തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി […]
Tag: Imran Khan
ഇമ്രാന്‍ ഖാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തി; അറസ്റ്റ് ഉടനെന്ന് സൂചന
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റിനായി നീക്കം നടക്കുന്നത്. പൊലീസിനേയും ജുഡീഷ്യറിയേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ജുഡീഷ്യറിക്കെതിരെ രൂക്ഷ ഭാഷയിലാണ് ഇമ്രാന്‍ വിമര്‍ശനം ഉന്നയിച്ചത്. മജിസ്‌ട്രേറ്റ് അലി ജായുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇമ്രാനെതിരെ കേസെടുത്തതിനെതിരെ ഇമ്രാന്‍ അനുകൂലകള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. തന്റെ സഹായിയായ ശബഹാസ് ഗില്ലിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിനും […]
ആസാദി മാർച്ചിനിടെ കലാപം; ഇമ്രാൻഖാന്റെ പേരിൽ കേസ്
ആസാദി മാർച്ചിനിടെയുണ്ടായ കലാപത്തിൽ പാകിസ്താൻ തെഹരികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടി അധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ ഇമ്രാൻഖാന്റെ പേരിൽ ഇസ്‌ലാമാബാദ് പോലീസ് കേസെടുത്തു. ദേശീയസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം പി.ടി.ഐ. പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിന് അനുമതിയുണ്ടായിരുന്നില്ല. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഇമ്രാന്റെ പേരിൽ രണ്ടുകേസുകളാണ് പൊലീസ് ചുമത്തിയത്. ജിന്നാ അവന്യൂ മെട്രോസ്റ്റേഷനിൽ തീവച്ചതിനും എക്സ്‌പ്രസ് ചൗക്കിൽ നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസുകൾ. ഇമ്രാൻഖാനെക്കൂടാതെ പി.ടി.ഐ. നേതാക്കൾ ഉൾപ്പെടെ 150 പേരെ സംഭവത്തിൽ പൊലീസ് പ്രതിചേർത്തു. 39 പേരെ […]
ഇമ്രാൻ ഖാൻ പുറത്ത്; പിസിബി ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും
പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കും. അവിശ്വാസ പ്രമേയം പാസായി പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് റമീസ് രാജയും രാജിക്കൊരുങ്ങുന്നത്. ഇമ്രാൻ ഖാൻ്റെ പിന്തുണയോടെയാണ് റമീസ് ചെയർമാൻ സ്ഥാനത്തെത്തിയത്. പുതിയ പ്രധാനമന്ത്രിയുടെ പിന്തുണയില്ലെങ്കിൽ അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടിവരും. (imran khan ramiz raja) അതേസമയം, ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള പിസിബി ചെയർമാൻ റമീസ് രാജയുടെ ആശയം രാജ്യാന്തര ക്രിക്കറ്റ് കമ്മറ്റി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അടങ്ങിയ […]
പാകിസ്താന് പുതിയ പ്രധാനമന്ത്രി? തെരുവിലിറങ്ങി ഇമ്രാൻ അനുകൂലികൾ
ഇമ്രാൻ ഖാൻ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാകിസ്താൻ ദേശീയ അസംബ്ലി ഇന്നു ചേരും. 13 മണിക്കൂറിലേറെ നീണ്ട സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് പ്രതിപക്ഷ സഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്. അതേസമയം ഇമ്രാൻ അനുകൂലികൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി ചേരാനിരിക്കെയാണ് ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭം. കറാച്ചി, പെഷാവർ, ലാഹോർ അടക്കം 12 നഗരങ്ങളിൽ പ്രകടനം നടക്കുകയാണ്. മുഴുവൻ പാർട്ടി എംപിമാരേയും രാജിവയ്പ്പിക്കാനാണ് ഖാൻ […]
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, പ്രതിഷേധം കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. യു.എന്നിന്‍റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെയാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍, നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിജിതോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്. […]