India

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 8954 കൊവിഡ് കേസുകള്‍; 267 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,954 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 267 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,69,247 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,45,96,776 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകള്‍. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,207 ആണ്. ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ കൊവിഡ് കേസുകളില്‍ 99,023 (0.29%) പേര്‍ മാത്രമാണ് […]

Cricket Sports

കാൺപൂർ ടെസ്റ്റിൽ ന്യൂസീലൻഡിന് വീരോചിത സമനില

കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലൻഡിന് വീരോചിത സമനില. 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്ര അശ്വിൻ മൂന്നും അക്‌സർ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റുകൾ വീതവും നേടി. അവിശ്വസനീയം എന്നല്ലാതെ ന്യൂസീലാൻഡ് ഇന്നിംഗ്‌സിനെ വിശേഷിപ്പിക്കാൻ കഴിയില്ല. അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് കിവികൾ സമനില പിടിച്ചത്. ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ അഞ്ചാം ദിനത്തിൽ […]

Cricket Sports

രണ്ടാം സെഷനിൽ തിരിച്ചടിച്ച് ഇന്ത്യ: അക്സറിന് 5 വിക്കറ്റ്; ന്യൂസീലൻഡ് 296 റൺസിന് ഓൾഔട്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് 296 റൺസിന് എല്ലാവരും പുറത്ത്. 5 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് കിവീസിനെ തകർത്തത്. 95 റൺസെടുത്ത ടോം ലതം കിവീസ് ടോപ്പ് സ്കോററായപ്പോൾ വിൽ യങും (89) തിളങ്ങി. ഓപ്പണർമാരെക്കൂടാതെ വേറെ ഒരാൾക്കും ന്യൂസീലൻഡ് നിരയിൽ തിളങ്ങാനായില്ല. ഓപ്പണർമാർ കഴിഞ്ഞാൽ 23 റൺസെടുത്ത 8ആം നമ്പർ താരം കെയിൽ ജമീസൺ ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അക്സർ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ 3 […]

Uncategorized

രാജ്യത്ത് 10,549 പേർക്ക് കൊവിഡ്; മരണം 488

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകൾ 3,45,55,431 ആയി ഉയർന്നു. ഇന്നലെ 488 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,67,468 ആയി. ഇന്ത്യയിലെ സജീവ കേസുകൾ ഇപ്പോൾ 1,10,133 ആണ്. 539 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്. ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

Cricket Sports

ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; ന്യൂസിലൻഡിനെ 73 റൺസിന് തകർത്തു

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് സമ്പൂർണ ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അവസാന മത്സരത്തില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കിവീസ് 17.2 ഓവറിൽ 111 റൺസിന് ഓൾ ഔട്ട് ആയി. അർധസെഞ്ച്വറി നേടിയ ഓപ്പണർ മാർട്ടിൻ ഗപ്ടിൽ ഒരിക്കൽക്കൂടി കിവീസിന്റെ ടോപ് സ്‌കോററായി. 36 പന്തിൽ നാലു വീതം സിക്‌സും […]

India

ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുന്നു; ക്രിപ്‌റ്റോ കറന്‍സിക്കും നികുതി

രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ നടപടികള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍. ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. ആദായ നികുതി നിയമ പരിഷ്‌കരണം അടുത്ത കേന്ദ്ര ബജറ്റിന് മുന്‍പ് ഉണ്ടായേക്കും. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് സ്രോതസില്‍ നിന്ന് നികുതി ഈടാക്കാന്‍ നിയമം പരിഷ്‌കരിക്കും. ഇതോടെ സ്വര്‍ണം, ഓഹരി എന്നിവയ്ക്ക് സമാനമായ ആസ്തികളായി ക്രിപ്‌റ്റോ കറന്‍സിയെ കണക്കാക്കും. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളും ഓഹരി […]

India

രാജ്യത്ത് 10,302 പേര്‍ക്ക് കൊവിഡ്; 267 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,302 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11,787 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 98.29 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 1.24 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 531 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്. അതേസമയം, ആശ്വാസമായി മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ഇന്നലെ 267 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ […]

Uncategorized

ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

ന്യൂസിലൻഡിനെതിരായ ടി-ട്വന്റി പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 154 റണ്‍സ് വിജയലക്ഷ്യം 16 പന്തുകൾ ഇന്ത്യ ശേഷിക്കെ മറികടന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 49 പന്തില്‍ 65 റണ്‍സെടുത്ത രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് […]

India

115 കോടിയിലേക്ക് രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍

ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ മുന്നേറുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ സത്യമാവുകയാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ‘നരേന്ദ്രമോദിജിയുടെ വാക്കുകള്‍ സത്യമാവുകയാണ്. ഇന്ത്യക്കാര്‍ ഒരു തവണ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല’ എന്നായിരുന്നു കൊവിഡ് വാക്‌സിനേഷന്‍ […]

Cricket Sports

സൂര്യകുമാറിനു ഫിഫ്റ്റി; അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം

ന്യൂസീലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. (india won newzealand t20) ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. കിവീസ് ഓപ്പണിംഗ് ബൗളർമാരായ ടെൻ്റ് ബോൾട്ടിനെയും ടിം സൗത്തിയെയും […]