വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. ടി-20 ടീമിൽ അക്സർ പട്ടേലിനെ ഉൾപ്പെടുത്തി. രവീന്ദ്ര ജഡേജയെ ഒഴിവാക്കി. മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം. ( rohit sharma leads ODI ) ഏകദിന ടീം : ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത്, ഡി ഛാഹർ, ഷർദുൽ […]
Tag: India
എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷം; സൈനിക ശക്തി വിളിച്ചോതി പരേഡ്
ജനാധിപത്യ ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പുരോഗമിക്കുന്നു. ഡൽഹിയിലെ രാജ്പഥിൽ റിപ്പബ്ലിക്ക് ദിന പരേഡിന് വർണാഭമായ തുടക്കമാണ് നടന്നത്. റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സേനാ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പരേഡിന് മാറ്റ് കൂട്ടി സൈനികാഭ്യാസ പ്രകടനങ്ങൾ നടന്നു. രാജ്യത്തിൻറെ പ്രതിരോധ കരുത്ത് വിളിച്ചോതി ആയുധങ്ങൾ വഹിച്ചുള്ള ടാങ്കറുകൾ പരേഡിൽ പങ്കെടുത്തു. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ […]
ഇന്ന് 73ാം റിപ്പബ്ലിക് ദിനം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. തുടര്‍ച്ചയായ് രണ്ടാം വര്‍ഷത്തിലും കൊവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റേഡിയം വരെ ആകും റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം. ഡല്‍ഹി ഏരിയ കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇന്നത്തെ […]
രാജ്യത്ത് 24 മണിക്കൂറിനിടെ 3,06,064 പുതിയ കൊവിഡ് രോഗികള്‍; ടി പി ആര്‍ 20.75 ശതമാനത്തിലേക്ക്
രാജ്യത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ടി പി ആര്‍ 20.75 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. 439 പേരുടെ മരണങ്ങള്‍ കൂടി കഴിഞ്ഞ ദിവസം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം ആകെ മരണപ്പെട്ടവരുടെ എണ്ണം 4,89,848 ആയി ഉയര്‍ന്നു. 17.78 ശതമാനത്തില്‍ നിന്നാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് ഈ വിധത്തില്‍ ഉയരുന്നത്. ആകെ 39.54 മില്യണ്‍ ആളുകള്‍ക്കാണ് കൊവിഡ് […]
ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം
ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിനെതിരെ വസ്തുതാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 35 യൂട്യൂബ് ചാനലുകളും രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രണ്ട് വെബ്‌സൈറ്റുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഈ ചാനലുകള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുള്ളതായി കണ്ടെത്തിയെന്നും മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി വിക്രം സഹായ് അറിയിച്ചു. നീക്കം ചെയ്ത ചാനലുകള്‍ക്ക് 1.20 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നെന്നും ഇത്തരം […]
ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചു. 288 റൺസ് വിജയലക്ഷ്യം പതിനൊന്ന് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി. 85 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ലോകേഷ് രാഹുൽ 55 റൺസെടുത്ത് പുറത്തായിരുന്നു. രാഹുലും ഋഷഭ് പന്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ […]
എഎഫ്സി വനിതാ ഏഷ്യാ കപ്പ്; ഇന്ത്യയെ സമനിലയിൽ തളച്ച് ഇറാൻ
എഎഫ്സി വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് സമനിലയോടെ തുടക്കം. ഇറാനാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും വിജയിക്കാൻ കഴിയാത്തത് ഇന്ത്യക്ക് നിരാശയാണ്. ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരം വജയിച്ച ചൈനയാണ് ഒന്നാമത്. ഇറാൻ മൂന്നാമതും ചൈനീസ് തായ്പേയ് നാലാമതുമാണ്. മുംബൈ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 ഷോട്ടുകളാണ് ഇന്ത്യ ഇറാൻ പോസ്റ്റിലേക്ക് പായിച്ചത്. അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റ് ആയി. ഇതിൽ […]
ഇന്ത്യയുടെ ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്. “ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് വേരിയന്റ് ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്ന് പരീക്ഷിച്ചു. മിസൈൽ ലക്ഷ്യക്കപ്പലിൽ കൃത്യമായി പതിച്ചു” ഡിആർഡിഒ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് മിസൈൽ. മിസൈലിന്റെ അണ്ടർവാട്ടർ പതിപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ അന്തർവാഹിനികളിൽ ഉപയോഗിക്കുന്നതിനൊപ്പം സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും. നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ […]
ആദ്യ മത്സരത്തില്‍ ഇന്ത്യൻ മധ്യനിര തകർന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 31 റൺസ് തോൽവി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265. സെഞ്ചുറി’കളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻഡർ ദസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണു ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്.( india) 297 റണ്‍സ് […]
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ രണ്ടര ലക്ഷം കടന്നു
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,64,202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7%. രോഗമുക്തി നിരക്ക് 95.20%. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12.7 ലക്ഷമാണ്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 5753 ആയി.(covid19) ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലെ കേസുകളിൽ റെക്കോഡ് പ്രതിദിന വർധനയാണ് […]