികച്ച റോഡുകൾ വേണമെങ്കിൽ പണം നൽകേണ്ടി വരും; ഹൈവേ ടോൾ പിരിവിനെക്കുറിച്ച് നിതിൻ ഗഡ്കരി
മികച്ച റോഡുകൾ വേണമെങ്കിൽ ആളുകൾ പണം നൽകേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ദേശീയ പാതകളിലെ ടോൾ പിരിവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. എക്സ്പ്രസ് ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ മറുപടി. ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ സോഹ്‌നയിൽ മന്ത്രി സന്ദർശനം നടത്തി. നിലവാരമുള്ള എക്സ്പ്രസ് വേകൾ യാത്രാ സമയവും ഇന്ധന ചെലവും കുറയ്ക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹി […]