Kerala

ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; നിലവിലുള്ളത് സംഭരണ ശേഷിയുടെ 40% മാത്രം

ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്. 2343 അടി വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉള്ളത്. സംഭരണശേഷിയുടെ 40% മാത്രമാണ് ഇത്. കഴിഞ്ഞവർഷം ഇതേസമയം 2386 അടി വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. ജല നിരപ്പ് ഉയരാത്തതിൽ കെഎസ്ഇബിക്ക് ആശങ്കയുണ്ട്. ( only 40% water in idukki dam ) 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് […]

Kerala

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ഇടുക്കി ഡാമിലെ സുരക്ഷ മറികടന്ന് താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടങ്ങി. പാലക്കാട്‌ ഒറ്റപ്പാലം സ്വദേശിയായ ഇയാൾ വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് നടപടി. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ് പി ലുക്ക് ഔട്ട് നോട്ടീസിറക്കും. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെടുന്നത്. ഇയാളോടൊപ്പം ഇടുക്കി അണക്കെട്ടിനു സമീപമെത്തിയ തിരൂർ സ്വദേശി ഉൾപ്പെടെ […]

Kerala

മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു

മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുകയാണ്. 2387.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാ‌ർ അണക്കെട്ടിന്റെ സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ അടച്ചതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻറെ അളവ് 4000 ത്തോളം ഘനയടി കുറഞ്ഞു. പെരിയാർ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളിൽ നിന്നും വെള്ളമിറങ്ങി. ക്യമ്പുകളിലുള്ളവർ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഇന്നു മുതൽ രണ്ട് അണക്കെട്ടുകളിലും പുതിയ റൂൾ കർവ് നിലവിൽ വരും. ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന […]

Kerala

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 2386.86 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവിൽ 5 ഷട്ടറുകൾ ഉയർത്തി 3 ലക്ഷം ലിറ്റർ വെള്ളം ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയതോടെ തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇവിടുത്തെ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് 139.55 ആയി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ തീരുമാനമായി. എട്ടുമണിമുതൽ R1 R2 R2 […]

Kerala

ഇടുക്കി ഡാമിൽ റെഡ് അലേർട്ട്; പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ഡോ. രേണു രാജ്

ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശം നൽകി. എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ക്യാംപുകൾ അധികമായി തുറക്കുന്നതിന് നടപടി സ്വീകരിക്കും. പെരിയാറിൻ്റെ സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകൾക്ക് ജാഗ്രതാ നിർദേശം നൽകും. ജനപ്രതിനിധികളുമായി ആലോചിച്ച് അടിയന്തര സംവിധാനങ്ങൾ ഒരുക്കും. താലൂക്കുകളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ക്യാംപുകൾ ആരംഭിക്കുന്നതിന് ഇൻ്റർ ഏജൻസി ഗ്രൂപ്പിൻ്റെ സഹായവും തേടും. ജലനിരപ്പ് […]

Kerala

ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാമില്‍ റെഡ് അലേർട്ട്

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് […]

Uncategorized

ഇടുക്കി ഡാം തുറന്നു; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്

ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടി. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളില്‍ […]

Kerala

ഇടുക്കി ഡാമിലെ ജലനിരപ്പിൽ വർധന

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന. അണക്കെട്ടിലെ ജലനിരപ്പ് 2400.80 അടിയായി ഉയർന്നു. 2401 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ( idukki dam water level rises ) അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്. 5 ഷട്ടറുകൾ 60 സെൻറീമീറ്റർ ആണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. അതേസമയം രാത്രിയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തരുത് എന്ന കേരളത്തിൻറെ ആവശ്യം ഇന്നലെയും തമിഴ്‌നാട് അംഗീകരിച്ചില്ല. ഇന്നലെ രാത്രി […]

Kerala Weather

നീരൊഴുക്ക് കുറഞ്ഞു: ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു. ജലനിരപ്പ് 2399.10 അടിയായതിനെ തുടർന്നാണ് നടപടി. മഴ കനത്തതിനെത്തുടര്‍ന്ന് നവംബർ 14ന് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കിയത്.

Kerala

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യത

ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യത. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ജലനിരപ്പ് 2399.03 അടിയിലേക്ക് എത്തിയാൽ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ജലം തുറന്നുവിടുകയും ചെയ്യും. മഴയുടെ തോതും ഡാമിലേക്കുള്ള നീരൊഴുക്ക് കണക്കിലെടുത്ത് അന്തിമതീരുമാനം ഇന്നുണ്ടാകും. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. പെരിയാറിന്റെ തീരത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139.35 അടിയിലെത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് […]