സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. മണിപ്പൂരില്‍ ഇപ്പോള്‍ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരില്‍ നിലവില്‍ അക്രമസംഭവങ്ങളില്ല. നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ […]
Tag: Independence Day celebrations
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; രാജ്യം അതീവ ജാഗ്രതയിൽ
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി. രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. […]
India at 75: സ്വാതന്ത്ര്യ ദിനത്തെ വരവേറ്റ് ക്യാമ്പസുകളില്‍ ഫ്രീഡം വാള്‍ ഒരുങ്ങുന്നു
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ഫ്രീഡം വാള്‍ ഒരുങ്ങുകയാണ്. പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് സംഗീത കോളജില്‍ കോളജില്‍ പെണ്‍കുട്ടികളാണ് എന്‍എസ്എസിന്റെ സഹായത്തോടെ ചുവരുകളില്‍ പ്രചോദനകരമായ ചിത്രങ്ങള്‍ വരച്ചിടുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് സംഗീത കോളജിലും ഫ്രീഡം വാള്‍ തീര്‍ത്തത്. മറ്റിടങ്ങളില്‍ നിന്നുളള പ്രത്യേകത ഇവിടെ എല്ലാം പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍. എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി ക്യാമ്പസുകള്‍ സ്വാതന്ത്രത്തിന്റെ അമൃതവര്‍ഷം ചുവരുകളിലേക്കെത്തുന്നത്. അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ […]
India at 75: ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസം കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗ പരിപാടി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിജെപി ആരോപിച്ചു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. വീടുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, […]