Kerala

സ്വപ്‌ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര സുരക്ഷ നൽകാനാകില്ല. എറണാകുളം ജില്ലാ കോടതിയിൽ ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ കേസിൽ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് […]

National

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

Covid India Updates: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങൾ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകൾ 99,602 ആയി ഉയർന്നു, ഇത് […]

Cricket Sports

‘അജയ് ഭായ് നമസ്‌കാരം, സുഖമാണല്ലോ അല്ലെ’?; ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ

അയർലൻഡിൽ നടന്ന രണ്ടാം ടി20ക്ക് ശേഷം ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ. രണ്ടാം ടി 20 വിജയത്തിന് ശേഷമുള്ള കമന്ററിക്കിടയിലാണ് ഇരുവരും മലയാളത്തിൽ സംസാരിച്ചത്. സഞ്ജു ഇത് കേരളത്തിൽ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തിൽ അതീവ സന്തോഷവാനാണ് ഞാൻ, പക്ഷെ സെഞ്ച്വറി നേടാതെ പോയതിൽ അൽപം വിഷമമുണ്ട് എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ എന്തെല്ലാമെന്ന് സഞ്ജു മറുപടി നൽകി. ഏതായാലും ഇരുവരുടെയും […]

Entertainment

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു. ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻപിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്.ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ 2023 ആദ്യം മുതൽ ചിത്രീകരണം ആരംഭിക്കാനും അടുത്ത വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനുമാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. അടൽ […]

National

ഉദയ്‌പൂർ കൊലപാതകം; ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചു

ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചു. രാജസ്ഥാനിൽ ഇന്റർനെറ്റ് നിരോധനം തുടരും. തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ഇന്നലെ രാജസമന്തയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും.നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ […]

Cricket

ഋതുരാജിനു പകരം സഞ്ജുവോ ത്രിപാഠിയോ?; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

അയർലൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം ഇന്ന്. ആദ്യ ടി-20 വിജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ലിനിലെ മലഹിഡെ ക്രിക്കറ്റ് ക്ലബിലാണ് മത്സരം. പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തിരിക്കുമെങ്കിൽ പകരം മലയാളി താരം സഞ്ജു സാംസണോ രാഹുൽ ത്രിപാഠിയോ കളത്തിലിറങ്ങും. ഓപ്പണറെന്നത് പരിഗണിക്കുമ്പോൾ ത്രിപാഠിയ്ക്ക് ടീമിൽ ഇടം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് പരമ്പരകളും ഇടം പിടിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന അർഷ്ദീപ് സിംഗ് ഇന്ന് കളിക്കാനുള്ള സാധ്യത […]

National

ചരിത്രവിധിയുടെ 13-ാം നാൾ അർധരാത്രിയിൽ ഒറ്റവരി ഉത്തരവെത്തി..രാജ്യത്ത് അടിയന്തരാവസ്ഥ…!

അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 47 വയസ്. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ആ കറുത്ത അധ്യായത്തിന്റെ ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. വർഷം 1975, ഇന്ത്യ എന്നാൽ ഇന്ദിരാ, ഇന്ദിരാ എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിക്കുന്ന കാലം. 1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഭരണസ്വാധീനം ഉപയോഗിച്ചെന്ന കേസിൽ, അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് വിധിച്ചു. തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്തു. ചരിത്രവിധിയുടെ പതിമൂന്നാം […]

World

കാമുകിയെ ക്രൂരമായി മർദിച്ചു, പാസ്പോർട്ട് നശിപ്പിച്ചു; ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ

കാമുകിയെ ക്രൂരമായി മർദിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ. പാർതിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാമുകിയെ മർദിക്കുകയും സിം കാർഡ് വിഴുങ്ങിയ ശേഷം ഫോൺ തകർക്കുകയും പാസ്‌പോർട്ട് വലിച്ചുകീറുകയും കൈകൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്‌തെന്ന കേസിലാണ് സിംഗപ്പൂർ കോടതിയുടെ വിധി. തന്റെ 38 വയസ്സുള്ള പങ്കാളിയുമൊത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജനുവരി 23 വരെ യുവതിയുടെ ബന്ധുവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. […]

Cricket

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്; നാല് ഇന്ത്യൻ താരങ്ങൾ എതിർ ടീമിൽ കളിക്കും

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും. കൗണ്ടി ക്ലബായ ലെസെസ്റ്റെർഷയറിനെതിരെ ഇന്ന് വൈകിട്ട് 3.30നാണ് ചതുർദിന മത്സരം ആരംഭിക്കുക. നാല് ഇന്ത്യൻ താരങ്ങൾ ലെസെസ്റ്റെർഷയറിനായി കളിക്കും. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായ വിരാട് കോലി ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊവിഡ് ബാധിച്ച സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലെത്തിയിട്ടില്ല. താരം ആദ്യ ടെസ്റ്റിനു മുൻപ് എത്തുമെന്നാണ് കരുതപ്പെടുന്നത്. (warm up match india Leicestershire) ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ […]

Cricket

നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾക്ക് ഈ കളിയിൽ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ 2-1 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പരമ്പരയിൽ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിലേക്ക് തിരികെയെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ […]