ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഇടുക്കിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി സംവദിക്കാൻ എത്താൻ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനെ തുടർന്ന് മന്ത്രിയുടെ സന്ദർശനം മാറ്റി. വൈകിട്ട് […]
Tag: Idukki
ഇടുക്കിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍
ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസിയായ വെട്ടിയാങ്കൽ സജിയെന്ന തോമസാണ് അറസ്റ്റിലായത്. കട്ടപ്പന ഡി വൈ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയുടെ മൃതദേഹം വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അതിനിടെ കൊലപാതകം മോഷണത്തിനിടെ നടന്ന കുറ്റകൃത്യമെന്നു പൊലീസ് സ്ഥിരീകരിച്ചു. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് പറയുന്നു. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ […]
ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി
ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോഗം ബാധിച്ച പന്നികളെ വിൽക്കുകയോ […]
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി; 69 പന്നികളെ കൊന്നു
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. ഇന്നലെയും ഇന്നുമായാണ് 69 പന്നികളെ കൊന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളത്തുള്ള പന്നിഫാമിൽ 25 പന്നികൾ ഇന്നലെ ചത്തിരുന്നു.ആഫ്രിക്കൻ പന്നിപ്പനി എന്ന് സംശയമുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത […]
നീലക്കുറിഞ്ഞി കണ്ട് ആസ്വദിക്കാം, പക്ഷേ പൂക്കള്‍ നശിപ്പിക്കരുത്; കര്‍ശന നടപടിയെന്ന് വനംവകുപ്പ്
ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തമുണ്ടായതോടെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന ആ അത്ഭുതം കാണാന്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശാന്തന്‍പാറ കള്ളിപ്പാറ മലമുകളില്‍ ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കണ്ട് ആസ്വദിക്കുക മാത്രമല്ലാതെ നീലക്കുറിഞ്ഞി പൂക്കള്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇടുക്കി ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ വനം മേധാവി അറിയിച്ചു. പൂപറിക്കുകയോ […]
ഇടുക്കി കരിമണ്ണൂരിൽ ജനവാസ മേഖലയിൽ പാറമട തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
ഇടുക്കി കരിമണ്ണൂരിൽ ജനവാസ മേഖലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പറമട തുടങ്ങിയാൽ പ്രദേശത്തെ 250 കുടുംബങ്ങളെയാണ് ബാധിക്കുക. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തെ കുടിവെള്ള സ്രോതസ്സടക്കം ഇല്ലാതാക്കുന്ന ഖനനത്തിന് പഞ്ചായത്തും സർക്കാരും അനുമതി നൽകരുതെന്നാണ് ആവശ്യം. കരിമണ്ണൂർ പഞ്ചായത്തിലെ ചേറാടി ചിലവുമലയിലെ 15 ഏക്കർ സ്ഥലത്താണ് പാറമട തുടങ്ങാനുള്ള നീക്കം. ജിയോളജി വകുപ്പിന്റെ അംഗീകാരവും ലഭിച്ചു. റവന്യുവകുപ്പടക്കം വ്യാജരേഖയുണ്ടാക്കി ഖനന ലോബിയെ സഹായിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം തൊടുപുഴയിലെ ആറുപഞ്ചായത്തുകളിലേക്ക് പോകുന്ന കുടിവെള്ളസംഭരണി. മുലമറ്റത്തുനിന്നുള്ള 220 കെവി […]
കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹം കണ്ടെത്തി; മൂന്നുപേര്‍ക്കായി തെരച്ചില്‍
ഇടുക്കി കുടയത്തൂരിലെ ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. മണ്ണിനടിയിലായ മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മാതാവ് തങ്കമ്മയുടെ മൃതദേഹം രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. മണ്ണുമാന്തി യന്ത്രം അടക്കമുള്ള സംവിധാനങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. വീണ്ടും ഉരുള്‍പൊട്ടാനുള്ള സംശയം മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാമത് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സോമന്‍, ഭാര്യ ഷീജ, മകള്‍ ഷൈബ, ഇവരുടെ […]
ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം; നാല് പേരെ കാണാതായി
ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മാതാവ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ നാല് പേരെ കാണാതായെന്നാണ് സംശയം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ജാഗ്രത […]
രണ്ട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരാണ് അവധി പ്രഖ്യാപിച്ചു. എന്നാല്‍, […]
ശക്തമായ മഴ തുടരുന്നു; ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
ശക്തമായ മഴ തുടരുന്നതിനാൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം. ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചു. വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. മലയോരത്ത് രാത്രിയാത്ര നിരോധിച്ചു. അതിരപ്പള്ളി വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രം അടച്ചു. വനത്തിലെ ട്രക്കിങും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തി. മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ ദുരിതാശ്വാസ ക്യാംപുകളും തുറന്നു.കോട്ടയം മൂന്നിലവിൽ ഉരുൾപൊട്ടി. ചിറ്റാര്‍പാലത്തില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. താഴ്ന്ന […]