Kerala

ആറ് വയസുകാരനെ കളരിത്തറയിൽ വച്ച് കഴുത്തറുത്തു; ശേഷം കുഴിച്ചുമൂടി വാഴ നട്ടു; കേരളത്തിലെ ആദ്യ നരബലി നടന്നിട്ട് 49 വർഷം

രേഖകൾ പ്രകാരം കേരളത്തിലെ ആദ്യ നരബലി സംഭവിച്ചത് 1973 ലാണ്. കൊല്ലം ജില്ലയിലെ കുണ്ടറ മുളവനയിലാണ് ആറു വയസ്സുകാരനെ മാതൃ സഹോദരൻ തന്നെ ബലി നൽകിയത്. സംഭവത്തിൽ പ്രതിയായ അഴകേശനെ തൂക്കിലേറ്റിയിരുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ രേഖകൾ പ്രകാരം കേരളത്തിൽ ആദ്യം ജീവൻ ബലി നൽകേണ്ടി വന്നത് ആറു വയസ്സുകാരനായ ദേവദാസാണ്. 49 വർഷം മുൻപാണ് സംഭവം. സ്വന്തം മാതാവിൻറെ സഹോദരൻ തന്നെയാണ് വീട്ടിലെ കളരി തറയിൽ വെച്ച് ദേവദാസിനെ നരബലിക്ക് ഇരയാക്കിയത്. ദേവി പ്രീതിക്ക് വേണ്ടിയാണ് നരബലി […]

Kerala

ദേഹമാസകലം 46 മുറിവുകൾ; ഒരു കൈ അറ്റനിലയിൽ; നരബലിനടന്ന വീടിന് സമീപത്തെ സ്ത്രീ 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ

ഇലന്തൂരിൽ നരബലിനടന്ന വീടിന് സമീപത്തെ സ്ത്രീ 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ. പത്തനംതിട്ട ഇലന്തൂരിൽ നരബലിനടന്ന വീടിന് സമീപത്തെ സ്ത്രീ 9 വർഷം മുൻപ് കൊല്ലപ്പെട്ടതിൽ സംശയവുമായി ബന്ധുക്കൾ. നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികിൽ നിന്നാണ് ലഭിച്ചത്. ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാർന്ന നിലയിലായിരുന്നു. 2014 സെപ്റ്റംബർ പതിനാലിന് രാവിലെയാണ് നെല്ലിക്കാലാ സ്വദേശിനി 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരുകിൽ കാണുന്നത്. ദേഹമാസകലം 46 മുറിവുകൾ. മുറിവുകൾ മിക്കതും ഇരു […]

Kerala

‘എന്നും പുല്ല് ചെത്തുകയും വീട് വൃത്തിയാക്കുകയും ചെയ്തിരുന്നു; ഇതിന്റെ മറവിൽ കുഴിയെടുക്കുകയായിരിക്കാം’ : സംശയവുമായി നാട്ടുകാർ

പത്തനംതിട്ട ഇലന്തൂരിലെ കൊലപാതകം നടന്ന വീടിന് ചുറ്റുമുള്ള പ്രദേശം സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മുൻപ് സമീപപ്രദേശങ്ങളിൽ നടന്ന കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും നരബലി കേസിലെ പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഭഗവത് സിംഗിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീടും പരിസരവും ഇപ്പോൾ നാട്ടുകാർക്ക് പേടി സ്വപ്നമാണ്. വീടും പരിസരവും പൂർണമായി കുഴിച്ചു പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. മുൻപ് പരിസരപ്രദേശങ്ങളിൽ നടന്ന വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു സ്ഥിരമായി വീട് വൃത്തിയാക്കുകയും […]

Kerala

ഇലന്തൂര്‍ നരബലി: മൂന്ന് പ്രതികളേയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുകയായിരുന്നു. 22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെപത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് […]

Kerala

ഇലന്തൂരിലെ നരബലി; പുതിയ വെളിപ്പെടുത്തലുമായി ഷാഫിയുടെ ഭാര്യ നഫീസ

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതി ഷാഫിയുടെ ഭാര്യ നഫീസ രം​ഗത്ത്. ഭർത്താവ് ഉപയോഗിച്ചത് തന്റെ ഫെയ്സ്ബുക്ക്‌ അക്കൗണ്ടും ഫോണുമാണെന്നാണ് ഷാഫിയുടെ ഭാര്യ നഫീസ പറയുന്നത്. ഷാഫി ദൈവവിശ്വാസിയല്ല. ലോട്ടറി വിൽക്കുന്ന കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ഹോട്ടലിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസവും ഇവർ ഹോട്ടലിൽ വന്നിരുന്നു. ഷാഫി സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നയാളാണ്. കൊലപാതകം നടന്ന വിവരം തനിക്ക് അറിയില്ല. ഭർത്താവ് നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഭർത്താവിനെ ന്യായീകരിക്കാൻ […]

