Kerala

കണ്ണൂർ വിസിയുടെ പുനർനിയമനം: ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി ഇന്ന്

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ ഫയൽ ചെയ്ത ഹർജി ഫയലിൽ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് വിധി പറയും. ഹർജിയിൽ സിംഗിൾ ബെഞ്ച് പ്രാഥമിക വാദം കേട്ടിരുന്നു. ( kannur vc kerala high court ) 2017 നവംബർ മുതൽ ഇക്കഴിഞ്ഞ നവംബർ 22 വരെയായിരുന്നു കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന […]

Kerala

മദ്യശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ല, സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്: ഹൈക്കോടതി

സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവിൽപ്പനശാലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. പുതിയ മദ്യവിൽപ്പന ശാലകൾ തുടങ്ങുന്നതിനെതിരെ വി എം സുധീരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി. സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്‌നം. മദ്യപിക്കരുതെന്ന് കോടതി പറയില്ല, അങ്ങനെ ചെയ്താൽ ആളുകൾ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തിൽ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ […]

Kerala

ശബരിമല ദര്‍ശനം; ഇടത്താവളങ്ങളില്‍ നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ്

ശബരിമല ദര്‍ശനത്തിനായി പത്ത് ഇടത്താവളങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ്. നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗിലൂടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ സ്‌പോട്ട് ബുക്കിംഗിനായി ഉപയോഗിക്കാം. രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. സ്‌പോട്ട് ബുക്കിംഗില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ശബരിമലയിലെ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ നടത്തിപ്പ് […]

Uncategorized

പാതയോരങ്ങളിലെ കൊടിമരങ്ങൾ; 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. കൊടിമരങ്ങൾ സ്ഥാപിച്ചവർ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതിയെന്നും കോടതി പറഞ്ഞു.

Kerala

മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിൽ; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി. പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മോൺസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. ആനക്കൊമ്പ് കാണുമ്പോൾ അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേയെന്നും എന്തുകൊണ്ട് ഇയാളെക്കുറിച്ച് നേരത്തെ അന്വേഷിച്ചില്ലെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിജി പിക്ക് നിർദേശം നൽകി. പൊലീസ് പീഡനമാരോപിച്ച് മോൻസണിന്റെ ഡ്രൈവർ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഇതിനിടെ പുരാവസ്തു തട്ടിപ്പ് […]

Kerala

ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതിയിൽ

ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതിയിൽ. പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് പള്ളികമ്മിറ്റികൾ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അതേസസമയം, പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള […]

Kerala

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനിടെ പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ പുറത്താക്കപ്പെട്ട സെക്രട്ടറി ഒറ്റയ്ക്കാണ് ക്രമക്കേട് നടത്തിയതെന്ന സിപിഎമ്മിന്‍റെ വാദങ്ങൾ പൊളിഞ്ഞിരുന്നു. കൂടുതൽ സിപിഎം നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള രേഖകൾ പുറത്ത് വന്നിരുന്നു. അതേസമയം തട്ടിപ്പ് മറച്ച് വയ്ക്കാൻ […]

Kerala

എപിഎൽ വിഭാഗത്തിന് കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയ സംഭവം; സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി

എപിഎൽ വിഭാഗത്തിന് കൊവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയ സംഭവത്തിൽ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. സർക്കാർ ഉത്തരവ് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കൊവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി പരിമിതപ്പെടുത്തി. കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാനായിരുന്നു സർക്കാർ ഉത്തരവ്. എപിഎൽ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. സ്വകാര്യ […]

Kerala

ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കം; സർക്കാരിന് മുന്നറിയിപ്പ്, കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഓർത്തഡോക്സ്, യാക്കോബായ സഭ ഭിന്നത രൂക്ഷമാണ്. ഈ മാസം 29 നകം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കേസുകളിൽ നിലപാടറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓർത്തഡോക്സ് പള്ളികമ്മിറ്റികൾ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇരു […]

Kerala

ഹൈക്കോടതിയിലെ എഎസ്ജി നിയമനം; പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി വേണമെന്ന് ബിജെപി

ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ നിയമനത്തിൽ ചർച്ചകൾ സജീവമാക്കി ബിജെപി. പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി തന്നെ തൽസ്ഥാനത്ത് വേണമെന്ന നിലപാടിലാണ് ബിജെപി. നിലവിലെ എഎസ്ജി പി വിജയകുമാർ ഈ ഡിസംബറിൽ വിരമിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. (high court asg bjp) മുതിർന്ന അഭിഭാഷകനായ ഡിസി കൃഷ്ണൻ, ലക്ഷദ്വീപ് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വക്കേറ്റ് എസ് മനു എന്നിവരാണ് പട്ടികയിൽ മുന്നിൽ. കസ്റ്റംസ് സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വക്കേറ്റ് ശ്രീജിത്ത് പിആറും പട്ടികയിലുണ്ട്. ചില മുതിർന്ന ബിജെപി […]