അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ ചൈന ഉന്നതതല യോഗം. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ ചൈന ബോർഡർ അഫയേഴ്‌സ് യോഗമാണ് ഇന്ന് നടക്കുക. ( india china high level meeting today ) സൈനിക തല ചർച്ചകൾ അടക്കം അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുന്നതിൽ ഭലപ്രദമകാത്ത സാഹചര്യത്തിലാണ് യോഗം. ഇരു രാജ്യങ്ങളുടെയും വിദേശകര്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി റാൻകിലുള്ള ഉദ്യോഗസ്ഥർ നയിക്കുന്ന സംഘം തുടർ ചർച്ചകൾ അടക്കം നിശ്ചയിക്കും. പതിനൊന്ന് […]
Tag: India
രാജ്യത്ത് പുതിയ 11,850 കൊവിഡ് കേസുകള്‍; 555 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 555 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,63,245 ആയി. 3,44,26,036 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,36,308, പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇത് ആകെ രോഗികളില്‍ 0.40 ശതമാനമാണ്. കഴിഞ്ഞ 274 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 3.38 കോടി ആളുകള്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. […]
ലോകോത്തര നിലവാരത്തില്‍ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്‌റ്റേഷന്‍; ഉദ്ഘാടനം ഈ മാസം 15ന്
ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് രാജ്യത്തിന് സമര്‍പ്പിക്കും. ഭോപ്പാലിലെ ഹബിബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷനാണിത്. റെയില്‍വേ സ്റ്റേഷന്റെ നടത്തിപ്പ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ളതാണ്. 450 കോടി ചിലവില്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആണ് സ്റ്റേഷന്‍ നവീകരിച്ചത്.
ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ല; വ്യക്തമാക്കി ഇന്ത്യ
ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അരുണാചൽപ്രദേശ് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോർട്ടിൽ ആണ്‌ന ഇന്ത്യയുടെ പ്രതികരണം.നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ( india against Chinese invasion ) അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്തെ റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. […]
അഫ്ഗാൻ വിഷയം; പാകിസ്താന് പിന്നാലെ ചൈനയും യോഗത്തിൽ പങ്കെടുക്കില്ല
അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാട് ചൈനയും സ്വീകരിച്ചു. അതേസമയം മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം നാളെ തന്നെ തുടങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനെ സംബന്ധിച്ച മേഖലാ സുരക്ഷാ യോഗം നാളെയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു. കൊവിഡ് മൂലം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെച്ചു. […]
രാജ്യത്ത് പുതിയ 10,929 കൊവിഡ് കേസുകള്‍; 392 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,929 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 392 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 4,60,265 ആയി. 3,43,44,683 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 29 ദിവസത്തിനിടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 20,000ത്തില്‍ താഴെ തുടരുകയാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 116.54 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുള്ളത്. സിക്കിം, ഗോവ, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, ആന്ധപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളാണ് രണ്ടാം ഡോസ് […]
ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെതിരെ
ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. സെമിഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാവൂ. അതേസമയം, സ്കോട്ട്‌ലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. (india scotland world cup) ടോസ് നിർണായകമാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കോലിയുടെ ടോസ് പ്രകടനം പരിഗണിച്ചാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നേക്കാം. കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ പോസിറ്റീവ് സമീപനം തന്നെ ഈ കളിയിലും പുറത്തെടുക്കേണ്ടതുണ്ട്. അബുദാബിയിലേതുപോലെ ബാറ്റിംഗ് […]
അതിർത്തിയിൽ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും
ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ പരസ്പരം മധുരം നൽകി. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ വിവിധ ഇടങ്ങളിൽ വച്ചാണ് സൈനികർ ദീപാവലി മധുരം പങ്കിട്ടത്. തിത്വൽ പാലത്തിലും വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യ – പാക് അതിർത്തിയിലും രാജസ്ഥാനിലെ ബർമെർ മേഖലയിലും വച്ച് ഇരു രാജ്യങ്ങളിലെ സൈനികർ മധുരം കൈമാറി. ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിലും സൈന്യം മധുരം കൈമാറി.
തകർത്തെറിഞ്ഞ് ബൗളർമാർ; ഇന്ത്യക്ക് ആദ്യ ജയം
ടി-20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യക്ക് ആദ്യ ജയം. അഫ്ഗാനിസ്ഥാനെ 66 റൺസിനു കീഴടക്കിയാണ് ഇന്ത്യ ആദ്യ ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 211 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ. 42 റൺസെടുത്ത് പുറത്താവാതെ നിന്ന കരീം ജന്നത്ത് ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തി. (india won afghanistan t20) ഗംഭീരമായി പന്തെറിഞ്ഞ ഇന്ത്യയുടെ […]
രാജ്യത്ത് 24 മണിക്കൂറിനിടെ 10,423 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 10,423 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 443 പേർ മരിച്ചു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണിത്. ( india reports 10423 covid cases ) 15,021 രോഗമുക്തി നേടി. നിലവിൽ ഒന്നര ലക്ഷത്തോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. 98.21 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ കൊവിഡ് കേസുകൾ 3,42,96,237 ആണ്. ആകെ മരണം 4,58,880 ആണ്. കേരളത്തിൽ ഇന്നലെ 5297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് […]