പോക്‌സോ കേസിൽ രണ്ടാനച്ഛന് ശിക്ഷ. ഒറ്റപ്പാലത്ത് 13 വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് ഒൻപത് വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മെയ് മുതൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ രണ്ടാനച്ഛൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നിലവിൽ താമസിക്കുന്ന വീട്ടിലും പഴയ വീട്ടിൽ വെച്ചും തന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് പെൺകുട്ടിയുടെ മൊഴിനൽകിയിരുന്നു.
Tag: imprisonment
പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് 2 വർഷത്തോളം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് 19 വർഷം കഠിനതടവ് വിധിച്ച് കോടതി
പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ് വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെതിരെ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് നടപടി. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതി വാണിയമ്പലം വട്ടക്കുളം മനുറയിൽ വീട്ടിൽ അബ്ദുൾ വാഹീദിനെതിരെ 19 വർഷം കഠിന തടവിനും 75,000 […]
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു; പ്രതിക്ക് 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ 11 വർഷം കഠിനതടവും, 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഉപ്പട സ്വദേശി രാജീവ് (45) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പോത്തുകല്ലിൽ 2015 ലാണ് സംഭവം നടന്നത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
തോമസ് സൻകാരയുടെ കൊലപാതകം; ബുർക്കിന ഫാസോ മുൻ പ്രസിഡന്റിന് ജീവപര്യന്തം
തോമസ് സൻകാരയെ കൊലപ്പെടുത്തിയ കേസിൽ ബുർക്കിന ഫാസോയുടെ മുൻ പ്രസിഡന്റ് ബ്ലെയ്സ് കംപോറെയ്ക്ക് ജീവപര്യന്തം തടവ്. 1987-ൽ തന്റെ മുൻഗാമിയും സഹപ്രവർത്തകനുമായ തോമസ് സൻകാരയെ അട്ടിമറിയിലൂടെ കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. 1983ലാണ് തോമസ് സൻകര ബുർക്കിന ഫാസോയിൽ അധികാരമേറ്റത്. പിന്നീട് നാല് വർഷത്തിന് ശേഷം അട്ടിമറിയിലൂടെ സൻകരയുടെ ഭരണം ബ്ലെയ്‌സ് കംപോറെ പിടിച്ചെടുത്തു. തലസ്ഥാനമായ ഓഗദൗഗിൽ വെച്ച് വെടിവെപ്പിലൂടെയാണ് സൻകരയെ കൊലപ്പെടുത്തുന്നത്. 12 സർക്കാർ ഉദ്യോഗസ്ഥരും അട്ടിമറിയിൽ കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കയിലെ “ചെഗുവേര” എന്നറിയപ്പെടുന്ന സൻകാര അഴിമതിയും കൊളോണിയൽ […]