Kerala

ഇലന്തൂർ നരബലി: പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർ‌ത്തിയായില്ല

പത്തനംതിട്ട ഇലന്തൂരിൽ നരബലിയുടെ പേരിൽ കൊലചെയ്യപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയായില്ല. നാളെയും പോസ്റ്റ്മോർട്ടം തുടരും. ഇന്നത്തെ നടപടികൾ അവസാനിപ്പിച്ചു. അതേസമയം നരബലി കേസിലെ റിമാൻഡ് റിപ്പോർട്ട് 24ന് ലഭിച്ചു. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ദേവീ പ്രീതിക്കായി നടത്തിയ മനുഷ്യക്കുരുതി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇരകളുടെ മുതലുകൾ കണ്ടെടുക്കണമെന്നും കൂടുതൽ ഇരകൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നരബലിയെ കൂടാതെ ഇവർക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കണം. പ്രതികൾ തുടർന്നും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് പൊലീസ് […]

Uncategorized

അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം; കെ.കെ ശൈലജ

അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരുന്നത് ഉചിതമായിരിക്കുമെന്ന് കെ കെ ശൈലജ . അന്ധ വിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം. അത്തരം നിയമത്തെ കുറിച്ചു നേരത്തെ ചിന്തിച്ചിരുന്നു. നിയമം കൊണ്ടു വരുന്നത് ഗുണം ചെയ്യും. എന്നാൽ നിയമം മാത്രം പോര അന്ധ വിശ്വാസങ്ങൾക്കെതിരായ പ്രചരണവും വേണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു. ഉപരിപ്ലവമായ പ്രചാരണകൊണ്ടു ആയില്ല, ശാസ്ത്ര അവബോധം വളർത്തണം. മയക്കു മരുന്ന് ഉൾപ്പെടെ ഉപയോഗിച്ചുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിൽ വളരെ ശക്തമായ പ്രചരണവും ഉയർത്തെഴുന്നേൽപ്പും […]

Kerala

നരബലി : പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇലംതിട്ട നരബലിയിലെ പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രധാന പ്രതി ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കായുള്ള കസ്റ്റഡി അപേക്ഷയും ഇന്ന് പൊലീസ് സമർപ്പിക്കും. തെളിവെടുപ്പിന്ന് ശേഷം ഇന്നലെ രാത്രിയാണ് തിരുവല്ലയിൽ നിന്ന് പ്രതികളെ കൊച്ചിയിൽ എത്തിച്ചത്. കൊലപാതകത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രധാന പ്രതി ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെ രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നരബലിയുടെ മുഖ്യആസൂത്രകനായ […]

Kerala

അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ

സംസ്ഥാനത്ത് അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഒന്നിലേറെ തവണ നിയമസഭയിൽ നടത്തിയ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ. ബില്ലിന്റെ കരട് നിയമപരിഷ്‌കരണ കമ്മീഷന്റെ പരിഗണനയിലാണെന്നതാണ് സർക്കാരിന്റെ വിശദീകരണം. പലതവണ സ്വകാര്യ ബില്ലായും ശ്രദ്ധക്ഷണിക്കലും സബ്മിഷനുമൊക്കെയായി അന്ധവിശ്വാസ നിർമാർജന നിയമം നിയമസഭയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ വർഷം ആലത്തൂർ എം.എൽ.എ കെ.ഡി.പ്രസേനൻ അവതരിപ്പിച്ച സ്വകാര്യബില്ലിനും സർക്കാർ സമാനമായ നിയമം തയാറാക്കുന്നുവെന്ന മറുപടിയാണ് നിയമസഭയിൽ ലഭിച്ചത്. പത്തനംതിട്ട ഇലന്തൂരിലെ ആഭിചാര കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുവരണമെന്ന ആവശ്യം വീണ്ടും […]

Kerala

‘ശ്രീദേവി’ എന്ന വ്യാജ പ്രൊഫൈല്‍, സിദ്ധനായും ഷാഫി; പൈശാചികം കൊലകള്‍

പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കു പിന്നിലെ സൂത്രധാരന്‍ ഷാഫി എന്ന റഷീദ് ആണെന്നാണ് പ്രാഥമിക നിഗമനം. ശ്രീദേവി എന്ന പേരില്‍ ഷാഫി ഫെയ്‌സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിംഗുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവല്‍ സിംഗുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവല്‍ സിംഗിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു. തുടര്‍ന്ന് ശ്രീദേവി […]