Kerala

കനത്ത മഴ: നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി നാളെ അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഏഴ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ കളക്ടര്‍മാര്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ഇന്നും നാളെയും തിരുവനന്തപുരം […]

Kerala

ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ; ഹൈറേഞ്ച് മേഖലയിൽ ബസ് സർവീസില്ല

സംരക്ഷിത വനമേഖലയ്ക്ക്‌ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കിക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല. ഹൈറേഞ്ച് മേഖലയിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ചില സ്വകാര്യ ടാക്സി വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. തൊടുപുഴയിൽ നിന്നുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. നിർബന്ധിച്ച് ആളുകളെ മടക്കി അയക്കലോ നിർബന്ധിപ്പിച്ച് […]

Kerala

ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം വാങ്ങാം; വരുന്നു വോക് ഇൻ സംവിധാനം

മിക്ക ബിവറേജസ് ഔട്ട്ലെറ്റുകളിലെയും സ്ഥിരം കാഴ്ച്ചയാണ് നീണ്ട ക്യൂ. ഇനിമുതൽ ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ ഉപഭോക്താവിന് അവസരമൊരുങ്ങുന്നു. ഇടുക്കി ജില്ലയിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഓഗസ്റ്റ് ഒന്നിനു മുൻപായി ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിലെല്ലാം വോക് ഇൻ സംവിധാനം നടപ്പാക്കണമെന്നാണ് എംഡിയുടെ ഏറ്റവും പുതിയ നിർദേശം. 8 ഔട്ട്ലെറ്റുകളാണ്ജില്ലയിൽ പുതുതായി അനുവദിക്കുന്നത്. ഇവയിലും വോക് ഇൻ സംവിധാനം ഏർപ്പെടുത്തുമെന്നാണ് വിവരം. നിലവിൽ ഈ സംവിധാനമുള്ളത് കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലും അടിമാലിയിലുള്ള കൺസ്യൂമർ ഫെഡ് ബിവറേജസ് […]

Kerala

ഇടുക്കിയിൽ യുവതിക്ക് നേരെ ആസിഡ് ഒഴിച്ച് മുൻഭർത്താവ്

ഇടുക്കി മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ( idukki ex husband acid attack ) സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷി പറഞ്ഞതിങ്ങനെ : ‘ആ കുട്ടി വീട്ടിൽ നിൽക്കുകയായിരുന്നു. ഇവൻ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുവന്നു. നീ എന്താ […]

Kerala

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കണം; നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ചുമതല

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയേക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സക്കാര്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. 1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് റദ്ദാക്കാനൊരുങ്ങുന്നത്. റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.(raveendran pattayam) പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് […]

Kerala

ഇടുക്കി ജില്ലയിൽ നിയന്ത്രണം; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരമാവധി 50 പേർക്ക് മാത്രം പ്രവേശനം, പൊതു പരിപാടികൾ നിരോധിച്ചു

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ നിയന്ത്രണം ശക്തമാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരേ സമയം പരമാവധി 50 പേർക്ക് മാത്രം പ്രവേശനം. ജില്ലയിലെ എല്ലാ പൊതു പരിപാടികളും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവിട്ടു. തുടർച്ചയായി മൂന്നാം ദിവസവും ജില്ലയിൽ ടി പിആർ 30 ന് മുകളിലാണ്. ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ പൂർണ്ണമായും നിരോധിച്ചു. എല്ലാ സർക്കാർ, അർദ്ധ സർക്കാർ, […]

Kerala

ധീരജ് രാജേന്ദ്രൻ്റെ പോസ്റ്റുമോർട്ടം ഇന്ന്, പ്രതിയെ കോടതിയിൽ ഹാജരാക്കും

ഇടുക്കി പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളജിൽ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പൊലീസ് സർജൻ്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടക്കുക. അതിനുശേഷം സിപിഐഎം ഇടുക്കി ജില്ലാ ഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം ഇന്നലെ പിടിയിലായ പ്രതി നിഖിൽ പൈലി കുറ്റം സമ്മതിച്ചു. ഇയാളെ ഇടുക്കി പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം […]

Kerala

ധീരജിന്റെ കൊലപാതകം; പോസ്റ്റ്മോർട്ടം ഇന്ന്, മൃതദേഹം നാളെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും

എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശേഷം മൃതദേഹം നാളെ രാവിലെ ചെറുതോണിയിൽ നിന്ന് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് ദുഃഖകരമെന്ന് മന്ത്രി പ്രതികരിച്ചു. പുറത്തുനിന്നുള്ളവർ ക്യാമ്പസിനകത്ത് ആക്രമണം നടത്തുന്നത് ഗൗരവതരമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി […]

Kerala

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു; കൂടുതല്‍ ജലം ഒഴുക്കിവിടും

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു. ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെയാണ് ഉയര്‍ത്തുന്നത്. ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചെറുതോണി, പെരിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള റൂള്‍ കമ്മിറ്റിയുടെ തീരുമാനം. നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഷട്ടര്‍ 40 […]

Kerala

ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുന്നു; ജലനിരപ്പ് 2,399.88 അടിയായി

ഇടുക്കി ഡാമില്‍ ജലനിരപ്പുയരുന്നു. നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് സാധ്യത. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റൂള്‍ കമ്മിറ്റിയുടെ തീരുമാനം ഉടനുണ്ടാകും. നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്ന് 80 സെന്റിമീറ്ററിലേക്ക് ഉയര്‍ത്താനാണ് സാധ്യത. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുന്നു. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കിലും 80,000 ലിറ്റര്‍ ഒഴുക്കിവിടാനാണ് […]