National

ജാഗ്രത; രാജ്യത്ത് വീണ്ടും 10,000 കടന്ന് കൊവിഡ് കേസുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40 ശതമാനമായിരുന്നു പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം […]

Entertainment

‘രാഷ്ട്രീയ പ്രവേശനമുണ്ടാവില്ല’; ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ട്. (Unni Mukundan reacts to news about his political entry through bjp ticket) രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നടന്‍ വ്യക്തമാക്കി. ‘എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ […]

World

ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ

ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ അമേരിക്കയും ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന്റെ തുടർച്ചയാണ് ദക്ഷിണകൊറിയയും ചൈനയുമായുള്ള വ്യാപാരബന്ധത്തിലും പ്രതിഫലിക്കുന്നത്. ( India South Korea ties ) അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ആഗോളവ്യാപാരരംഗത്ത് ചൈനയുമായുള്ള വാണിജ്യബന്ധം കുറക്കുന്നതിനുള്ള ശ്രമത്തിലാണ്. മാറിയ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധയിടുകയാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന് ഇരുരാജ്യങ്ങളും പുതിയ വിപണിസാധ്യതകൾ കണ്ടെത്തുകയും ശാസ്ത്ര സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. രണ്ട് ദിവസത്തെ […]

Cricket

അഹ്‌മദാബാദ് ടെസ്റ്റ് ഇന്നുമുതൽ; ജയം മാത്രം ലക്ഷ്യമിട്ട് ഓസീസ്, ഇന്ത്യക്ക് വേണ്ടത് സമനില

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നുമുതൽ. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9.30ന് മത്സരം ആരംഭിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരം കാണാനെത്തും. പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഓസീസിന് പരമ്പരയിൽ പരാജയപ്പെടാതിരിക്കാൻ കഴിയൂ. എന്നാൽ, ഇന്ത്യക്ക് സമനില മതി. (ahmedabad test india australia) വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്തിനു […]

Cricket Sports

ബുംറയുടെ ശസ്ത്രക്രിയ വിജയകരം; 6 മാസത്തിനുള്ളിൽ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷോട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ ഫോർടെ ഓർത്തോപീഡിക്സ് ഹോസ്പിറ്റലിലെ ഡോക്ടറാണ് റൊവാൻ ഷോട്ടൻ. 6 മാസത്തിനുള്ളിൽ ബുംറ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ബുംറ ഏകദിന ലോകകപ്പിൽ കളിച്ചേക്കും. കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് […]

Cricket

ഇൻഡോർ പിച്ച് വിവാദങ്ങളിൽ മൗനം വെടിഞ്ഞ് രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ദയനീയമായ തോൽവിക്ക് പിന്നാലെ, ഇൻഡോർ പിച്ച് വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സ്പിൻ പിച്ചിൽ കളിക്കാനുള്ള തീരുമാനം ടീം കൂട്ടായി കൈക്കൊണ്ടതാണ്. ഇന്ത്യൻ താരങ്ങൾക്കും ഇത് വെല്ലുവിളിയാകുമെന് അറിയാമായിരുന്നു. പിച്ച് എങ്ങനെയോ ആവട്ടെ നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ ഗ്രൗണ്ടിൽ നടപ്പാക്കുകയാണ് വേണ്ടതെന്നും രോഹിത് ശർമ്മ പ്രതികരിച്ചു. ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ രണ്ടും മൂന്നും ദിവസത്തിൽ അവസാനിക്കുന്നതിനെക്കുറിച്ച് വിമർശനം ഉയരുന്നതിനിടെ വിഷയത്തിലും രോഹിത് ശർമ പ്രതികരിച്ചു. […]

Cricket

രണ്ടാം ടി20; ലഖ്നൗവിൽ പിച്ചൊരുക്കിയ ക്യൂറേറ്ററെ നീക്കി, ഐപിഎല്ലിന് പുതിയ പിച്ച്

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 മത്സരത്തിലെ വേദിയായ ലഖ്നൗ ഏക്‌നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോർട്ട്. ഐ.പി.എല്ലിനു മുൻപ് സ്റ്റേഡിയത്തിലെ ഒൻപത് പിച്ചുകളും മാറ്റിസ്ഥാപിക്കുമെന്നാണ് വിവരം. പിച്ച് ഒരുക്കിയ സുരേന്ദർ കുമാറിനെ പുറത്താക്കിയതായി ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. സുരേന്ദറിന് പകരം ഗ്വാളിയോറിൽനിന്നുള്ള സഞ്ജീവ് കുമാറിനെ പിച്ച് ക്യുറേറ്ററായി നിയമിച്ചിട്ടുണ്ട്.(india vs new-zealand 2nd t20 lucknow pitch curator sacked) ഇന്ത്യൻ ഇന്നിംഗ്സിലെ 18 ഓവറും ന്യൂസിലൻഡ് സ്പിന്നർമാരെക്കൊണ്ടാണ് പൂർത്തിയാക്കിയത്.ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ […]

Cricket

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്. 38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി-20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മുരളി വിജയ് വിരമിക്കൽ അറിയിച്ചു. 2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി. ടെസ്റ്റിൽ 12 സെഞ്ചുറിയും […]

Cricket

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്. 38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു. ഇന്ത്യക്കായി 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി-20കളും കളിച്ചിട്ടുള്ള മുരളി വിജയ് 2018ലാണ് അവസാനം ഇന്ത്യൻ ജഴ്സി അണിഞ്ഞത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ മുരളി വിജയ് വിരമിക്കൽ അറിയിച്ചു. 2008ലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെയാണ് മുരളി വിജയ് ഇന്ത്യക്കായി അരങ്ങേറുന്നത്. വിദേശ പിച്ചുകളിൽ മികച്ചുനിന്ന താരം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറികൾ നേടി. ടെസ്റ്റിൽ 12 സെഞ്ചുറിയും […]

Uncategorized

ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടാൻ മലയാളി രാശി?; ലോകകപ്പ് സ്വന്തമാക്കിയ നാല് ടീമിലും മലയാളി സാന്നിധ്യം

ഇന്ത്യൻ ക്രിക്കറ്റ് ആകെ നേടിയത് 9 ലോകകപ്പുകളാണ്. അണ്ടർ 19 പുരുഷ ലോകകപ്പ് അഞ്ചെണ്ണം, ഏകദിന ലോകകപ്പ് രണ്ട് തവണ, ഒരു ടി-20 ലോകകപ്പ്, ഒരു അണ്ടർ 19 വനിതാ ലോകകപ്പ്. ഇതിൽ അണ്ടർ 19 പുരുഷ ലോകകപ്പ് മാറ്റിനിർത്തിയാൽ ബാക്കി നാല് ലോകകപ്പ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. (india world cup malayali) 1983ൽ കപിലിൻ്റെ ചെകുത്താന്മാർ ആദ്യമായി ഒരു ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം സുനിൽ വത്സണായിരുന്നു. ആന്ധ്രയിൽ ജനിച്ച് ഡൽഹി, റെയിൽവേയ്സ്, […]