മാർച്ച് 17ന് ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇ. പരീക്ഷാ മേൽനോട്ടത്തിന് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ അടുത്ത ആഴ്ചയോടെ ഗൾഫിലെത്തും. കർശന കോവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ടായിരിക്കും ഇത്തവണയും പരീക്ഷ. പരീക്ഷാ മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ഇത്തവണ നേരത്തെ തന്നെ എത്തും. അബുദാബിയിൽ 10 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈൻ നിർബന്ധമാണ്. എന്നാൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് വരുന്നവർക്കു പിസിആർ ടെസ്റ്റ് ഫലം വരുന്നതുവരെ താമസ […]
Tag: Higher secondary exam
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി. ഈ മാസം 10 ന് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ലോക്ക്ഡൗൺ മൂലം ബോര്‍ഡ് യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂല്യ നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. വിഎച്ച്എസ്സി പരീക്ഷാ ഫലവും പത്തിന് പ്രസിദ്ധീകരിക്കാനിരുന്നതാണ്.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഈ സമയത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 13 ലക്ഷം വിദ്യാർഥികളുടെ ജീവൻ കൊണ്ട് പന്താടാൻ അനുവദിക്കില്ലെന്നും അധ്യാപകര്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. കോവിഡ് കാലത്ത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.