ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് നടക്കും. ബഹ്‌റൈനിലെ മദിനറ്റ് ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി ഒമ്പതരയ്ക്കാണ് മത്സരം.ഫിഫ റാങ്കിംഗില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ബഹ്‌റൈന്‍ 89ാം സ്ഥാനത്തും.എന്നാല്‍ സൗഹൃദ മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം വി പി സുഹൈര്‍ സ്ഥാനം പിടിച്ചിടുണ്ട്. പരുക്ക് മൂലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും, മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല. ഈ മാസം 26ന് ബെലാറൂസിനെതിരെയും […]
Tag: India
പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു. 128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. കേരളത്തിൽനിന്ന് ഈ വർഷം നാല് പേരാണ് പത്മപുരസ്കാരങ്ങൾ സ്വീകരിക്കുക . മലയാളികളായ കെ പി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവർ പത്മശ്രീ പുരസ്കാരം സ്വീകരിക്കും. വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന് […]
തൂത്തുവാരിയ യു പിയിൽ ബിജെപിക്ക് കെട്ടിവച്ച പണം പോയത് മൂന്നിടത്ത്
ഉത്തർപ്രദേശിൽ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാൽഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്. കഴിഞ്ഞ തവണയും സംസ്ഥാനത്തെ 4 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിക്ക് ജാമ്യസംഖ്യ നഷ്ടമായിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടിയാലേ സ്ഥാനാർഥിക്ക് ജാമ്യസംഖ്യ തിരികെ കിട്ടുകയുള്ളൂ.https://10252884a4400ee5ee9171603623480b.safeframe.googlesyndication.com/safeframe/1-0-38/html/container.html കുന്ദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സിന്ധുജ മിശ്രയ്ക്ക് 16,455 വോട്ട് (8.36%) വോട്ടാണ് ലഭിച്ചത്. ജനസത്ത ദൾ ലോക്താന്ത്രിക് പാർട്ടിയാണ് ഇവിടെ ജയിച്ചത്. സമാജ്വാദി പാർട്ടി […]
പൊരുതിയത് കരുണരത്നെ മാത്രം; ഇന്ത്യക്ക് കൂറ്റൻ ജയം
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 238 റൺസിന് വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരി. 446 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 208 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. 107 റൺസെടുത്ത ക്യാപ്റ്റൻ ദിമുത് കരുണരത്നെ മാത്രമാണ് ശ്രീലങ്കക്കായി പൊരുതിയത്. കുശാൽ മെൻഡിസ് 54 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയുടെ ഏഴ് താരങ്ങളാണ് ഒറ്റയക്കത്തിനു മടങ്ങിയത്. 4 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചപ്പോൾ ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ […]
574ന് ഡിക്ലയർ ചെയ്ത് ഇന്ത്യ; ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടം
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടം. ഇന്ത്യയുടെ 574/8 എന്ന സ്കോറിനു മറുപടിയുമായി ഇറങ്ങിയ ലങ്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി ആർ അശ്വിൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി. പാത്തും നിസ്സങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസിൽ. കൂറ്റൻ സ്കോറിലേക്ക് പാഡ് കെട്ടിയിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. […]
രണ്ടാം ഏകദിനം: ഇന്ത്യ ബാറ്റ് ചെയ്യും; ലോകേഷ് രാഹുൽ ടീമിൽ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റമുണ്ട്. ലോകേഷ് രാഹുൽ ഇന്ത്യൻ ടീമിൽ തിരികെയെത്തി. ഇഷൻ കിഷനു പകരമാണ് രാഹുൽ എത്തിയത്. അതുകൊണ്ട് തന്നെ രാഹുൽ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിൻഡീസ് നിരയിൽ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ഇന്ന് കളിക്കില്ല. പരുക്കേറ്റ പൊള്ളാർഡിനു പകരം ഒഡീൻ സ്മിത്ത് ടീമിലെത്തി. നികോളാസ് പൂരാൻ ആണ് ഇന്ന് വിൻഡീസിനെ നയിക്കുക. ആദ്യ ഏകദിനത്തിൽ ഇന്ത്യ […]
അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസ്: 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവാധി നാളെ
2008 ലെ അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസിൽ 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ 28 പ്രതികളെ വെറുതെവിട്ടു.ഗുജറാത്തിലെ പ്രത്യേക കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷാവാധി നാളെ പ്രഖ്യാപിക്കും. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 2008 ജൂലൈ 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 […]
രഞ്ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻ ബേബി നായകൻ; രണ്ട് പുതുമുഖങ്ങൾ
രഞ്ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്കോട്ടിൽ നടക്കും. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു […]
ഇന്ത്യയില്‍ ഒരു മാസത്തിനിടെ ആദ്യമായി കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 83,876 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ജനുവരി ആറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കാത്തത്. ആകെ മരണം 5,02,874 ആയി. 11,08,938 സജീവ കേസുകളാണ് നിലവിലുള്ളത്. കോവിഡ് രോഗമുക്തി നിരക്ക് 96.19 ശതമാനമായി ഉയര്‍ന്നു. 1,99,054 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് മുക്തരുടെ എണ്ണം 4,06,60,202 ആയി. കോവിഡ് […]
രാജ്യത്ത് ആകെ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നു
രാജ്യത്തെ ആകെ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നു. ഇതോടെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. 24 മണിക്കൂറിനിടെ 1072 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഒന്നര ലക്ഷത്തിൽ താഴെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പ്രതിദിന മരണനിരക്ക് ആയിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. ആകെ മരണം അഞ്ച് ലക്ഷം പിന്നിട്ടതോടെ അമേരിക്കക്കും ബ്രസീലിനും പിന്നിൽ കോവിഡ് മരണത്തിൽ ഇന്ത്യ മൂന്നാമതെത്തി. മൂന്നാം […]