ഇടുക്കിയിൽ ആന്റിജൻ ടെസ്റ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം. ഉപയോഗിച്ച നിലയിലുള്ള കൈയുറകൾ, സ്ട്രിപ്പുകൾ, പഞ്ഞി, മരുന്ന് കുപ്പികൾ എന്നിവയാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അകത്തേയ്ക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പതിനേഴ്, പതിനെട്ട് തീയതികളിലാണ് കമ്പംമേട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ കൊവിഡ് പരിശോധന നടത്തിയത്. ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ 199 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ പത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പരിശോധനയ്ക്കുപയോഗിച്ച വസ്തുക്കളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ […]
Tag: Idukki
ഇടുക്കി നിർമ്മാണ നിരോധനം: സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി
ഇടുക്കി ജില്ലയില്‍ നിലനില്‍ക്കുന്ന നിര്‍മ്മാണ നിരോധനത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. സർക്കാർ ഇതിനായി പ്രത്യേക നിയമ നിർമ്മാണം നടത്തണം. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. 1964ലെ ഭൂപതിവ് ചട്ടം ഖണ്ഡിക 4 അനുസരിച്ച് പട്ടയം ലഭിച്ച ഭൂമിയില്‍ കൃഷിക്കും വീട് വക്കുന്നതിനും മാത്രമാണ് അനുമതി. 93ലെ പ്രത്യേക ചട്ടം ഖണ്ഡിക 3 അനുസരിച്ച് കൃഷിക്കും, വീട് വക്കുന്നതിനും ചെറിയ […]
ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു
ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. ഝാർഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാൽ എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തിയ സജ്ഞയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
ഇടുക്കിയിലെ വീട്ടുമുറ്റത്ത് മിടുക്കിയായി പൂത്തുനില്‍ക്കുന്ന അമേരിക്കന്‍ ചെടി
ഈട്ടിത്തോപ്പ് സ്വദേശി പി.ജി നാരായണന്റെ വീട്ടുമുറ്റത്താണ് അമേരിക്കന്‍ ഇനമായ പെരിസ്‌കിയ അക്യൂലേറ്റ പൂവിട്ട് നില്‍ക്കുന്നത്. ഭക്ഷ്യയോഗ്യമായ ഇലകള്‍ക്കും പഴങ്ങള്‍ക്കും നല്ല സ്വാദാണ്.
ഇടുക്കി ഡാമിലെ ജലനിരപ്പ് അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും
ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു. അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. അതേസമയം അവസാന നിമിഷം കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ഡാം തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2393.22 അടിയാണ് ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ രണ്ട് അടി വര്‍ദ്ധിച്ചു. നിലവിലെ റൂള്‍ ലെവല്‍ പ്രകാരം മൂന്ന് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് […]
ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു; മുഖ്യമന്ത്രി
ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ” ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, […]
കനത്ത മഴ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു
ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറുമണി വരെ നിയന്ത്രണം. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കല്ലാർകുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ കോവിഡ് ലാബില്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് തടസമാകുന്നു
ഇത് ഫലങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ ഫലങ്ങള്‍ ഒന്നും ലഭിക്കാറുമില്ല ഇടുക്കിയില്‍ കോവിഡ് പരിശോധന ലാബ് ഇല്ലാത്തത് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയാണ്. കോട്ടയത്താണ് നിലവില്‍ പരിശോധന നടത്തുന്നത്. ഇത് ഫലങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ ഫലങ്ങള്‍ ഒന്നും ലഭിക്കാറുമില്ല. കോട്ടയം തലപ്പാടിയിലാണ് ഇടുക്കി ജില്ലയിലെ സാമ്പിളുകള്‍ പരിശോധിക്കുന്നത്, ഇത് ജില്ലയിലെ ഫലങ്ങള്‍ അറിയാന്‍ വലിയ കാലതാമസ്സമുണ്ടാക്കുന്നുണ്ട്. തലപ്പാടിയിലെ ലാബ് അണുനശീകരണത്തിനായി ആഴ്ചയില്‍ ഒരു ദിവസം അടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ചകളില്‍ പരിശോധന […]
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി വിജയൻ (61) ആണ് മരിച്ചത് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി വിജയൻ (61) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കാന്‍സര്‍ ബാധിതനായിരുന്നു
വണ്‍ഡേ പാസ് സംവിധാനം ഇടുക്കിയില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം
വണ്‍ഡേ പാസില്‍ എത്തിയ പലരും ജില്ല വിട്ട് പോയില്ല. ആയിരക്കണക്കിന് ആളുകളാണ് വണ്‍ഡേ പാസിലൂടെയും സമാന്തര പാതകൾ വഴിയും തോട്ടം മേഖലയില്‍ എത്തിയത് തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ വണ്‍ഡേ പാസ് സംവിധാനം ഇടുക്കിയില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതായി ആരോപണം. വണ്‍ഡേ പാസില്‍ എത്തിയ പലരും ജില്ല വിട്ട് പോയില്ല. ആയിരക്കണക്കിന് ആളുകളാണ് വണ്‍ഡേ പാസിലൂടെയും സമാന്തര പാതകൾ വഴിയും തോട്ടം മേഖലയില്‍ എത്തിയത്. ഇടുക്കി ജില്ലയിലെ തോട്ടം, കാര്‍ഷിക മേഖലകളില്‍ കോവിഡ് വ്യാപനത്തിന്‍റെ പ്രധാന കാരണം […]