തിരുവനന്തപുരത്ത് ലഹരി മരുന്ന് കിട്ടാത്തതിനെ തുടർന്ന് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പന്നിയോട് സ്വദേശി കിരൺ ആണ് പന്നിയോട് ആർസി പള്ളിക്ക് സമീപമുള്ള എയർടെലിന്റെ ടവറിൽ കയറിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.പന്നിയോട് ആര്‍ സി പള്ളിക്ക് സമീപമുള്ള ടവറില്‍ ഇയാള്‍ കയറുകയായിരുന്നു. ടവറിന് മുകളിൽ കയറിയ യുവാവ് ലഹരി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ […]
Tag: India
പയ്യന്നൂരിൽ ഡോക്ടറെ ക്ലിനിക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ(45) ആണ് മരിച്ചത്. ഉച്ച വരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ എൽഐസി ജങ്ഷനിൽ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ രോഗികളെ പരിശോധിച്ചിരുന്നു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ഇ എൻ.ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.
സസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 16ന് ഹര്‍ജികള്‍ പരിഗണിക്കാന്‍ മാറ്റി. സംസ്ഥാനത്ത് തെരുവുനായകളുടെ അക്രമം പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരികയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അക്രമകാരികളായ തെരുവുനായകളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പതിനൊന്നുകാരന്‍ ഉള്‍പ്പെടെ മരിച്ചിട്ടുണ്ടെന്നും തെരുവുനായ ശല്യയത്തെ തുടര്‍ന്ന് ആറു സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മീഷന്‍ […]
ഇന്നത്തെ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. നിലവില്‍ ഇന്ന് സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പുകള്‍ ഇല്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗൊട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നത്. ഇന്ന് ഉച്ചയ്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഈ അലെര്‍ട്ടുകള്‍ പിന്‍വലിച്ചു നാളെ കേരളത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും കണ്ണൂരിലും കാസര്‍ഗോടും മറ്റെന്നാളും […]
മഴക്കാല മുന്നൊരുക്കം: അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അടിയന്തര പ്രാധാന്യം നൽകുമെന്ന് ഗതാഗത മന്ത്രി
മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടിക തയ്യാറാക്കി ഇവ മുറിച്ചു മാറ്റുന്നതിനുള്ള നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവൃത്തികള്‍ തൃപ്തികരമായി രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട വൃത്തിയാക്കല്‍, കാട് വെട്ടല്‍ എന്നിവയുള്‍പ്പെടെ […]
ഡെങ്കിപ്പനിയ്ക്കും എലിപ്പനിയിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം; സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രി
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതാണ്. ജില്ലകളിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥാപനതലത്തിലും ഫീല്‍ഡ് തലത്തിലും കാര്യമായ ഏകോപനം നടത്തണം. […]
കേസിൽ ഉൾപ്പെട്ടിട്ടുവരും ഇരകൾ; പ്രതികളെ ശിക്ഷിക്കുമ്പോൾ ഇരയ്ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല: പ്രൊഫ. ടിജെ ജോസഫ്
പ്രതികളെ ശിക്ഷിക്കുന്നതിൽ എനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. ഒരു സാധാരണ പൗരനെന്ന നിലയിൽ കേസിൻ്റെ പരിസമാപ്തി എങ്ങനെയാണെന്നറിയാനുള്ള കൗതുകം മാത്രമേയുള്ളൂ. അതുപോലെ തന്നെ പ്രതികളെ ശിക്ഷിക്കുന്നത് എന്നത് ഇരയ്ക്ക് കിട്ടുന്ന ഒരു നീതിയാണ് എന്നുള്ള ഒരു വിശ്വാസം എനിക്ക് പണ്ടേ ഇല്ലാത്തതാണ്. രാജ്യത്തിൻറെ ഒരു നീതി നടപ്പാകുന്നു എന്ന് മാത്രമേ ഞാൻ അതിൽ നിന്ന് മനസ്സിലാക്കുന്നുള്ളൂ. അതുകൊണ്ട് ഈ പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതിൽ എനിക്ക് വ്യക്തിപരമായിട്ട് യാതൊരുവിധ ഇഷ്ടാനിഷ്ടങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. പ്രതികളെ ശിക്ഷിക്കുന്നതിൽ എനിക്ക് […]
‘മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും’; ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്ന് ബിനോയ് വിശ്വം
ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കാനുള്ളതല്ല. ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ മതത്തിലും നവീനമായ ചിന്തകള്‍ ശക്തിപ്പെടുന്നുണ്ടെന്നും ആ ചിന്തകളെ പാപമായി ഒരു മതവും കാണാന്‍ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളേപ്പറ്റി ഇന്നലെ പറഞ്ഞ അതേകാര്യങ്ങള്‍ എന്നും പറയാമെന്ന് മതം ശാഠ്യംപിടിച്ചാല്‍ ചിലപ്പോള്‍ ആ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരുമെന്ന് അദ്ദേഹം പറഞ്ഞു. […]
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് വിവിധ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പൊലീസ് സംരക്ഷണവും സഹായവും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് […]
സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം; വലീയ ഊർജമെന്ന് പി.എ.മുഹമ്മദ് റിയാസ്
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർകോട്ടെ […]