സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വാക്‌സിനേഷന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച രീതി ശരിയല്ലെന്ന് ഉള്‍പ്പെടെയാണ് ഐഎംഎയുടെ വിമര്‍ശനം. വിഷയത്തെ നിസാരവത്കരിക്കാതെ നായ്ക്കളുടെ വന്ധ്യംകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ മുന്‍ പ്രസിഡന്റ് പിസി സക്കറിയ പറഞ്ഞു. കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 12കാരി അഭിരാമി മൂന്ന് വാക്‌സിനും എടുത്തിരുന്നു എന്നിട്ടും മരണം സംഭവിച്ചു. ഇതോടെയാണ് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ ഒരു ചോദ്യ ചിഹ്നമായി മാറിയത്. […]
Tag: IMA
അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ഐഎംഎ
അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ആക്ഷേപം. തീരുമാനം അപ്രായോഗികമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. കേരളത്തിനു പുറത്തുള്ള ഡോ. ബിജു പൊറ്റക്കാടിനെ നോഡൽ ഓഫീസറായി നിയമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. എവി ജയകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. ഈ മാസം രണ്ടിന് ചേർന്ന ഒരു ഓൺലൈൻ യോഗത്തിലാണ് ഇത്തരത്തിൽ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനമായത്. പോണ്ടിച്ചേരി ജവഹർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊ. ബിജു പൊറ്റക്കാടാണ് 500 കോടി രൂപ ചെലവിൽ […]
സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കങ്ങൾ ആവശ്യമെന്ന് ഐ.എം.എ
സ്കൂൾ തുറക്കുന്നതിന് കാര്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് ഐഎംഎ. അധ്യാപകരേയും അനധ്യാപകരും സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരും വാക്‌സിൻ എടുത്തിരിക്കണം. അത് പോലെ തന്നെ കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും നിർബന്ധമായും വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധന അത്യാവശ്യമെന്ന ഐ.എം.എ. ഓരോ ക്ലാസ്സിലും ഒരു ബെഞ്ചിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഇരിക്കാൻ പാടില്ല. ക്ലാസുകളിൽ കുട്ടികൾ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം. ക്ലാസുകൾ വിഭജിച്ച് പഠനം നടത്തണം. ഇതിനായി ഹൈബ്രിഡ് സംവിധാനം ഉപയോഗപ്പെടുത്തണം. ക്ലാസുകൾക്കിടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്കൂളുകളിൽ […]
ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന് ഐ.എം.എ.
ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഐ.എം.എ. ഡോക്ടർമാർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ തല്ല് കിട്ടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് ഐ.എം.എ. ചൂണ്ടിക്കാട്ടി. കൊച്ചിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടിയില്ലെങ്കിൽ വാക്സിനേഷൻ, അത്യാഹിത വിഭാഗവും നിർത്തി സമരം ചെയ്യുമെന്നും ഡോക്ട്ടർമാർ. ജോലി സ്ഥലത്ത് പൊലിസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റിയും വേണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവർത്തന സജ്ജമായ കാമറ സ്ഥാപിക്കനാമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് ഡോക്ടർമാർക്ക് കൈയേറ്റം […]
ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ഐഎംഎ; മൂന്നാം തരംഗം ഉറപ്പായ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം അപകടം ഉണ്ടാക്കും
ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരും. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു. ഐഎംഎ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം അപകടം ഉണ്ടാക്കും. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടവും നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം നീങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ്. ടിപിആര്‍ നിരക്ക് 10ല്‍ തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തിലേക്ക് […]
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം
ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം. കേരളത്തിൽ സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ആശുപത്രികളിലും ഡോക്ടർമാർ നിൽപ്പ് സമരം നടത്തും. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെ 5 പേർ വീതമാണ് പ്രതിഷേധിക്കുക. മറ്റ് മെഡിക്കൽ സംഘടനകളും പ്രധിഷേധത്തിന്റെ ഭാഗമാകും. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എയുടെ പ്രധാന ആവശ്യം.
ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ഐ.എം.എയുടെ ശ്രമമെന്ന് ബാബാ രാംദേവിന്റെ സഹായി
ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ഐ. എം.എ ഗൂഢാലോചന നടത്തുന്നെന്ന് ബാബാ രാംദേവിന്റെ സഹായി. അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഐ.എം.എ രാംദേവിനെ കൊണ്ട് ഖേദപ്രകടനം നടത്തിച്ചതിനെ തുടര്‍ന്നാണ് സഹായിയും പതഞ്ജലി ചെയര്‍മാനുമായ ആചാര്യ ബാലകൃഷ്ണ സംഘടനക്കെതിരെ രംഗത്ത് വന്നത്. രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണെന്നും പൗരന്‍മാര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നുമാണ് ബാലകൃഷ്ണയുടെ ട്വീറ്റ്. ഐ.എം.എ പ്രസിഡന്‍റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ബാലകൃഷ്ണ ആരോപിക്കുന്നു. അസോസിയേഷനിലെ ഡോക്ടര്‍മാര്‍ […]
പതഞ്ജലിയുടെ കോവിഡ് മരുന്നിന് അംഗീകാരം: കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് ഐഎംഎ
കോവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കോറോനില്‍ ടാബ്‍ലെറ്റിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെന്ന വാര്‍ത്തയില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനനോട് ഐഎംഎ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ഷവര്‍ധന്‍റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോറോനില്‍ പുറത്തിറക്കിയത്. കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ ആരോഗ്യമന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് […]
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ
ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ. ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ഐ.എം.എയുടെ ദേശീയ ഘടകം കോവിഡ് വ്യാപനത്തെ സംബന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു. ഇതില്‍ രോഗവ്യാപനം രൂക്ഷമാകുന്ന ഒരു സംസ്ഥാനമായി തന്നൊണ് കേരളത്തെ വിലയിരുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുന്ന സാഹചര്യത്തിലേക്ക് കടക്കുമെന്നും […]
കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ
ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് ഐ.എം.എ വൈസ് പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ഫി നൂഹ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഐ.എം.എയുടെ ആശങ്ക […]