ഇടുക്കി ഡാമിൽ വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഡാം അസിസ്റ്റന്റ് എഞ്ചിനീയർ സജു എംപി ട്വന്റിഫോറിനോട്. ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച്വൈകിട്ടോടെ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സജു എം.പി വ്യക്തമാക്കി. ( idukki dam red alert declaration ) മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. കൃത്യമായ മുന്നറിയിപ്പുകൾക്ക് ശേഷമേ ഡാം തുറക്കൂ. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടാവുക. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ കൈക്കൊള്ളേണ്ട […]
Tag: Idukki Dam
ഇടുക്കി ഡാമിലെ ജലനിരപ്പ് അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും
ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു. അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. അതേസമയം അവസാന നിമിഷം കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ഡാം തുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2393.22 അടിയാണ് ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ രണ്ട് അടി വര്‍ദ്ധിച്ചു. നിലവിലെ റൂള്‍ ലെവല്‍ പ്രകാരം മൂന്ന് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് […]
ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
ഇടുക്കി ഡാമിൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലേർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയിൽ യെല്ലോ […]
മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുന്നു
മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുകയാണ്. 2385 അടിയാണ് നിലവിലെ ജലനിരപ്പ്. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്‍പുള്ള ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ആറ് അടിയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ജലനിരപ്പ് രണ്ട് അടിയാണ് കൂടിയത്. നിലവില്‍ 2385.06 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കൂടിയത് ആറ് അടി. ആകെ […]
മഴ കനത്തതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പുയരുന്നു
നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു\ മഴ കൂടിയതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നു. നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ വളരെ വേഗത്തിലാണ് ജലനിരപ്പ് ഉയരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ ഒരോ ഷട്ടര്‍ വീതം ഇന്നലെ തുറന്നത്. ലോവര്‍ പെരിയാര്‍ ഡാമിലെ […]
കാലവര്‍ഷം എത്തുംമുന്‍പേ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു
ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും. മഴക്കാലം അടുക്കാനിരിക്കെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നുതന്നെ. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള മൂലമറ്റത്ത് നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ കുറവുണ്ടായതും വേനല്‍മഴ കനത്തതും ജലനിരപ്പ് ഉയർന്നുനില്‍ക്കാന്‍ കാരണമാണ്. ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ഉള്ളത് 43 ശതമാനം വെള്ളം. മഹാപ്രളയം ഉണ്ടായ 2018ല്‍ ഇതേദിവസം ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത് 35 ശതമാനം വെള്ളം മാത്രമാണ്. 2019 […]